സ്വര്‍ണ മുത്ത് പിടിപ്പിച്ച കറുത്ത വെല്‍വെറ്റ് ചുരിദാറില്‍ അതിസുന്ദരിയായി നസ്രിയ പിന്നാലെ ഫഹദും കൂട്ടുകാരിയുടെ കല്യാണത്തിന് താരദമ്പതികള്‍ എത്തിയപ്പോള്‍

വിവാഹിതരായിട്ട് 8 വര്‍ഷമായതിനെക്കുറിച്ച് പറഞ്ഞുള്ള നസ്രിയ നസീമിന്റെ പോസ്റ്റ് കണ്ണടച്ച് തുറക്കും മുന്‍പെയായാണ് വൈറലായി മാറിയത്. രസകരമായൊരു വീഡിയോയിരുന്നു താരം പങ്കുവെച്ചത്.
8 വര്‍ഷം മുന്‍പ് ഇതേ സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം! വെഡ്ഡിങ് ആനിവേഴ്‌സറി ദിനത്തില്‍ നസ്രിയ പങ്കുവെച്ച വീഡിയോ കണ്ടത് അഞ്ച് ലക്ഷത്തിലധികം പേര്‍!ഇത്രയും വൈറലാവാന്‍ കാരണം?
ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഫഹദും നസ്രിയയും പ്രണയത്തിലായത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും അധികം വൈകാതെ താരം തിരിച്ചെത്തിയിരുന്നു.പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അഭിനയവും നിര്‍മ്മാണവുമൊക്കെയായി സജീവമാണ് ഇരുവരും. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. 8ാം വിവാഹവാര്‍ഷിക ദിനത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഭ്രാന്തമായ മറ്റൊരു വര്‍ഷം കൂടി, എട്ട് വര്‍ഷം മുന്‍പുള്ള ഈ സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം. ദൈവസഹായത്തില്‍ ഇത് നല്ലൊരു റൈഡായി മാറുകയായിരുന്നുവെന്നുമായിരുന്നു നസ്രിയ കുറിച്ചത്. ഫഹദിനൊപ്പമായി സൈക്കിള്‍ ചവിട്ടുന്ന നസ്രിയയെയാണ് വീഡിയോയില്‍ കാണുന്നത്. ദീപ്തി വിധുപ്രതാപ്, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങി നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്.

അഞ്ജലി മേനോന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു നസ്രിയയ്ക്ക് ഫഹദിനോട് പ്രണയം തോന്നിയത്. എടോ തനിക്കെന്നെ കെട്ടിക്കൂടെ എന്ന് ചോദിച്ച് ഫഹദിനെ പ്രൊപ്പോസ് ചെയ്തത് നസ്രിയയായിരുന്നു. സ്‌ക്രീനില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചതിന് പിന്നാലെയായാണ് ഇരുവരും ജീവിതത്തിലും ഒന്നിച്ചത്. സിനിമ കഴിഞ്ഞാല്‍ ഇവര്‍ ജീവിതത്തില്‍ ഒന്നിച്ചേക്കുമെന്ന് അന്നേ മനസിലായിരുന്നുവെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഞങ്ങളുടെ പ്രായവ്യത്യാസമൊന്നും വിഷയമേയല്ലെന്നും ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം തന്നെയാണ് ഞങ്ങള്‍ക്കും ഉള്ളതെന്നായിരുന്നു ഫഹദ് പ്രതികരിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *