മിഥുന്റെ ലക്ഷ്മിയ്ക്ക് എന്തുപറ്റി..!! പ്രിയപ്പെട്ടവളെ ചേര്‍ത്തുപിടിച്ച് മിഥുനും മകളും..!! പ്രാര്‍ത്ഥന മാത്രമെന്ന് പ്രിയപ്പെട്ടവര്‍..!!
ഭര്‍ത്താവിന് വേണ്ടി നേര്‍ന്ന പ്രാർത്ഥന ഫലം കണ്ടു, എന്തിനാണ് മിഥുന് രമേശിന്റെ ഭാര്യ തല മുണ്ഡനം ചെയ്തത്.മിഥുന് രമേശിന് വേണ്ടി ഭാര്യ ലക്ഷ്മി മേനോന് തല മുണ്ഡനം ചെയ്തു. എന്തിനു വേണ്ടിയാണ് ഇത്രയും കടുത്ത തീരുമാനമെടുത്തത് എന്ന് പറഞ്ഞുകൊണ്ട് മിഥുന് രമേശ് തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്.lakshmi menon shaved her head for mithun ramesh.ഭര്‍ത്താവിന് വേണ്ടി നേര്‍ന്ന പ്രാർത്ഥന ഫലം കണ്ടു, എന്തിനാണ് മിഥുന് രമേശിന്റെ ഭാര്യ തല മുണ്ഡനം ചെയ്തത്?.സെലിബ്രിറ്റി താര ദമ്പതികളുടെ ജീവിതങ്ങള്‍ പലപ്പോഴും സാധാരണക്കാരെ അസൂയപ്പെടുത്താറുണ്ട്. എന്നാല്‍ ചലിപ്പോഴൊക്കെ അവരുടെ സ്നേഹ ബന്ധം കണ്ട് പ്രചോദനവും ഉള്‍ക്കൊള്ളാം എന്ന് കാണിച്ചു തരികയാണ് മിഥുന് രമേശ്. ആര് ജെ ആയും ആങ്കറായും നടനായും പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനാണ് മിഥുന് രമേശ്. ഭാര്യ ലക്ഷ്മി മേനോനും സോഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്.കുടുംബത്തിനൊപ്പമുള്ള രസകരമായ റീല്‍സ് വീഡിയോയിലൂടെയാണ് ലക്ഷ്മി മേനോന് സോഷ്യല്‍ മീഡിയ താരമായത്. പലപ്പോഴും ആളുകളെ ചിരിപ്പിയ്ക്കുന്ന രസകരമായ റീല്‍സുമായി ലക്ഷ്മി എത്താറുണ്ട്. എന്നാല്‍ ഇത്തവണ ഇന്‍സ്റ്റഗ്രാമിലൂടെ അല്പം റൊമാന്റിക് ആയ, എന്നാല്‍ ഇത്തിരി ഇമോഷണലായ പോസ്റ്റ് പങ്കുവച്ച് എത്തിയിരിക്കുന്നത് മിഥുന് രമേശ് ആണ്.
ലക്ഷ്മി മേനോന് തല മുണ്ഡനം ചെയ്തു നില്ക്കുന്ന ചിത്രത്തിനൊപ്പമാണ് മിഥുന്റെ പോസ്റ്റ്. ഭാര്യയെ ചേര്‍ത്ത് പിടിച്ച് മിഥുന് പറയുന്നു, ഇത് തനിക്ക് വേണ്ടി ഭാര്യ ചെയ്തതാണ് എന്ന്. അതെ, മിഥുന് രമേശിന് ബെല്ലി പാള്‍സി എന്ന അസുഖം വന്ന സമയത്ത് ലക്ഷ്മി മേനോന് നേര്‍ന്ന നേര്‍ച്ചയാണത്രെ ഇത്.’മൊട്ടൈ ബോസ് ലക്ഷ്മി. എന്റെ ബെല്ലി പാള്‍സി പോരാട്ട ദിനങ്ങള്‍ നിങ്ങളില്‍ കുറെ പേര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത് .പക്ഷെ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ അസുഖം മാറാന്‍ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി’- മിഥുന് എഴുതി.
@All rights reserved Typical Malayali.
Leave a Comment