ആനി വിളിച്ചു വരുത്തി അപമാനിച്ചു പാചകം ചെയ്യുന്ന സ്ത്രീകളാണ് നല്ല വീട്ടമ്മ എന്ന് പറഞ്ഞതും നവ്യയുടെ ചുട്ട മറുപടി ഇങ്ങനെ

ഏറ്റവും കൂടുതൽ വിവാദമായിട്ടുള്ള ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ആനീസ് കിച്ചൺ. നടി ആനി തന്നെയാണ് ഊ പരിപാടിയിൽ അവതാരകയായി എത്തിയത്. പാചകവും ചാറ്റ് ഷോയും കൂടി ചേർന്നതാണ് ആനീസ് കിച്ചൺ എന്ന പരിപാടി. പാചകത്തിൽ കമ്പമുള്ള ആനി വിവിധ വിഭ​വങ്ങൾ തയ്യാറാക്കുകയും വിവിധ സെലിബ്രിറ്റികൾ വരികയും വിശേഷങ്ങൾ‌ പങ്കുവെക്കുകയും ചെയ്യുന്നതാണ് ഇതിലെ പരിപാടി.Annie called her and insulted her and said that good housewives are women who cook, this is how Navya replied

എന്നാൽ നടി നവ്യാ നായർ പങ്കെടുത്ത എപ്പിസോഡിൽ ആനി നടത്തിയ ചില പരാമർശനങ്ങളും അതിന് നവ്യ നൽകിയ മറുപടിയും വലിയ രീതിയിൽ വൈറലായിരുന്നു. പാചകം ചെയ്യുന്ന സ്ത്രീകളാണ് നല്ല വീട്ടമ്മ എന്നായിരുന്നു നവ്യ വന്ന എപ്പിസോഡിൽ ആനിയുടെ അഭിപ്രായം. എന്നാൽ ഈ വാദത്തോടുള്ള തൻ്റെ എതിർപ്പ് നവ്യ പരസ്യമായി തുറന്നടിച്ചു. പാചകം ഇഷ്ടമല്ലാത്തവർക്കും നല്ല വീട്ടമ്മയാകാൻ സാധിക്കുമെന്നും സ്ത്രീകളുടെ മാത്രം ജോലിയായി പാചകത്തെ കാണരുതെന്നും നവ്യാ നായര്‍ തുറന്നടിച്ചു.

സ്ത്രീകൾക്ക് ചെയ്യാനായി ഒരുപാട് കാര്യങ്ങളുണ്ട് സ്ത്രീകൾ ചെയ്യില്ലെന്ന് കരുതിയ എന്തൊക്കെ കാര്യങ്ങളാണ് ഇപ്പോൾ സമൂഹത്തില്‍ നടക്കുന്നത്. സ്ത്രീകൾ പാചകം ചെയ്യണ്ട എന്നല്ല താൻ പറയുന്നത് തന്റെ മകനോടും കുക്ക് ചെയ്യാൻ ഞാന്‍ എന്നും പറയാറുണ്ട്. അല്ലാതെ സ്ത്രീക്ക് മാത്രമായ ജോലിയല്ല കുക്കിങ്ങെന്നും നവ്യ പറഞ്ഞു. ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമായത് കൊണ്ട് ചേച്ചിക്ക് അത് ചെയ്യാം. പക്ഷേ മറ്റൊരു പെൺകുട്ടിക്ക് അത് ചെയ്യാനുള്ള താൽപര്യമില്ലെങ്കിൽ അവൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യട്ടെ… അതിനുള്ള സ്വാതന്ത്ര്യം നൽകൂ… നിങ്ങൾ പറയുന്നത് തന്നെ അവൾ അത് തന്നെ ചെയ്യണമെന്ന വാശി പാടില്ല. അതിൽ ആൺ-പെൺ വേർതിരിവൊന്നും പാടില്ല. കുക്കിംഗ് ഇഷ്ടപ്പെട്ടാൽ മാത്രമേ നല്ലൊരു വീട്ടമ്മ ആവുകയുള്ളൂ എന്നൊന്നുമില്ലെന്നും നവ്യ അതേ എപ്പിസോഡിൽ പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *