ചുവന്ന പട്ടിലെ ബ്രാഹ്മണ സുന്ദരി…..മാളവിക ജയറാമും-നവനീത് ഗിരീഷും ഗുരുവായൂരിൽ വിവാഹിതയായി

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റെത്. നടി പാർവതിയുമായുള്ള പ്രണയം, വിവാഹം, കുടുംബ ജീവിതം എന്നിവയെ പറ്റി ജയറാം തന്നെ നിരവധി വേദികളിൽ സംസാരിച്ചിട്ടുണ്ട്. രണ്ടുമക്കളാണ് ഇരുവർക്കും. രണ്ടുപേരെയും മലയാളിക്ക് അത്രയും അറിയുന്നവരും.

പാർവതിയുടെയും ജയറാമിന്റെയും ആരാധകർക്കും അവർ കണ്ണനും ചക്കിയുമാണ്. ചക്കി എന്ന മാളവിക ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും നിരവധി ആരാധകരുള്ള താരം തന്നെയാണ്. മോഡലിംഗിലൂടെയും അശോക് സെല്‍വനുമൊത്തുള്ള മ്യൂസിക് വീഡിയോയിലൂടെയുമാണ് മാളവിക ജയറാം ശ്രദ്ധയാകര്‍ഷിച്ചത്. ഇന്ന് ചക്കിയുടെ വിവാഹദിനമാണ്.

ഗുരുവായൂർ അമ്പലനടയിൽ വച്ചാണ് ചക്കിയുടെ വിവാഹം. വിവാഹത്തിന് തലേദിവസം തന്നെ അമ്ബല നട പുഷ്പവൃതമാക്കി കുടുംബം മാറ്റിയിരുന്നു. നിരവധി താരങ്ങളാണ് തലേദിവസം തന്നെ ഗുരുവായൂരിലേക്ക് എത്തിയത്. മോളുടേത് ജാതകം നോക്കി വന്ന വിവാഹം ആണ്. കണ്ണന്റെ പങ്കാളിയെ കണ്ണൻ തന്നെ തെരഞ്ഞെടുത്തത് എന്ന് അടുത്തിടെ ജയറാം പറഞ്ഞിരുന്നു.

നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ വരന്റെ പേര്. പാലക്കാട്ടുകാരനായ നവനീത് ഇനി തങ്ങളുടെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാമും പാർവതിയും സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്.

മാളവികയെ വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പേര് നവനീത് എന്നാണ്. ബേസിക്കലി പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി എങ്കിലും. അച്ഛൻ യു എന്നിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ പലഭാഗത്തും യാത്ര ചെയ്ത ആളുകൾ. നവനീത് ജനിച്ചുവളർന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്. അതിനുശേഷം പഠിച്ചതും വളർന്നതും എല്ലാം ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ എന്ന സ്ഥലത്തും ഇപ്പോഴും അവിടെയാണ് വർക്ക് ചെയ്യുന്നത്. സി എ കഴിഞ്ഞതാണ് ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിട്ടും സൈബർ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡ് ആയും വർക്ക് ചെയ്യുകയാണ്.

ലോകോത്തര കമ്പനിയുടെ തലപ്പത്ത് ഇയ്ക്കുന്ന നവനീതിന് ലക്ഷങ്ങൾ ആണ് മാസവരുമാനം. ലണ്ടൻ പോലെയുള്ള സിറ്റിയിൽ വര്ഷങ്ങളായി ജീവിക്കുന്ന നവനീതിന്റെ കുടുംബം കോടീശ്വരന്മാർ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ എന്നാണ് ആരാധകർ പറയുന്നത്.

ചക്കിയുടേത് അറേഞ്ച്ഡ് മാരേജ് ആണെന്ന് നേരത്തെ കുടുംബം പറഞ്ഞിരുന്നു. അശ്വതിയുടെയും തന്റെയും സ്വപ്നമാണ് ചക്കിയുടെ വിവാഹം, ചക്കിയ്ക്ക് പറഞ്ഞു കൊടുക്കുന്ന കഥകളിലെ രാജകുമാരൻ ആണിപ്പോൾ എത്തിയിരിക്കുന്നത് എന്നും ജയറാം വിവാഹ നിശ്ചയ ദിവസം പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *