ഞങ്ങളുടെ ഇടയില്‍ പൈങ്കിളിയും റൊമാന്‍സുമൊന്നുമില്ല’.. ആദ്യ പ്രണയം തകർന്നപ്പോൾ കൂട്ടായവൻ.. പിന്നീട് സൗഹൃദം തകരാതിരിക്കാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു

ബ്രേക്കപ്പ് ആയ വിഷമത്തില്‍ ആശ്വാസിപ്പിക്കാന്‍ വന്ന സുഹൃത്ത്, പിന്നീട് ഞങ്ങള്‍ ഒന്നായി; വിവേകുമായുള്ള പ്രണയ വിവാഹത്തെ കുറിച്ച് പ്രീത.ബെസ്റ്റ് ഫ്രണ്ടിനെയാണ് എനിക്ക് ജീവിതത്തില്‍ കിട്ടിയത്. ആ സൗഹൃദം ഇപ്പോഴും ഞങ്ങള്‍ക്ക് ഇടയിലുണ്ട്. ഇതുവരെയും അതിലൊരു മാറ്റം വന്നിട്ടില്ല. ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. കല്യാണത്തിന് മുന്‍പ് ഞങ്ങള്‍ എങ്ങിനെയായിരുന്നോ അത് പോലെ തന്നെയാണ് ഇപ്പോഴും. ഞങ്ങള്‍ക്ക് ഇടയില്‍ പൈങ്കിളിയും റൊമാന്‍സും തീരെ ഇല്ല. സുഹൃത്തുക്കള്‍ എങ്ങിനെയാണ് അത് പോലെയാണ് ഇപ്പോഴും പെരുമാറുന്നത്. ടെലിവിഷന്‍ സീരിയലുകളില്‍ നായികയായും വില്ലത്തിയായും എല്ലാം നിറഞ്ഞു നില്‍ക്കുന്ന താരമാണ് പ്രീത പ്രദീപ്. താരത്തിന്റെ പ്രണയവും വിവാഹവും എല്ലാം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിച്ചത് എന്നാണ് പ്രീത നേരത്തെ പറഞ്ഞിരുന്നത്. അതേ കുറിച്ചുള്ള വിശദമായ വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ റെഡ് കാര്‍പെറ്റില്‍ പ്രീത.ബെസ്റ്റ് ഫ്രണ്ടിനെയാണ് എനിക്ക് ജീവിതത്തില്‍ കിട്ടിയത്. ആ സൗഹൃദം ഇപ്പോഴും ഞങ്ങള്‍ക്ക് ഇടയിലുണ്ട്. ഇതുവരെയും അതിലൊരു മാറ്റം വന്നിട്ടില്ല. ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. കല്യാണത്തിന് മുന്‍പ് ഞങ്ങള്‍ എങ്ങിനെയായിരുന്നോ അത് പോലെ തന്നെയാണ് ഇപ്പോഴും. ഞങ്ങള്‍ക്ക് ഇടയില്‍ പൈങ്കിളിയും റൊമാന്‍സും തീരെ ഇല്ല. സുഹൃത്തുക്കള്‍ എങ്ങിനെയാണ് അത് പോലെയാണ് ഇപ്പോഴും പെരുമാറുന്നത്.

വിവേകുമായി സൗഹൃദത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ എനിക്ക് വേറെ ഒരു പ്രണയം ഉണ്ടായിരുന്നു. അത് വിവേകിനും അറിയാം. ഇവിടെ ഉണ്ടായിരുന്ന ആളല്ല, നോര്‍ത്തിലുള്ള ആളായിരുന്നു. അത് ബ്രേക്കപ്പ് ആയ സമയത്ത് എനിക്ക് ഭയങ്കര സങ്കടം ആയി. ആ ഒരു സാഹചര്യത്തില്‍ എനിക്ക് ഭയങ്കര ഒരു ആശ്വാസമായിരുന്നു വിവേകുമായുള്ള സൗഹൃദം.ഒരിക്കല്‍ രാത്രി ഒരു മൂന്ന് മണിക്ക് ഞങ്ങള്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍, ഞാന്‍ വിവിയോട് ചോദിച്ചു, ‘അയ്യോ വിവീ നീയും എന്റെ സൗഹൃദത്തില്‍ നന്നും പോവുമോ’ എന്ന്. അപ്പോള്‍ അവന്‍ ചോദിച്ചു, ഞാന്‍ പോകില്ല. നീ വേറെ കല്യാണം ഒക്കെ കഴിച്ചു കഴിഞ്ഞാല്‍, അയാള്‍ ഇനി നമ്മുടെ സൗഹൃദം വേണ്ട എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും എന്ന്.അയ്യോ മറ്റൊരു വിവാഹം ചെയ്താല്‍ അതൊരു വിഷയം ആണല്ലോ എന്ന് ഞാനും പറഞ്ഞു. ‘എങ്കില്‍ ഒരു വഴിയുണ്ട്, നമുക്ക് രണ്ട് പേര്‍ക്കും അങ്ങ് കല്യാണം കഴിച്ചാലോ’ എന്ന് അവന്‍ ചോദിച്ചു. ഒരു നിമിഷം ഞാന്‍ ഒന്ന് സ്റ്റക്ക് ആയി. പിന്നെ ഗ്രാജ്വലി ഞങ്ങള്‍ ഓന്നാവുകയായിരുന്നു – പ്രീത പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *