ദമ്പതികൾ മ,രി,ച്ച സംഭവത്തിൽ നിർണായക റിപ്പോർട്ട്
ഷോർട്ട് സർക്യൂട്ട്, കാറിലെ സാനിറ്റൈസറും സ്പ്രേയും തീ ആളിപ്പടരാൻ കാരണമായി ദമ്പതികൾ മ,രി,ച്ച സംഭവത്തിൽ നിർണായക റിപ്പോർട്ട്.കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു മുന്പില് വെച്ചു ദമ്പതികള്‍ ഓടുന്ന കാറിനു തീ,പി,ടി,ച്ചു ദമ്പതികള്‍ അതിദാരുണമായി വെ,ന്തു,മ,രി,ച്ച സംഭവത്തില്‍ മനുഷ്യാവകാശകമ്മിഷനും റിപ്പോര്‍ട്ട് തേടിയിരുന്നു. കണ്ണൂരില്‍ ദമ്പതിമാര്‍ മ,രി,ക്കാ,നി,ടയായ കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. തീ ആളിപടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിന് ഉപയോഗിക്കുന്ന സ്പ്രേയുമാകാമെന്നു കണ്ണൂര്‍ ആര്‍ടിഓയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.കാറില്‍ നിന്ന് കിട്ടിയ മറ്റു വസ്തുക്കളുടെ രാസപരിശോധന ഫലം പുറത്ത് വന്നിട്ടില്ല. ഫെബ്രുവരി രണ്ടിനായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം കാറിന് തീപിടിച്ചത്. അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത്ത് ഭാര്യ റീഷ എന്നിവരാണ് മ,രി,ച്ച,ത്. പൂര്‍ണ ഗ,ര്‍,ഭി,ണി,യായ റീഷയെ പ്രസവ വേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കൊണ്ടു പോകുമ്പോഴാണ് കാറില്‍ നിന്നും തീ ആളിപ്പടര്‍ന്നത്.
അപകടത്തിന് കാരണമായത് കാറിന്റെ മുന്‍സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ നിറച്ച കുപ്പികളാണെന്ന അഭ്യൂഹം പരന്നിരുന്നുവെങ്കിലും കുപ്പിവെള്ളമാണ് സൂക്ഷിച്ചതെന്ന വിശദീകരണവുമായി കുടുംബം രംഗത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ വാഹനപരിശോധനയിലും അപകടകരാണമായത് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്ന എക്സ്ട്രാഫിറ്റിങ്സും അപകടത്തിന്് കാ്രണമായിട്ടുണ്ടെന്നു അന്വേഷണത്തില്തെളിഞ്ഞിട്ടുണ്ട്.കാറില്‍ നിന്നുംകിട്ടിയ മറ്റു വസ്തുക്കളുടെ രാസപരിശോധനാഫലം ഇനിയും ലഭിക്കാത്തതിനാല്‍ അന്തിമ റിപ്പോര്‍ട്ട് ഇതുവരെയായിട്ടില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു മുന്പില് വെച്ചു ദമ്പതികള്‍ ഓടുന്ന കാറിനു തീപിടിച്ചു ദമ്പതികള്‍ അതിദാരുണമായി വെന്തുമരിച്ച സംഭവത്തില്‍ മനുഷ്യാവകാശകമ്മിഷനും റിപ്പോര്‍ട്ട് തേടിയിരുന്നു.ജില്ലാ ആശുപത്രിയിലെത്തുന്നതിനു തൊട്ടു മുന്‍പാണ് അന്‍പതു മീറ്റര്‍ ദൂരത്തുനിന്നായി തീ ആളിപടര്‍ന്നത്. കാറിന്റെ പിന്‍സീറ്റിലുണ്ടായി്രുന്ന കെ കെ വിശ്വനാഥന്, ഭാര്യ ശ്യാമള, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജ്ന, റീഷയുടെ മകള്‍ ശിവപാര്‍വതി എന്നിവര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായിരക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തില്‍ കാറിൽ നിന്ന് പുറത്തിറങ്ങിയ വിശ്വനാഥന് പലതവണ തീ വകവെക്കാതെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
@All rights reserved Typical Malayali.
Leave a Comment