ദിലീപിന് മിക്ക ദിവസങ്ങളും നോയമ്പ്; ഭദ്രകാളിയേയും, അയ്യപ്പനേയും,സായി ബാബയെയും ആരാധിക്കും

സിനിമ താരങ്ങൾ പൊതുവെ ഈശ്വരവിശ്വാസികൾ ആണ്. മോഹൻലാൽ,മമ്മൂട്ടി, ഉണ്ണി മുകുന്ദൻ,ജയറാം, അനുശ്രീ, എംജി ശ്രീകുമാർ, ബിജുമേനോൻ, നയൻതാര, അനു സിതാര, തുടങ്ങി വിരലിൽ എണ്ണിയാൽ തീരാത്ത അത്രയും താരങ്ങൾ സ്ഥിരമായി അവരവർ വിശ്വസിക്കുന്ന മൂർത്തികളെ ആരാധിക്കുന്നവർ ആണ്. അതിൽ ദിലീപിൻറെ ഭക്തി മുൻപും ചർച്ച ആയിട്ടുണ്ട്.

ദിലീപ് സ്ഥിരമായി ക്ഷേത്രദർശനം നടത്തുന്ന ക്ഷേത്രമാണ് ആലുവ ശിവക്ഷേത്രം. ദിലീപിന്റെ വീട്ടിൽ നിന്നും കണ്ണെത്തും ദൂരത്തിൽ തന്നെയുണ്ട് ആലുവ ക്ഷേത്രം. പിന്നെ മണ്ഡലകാലം ആയാൽ ശബരിമല ദർശനം മിക്കപ്പോഴും ദിലീപ് മുടക്കാറില്ല. ഗുരുവായൂരും, കാളി മലർകാവും, ചോറ്റാനിക്കരയും, എന്നുവേണ്ട പ്രശസ്ത ക്ഷേത്രങ്ങളിൽ ഒക്കെയും ദിലീപ് ദർശനം നടത്താറുണ്ട്. പ്രത്യേകിച്ചും ശബരിമലയിലും കൊടുങ്ങല്ലൂരും ഒക്കെ ദിലീപ് ദർശനം നടത്തുന്ന ക്ഷേത്രങ്ങൾ ആണ്. ദിലീപിന്റെ കൂടെ കൂടിയ ആളും ഒരു നിറഞ്ഞ ഭക്തയാണ് കാവ്യ മാധവൻ.

അച്ഛനും അമ്മയ്ക്കും ഒപ്പം കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും കാവ്യ മാധവൻ വിവാഹത്തിന് മുൻപും ദർശനം നടത്താൻ എത്തിയിരുന്നു. തൃശൂരിലെ വിഷ്ണുമായ ക്ഷേത്രങ്ങളിൽ ഒന്നായ പെരിങ്ങോട്ടുകരയിലും മറ്റും കാവ്യാ ദർശനം നടത്തിയത് മുൻകാലങ്ങളിൽ വാർത്തയിൽ നിറഞ്ഞിരുന്നു.

ദിലീപിന്റെ ഭക്തിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾ നടന്നിട്ടുണ്ട്. ഉത്രാടം നാളുകാരൻ ആണ് ദിലീപ്. താരത്തിന് പ്രതിസന്ധികൾ നേരിടേണ്ടി വന്നപ്പോൾ ഒക്കെയും ആരാധകർ അദ്ദേഹത്തിന് വേണ്ടി ശത്രു സംഹാര പുഷ്പാഞ്ജലിയും മറ്റും നടത്തിയതിന്റെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ദിലീപിനോടുള്ള ആരാധന കൊണ്ടുതന്നെ പ്രശസ്ത ജ്യോതിഷികൾ അദ്ദേഹത്തിന്റെ നക്ഷത്ര ഫലം പോലും യൂട്യൂബിലൂടെ പങ്കുവച്ചിട്ടുണ്ട്. കുറേക്കാലം ദിലീപിന്
ഏഴരാണ്ട ശനി ആയിരുന്നു . ആ സമയത്തായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം.

കണ്ടകശനിയും ഏഴരാണ്ട ശനിയും കൂടി ചേർന്നിട്ട് വിവാഹം കഴിച്ചാൽ അത് ഒട്ടും തന്നെ ശരിയാകില്ല. ഈ വിവാഹം ഇപ്പോൾ നടക്കാൻ പാടില്ല, കാവ്യയുടെ കണ്ടക ശനി കഴിഞ്ഞതിനു മാത്രമേ ഈ വിവാഹം പാടുള്ളൂ എന്ന് പ്രവചിച്ചിരുന്നു. എന്നാൽ നിർഭാഗ്യ വശാൽ ആ വിവാഹം ആ സമയത്തുതന്നെ നടന്നു അങ്ങനെയാണ് ദിലീപിന് കാരാഗ്രഹ വാസംഉണ്ടായതെന്നും മുൻപൊരിക്കൽ ഒരു ജ്യോതിഷി പ്രവചിച്ചിരുന്നു.

അടുത്തിടെ ദിലീപ് ഒരു ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുകൊണ്ട് അവതാരക മീര വിഷ്ണുവിന് നൽകിയ ഒരു അഭിമുഖം ചിത്രീകരിച്ചത് ദിലീപിന്റെ തന്നെ ഉടമസ്ഥതിയിൽ ഉള്ള ദേ പുട്ടിൽ വച്ചായിരുന്നു. വെറൈറ്റി ഡിഷസ് ആണ് അന്ന് മീരക്ക് വേണ്ടി ടേബിളിൽ എത്തിയത്. അതിൽ നോൺ വേജ് ആയിരുന്നു മെയിൻ വിഭവം എന്നാൽ നോൺ കഴിക്കാത്ത ദിലീപിനോട് കാര്യം തിറക്കിയപ്പോൾ ആണ് ആഴ്‌ചയിൽ ചില ദിവസങ്ങളിൽ താൻ പക്കാ വെജിറ്റേറിയൻ ആണെന്ന് ദിലീപ് പറയുന്നത്. ഇതിലൂടെ അദ്ദേഹത്തിന്റെ ഈശ്വര ഭക്തിയെയും വിശ്വാസത്തെയും ആണ് കാണാൻ കഴിയുന്നത്. ഭദ്രകാളിയേയും, അയ്യപ്പനേയും,സായി ബാബയെയും ആരാധിക്കുന്ന ആളാണ് തങ്ങളുടെ ദിലീപേട്ടൻ എന്നാണ് ആരാധകർ സാക്ഷ്യപെടുത്തുന്നതും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *