നിറകണ്ണോടെ ഉല്ലാസ് പന്തളം പോലീസിന് നല്‍കിയ മൊഴി കേട്ടോ

ഒരു നടന്റെ ഭാര്യയുടെ മരണം, അതൊരു സാധാരണ മരണം ആയിരുന്നെങ്കില്‍ മലയാളത്തിന് പുറമെ മറ്റൊരു ഭാഷയിലും അത് വരില്ല എന്നത് ഉറപ്പിച്ച് പറയാന്‍ കഴിയും. മരണം ഒരു ആത്മഹത്യ ആയതുകൊണ്ടും, കൊല്ലപ്പെട്ടത് ഒരു നടന്റെ ഭാര്യയാണ് എന്നത് കൊണ്ടും, അവിടെ സംശയത്തിനുള്ള പല മൊഴികളും റിപ്പോര്‍ട്ടുകളും ഉള്ളത് കൊണ്ടും അത് കേരളത്തിന് പുറത്തും വലിയ വാര്‍ത്തയായി എന്നതാണ് സത്യം.
കഴിഞ്ഞ ദിവസം ആണ് നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാറലാണ് ടെലിവിഷന്‍ പ്രേമികള്‍ക്ക് അത്രയധികം സുപരിചിതനായ നടനായത് കൊണ്ട് തന്നെ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണ കാരണം അന്വേഷിച്ച് മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത് സ്വാഭാവികം. പക്ഷെ എന്തുകൊണ്ട് ഈ മരണം അന്യഭാഷാ യൂട്യൂബ് ചാനലുകള്‍ ഏറ്റെടുത്തു എന്നതാണ് ചോദ്യം. ഇതര ഭാഷാ മാധ്യമങ്ങളിലും ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണം ആഘോഷിക്കപ്പെടുകയാണ്. മലയാളത്തില്‍ പ്രശസ്തരായ എത്രയോ നടീ – നടന്മാര്‍ മരണപ്പെട്ടിരിയ്ക്കുന്നു. കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കിയവര്‍, സിനിമാ ടെലിവിഷന്‍ ഇന്റസ്ട്രിയ്ക്ക് ഒരുപാട് സംഭാവന നല്‍കിയവര്‍. എന്നാല്‍ അവരുടെ ആരുടെയും മരണം ചര്‍ച്ച ചെയ്യുന്നത് പോയിട്ട്, ഒരു സിംഗിള്‍ ക്വോട്ട് ന്യൂസ് ആയി പോലും ഒരു ഇതരഭാഷാ യൂട്യൂബ് ചാനലുകളിലും വന്നിട്ടില്ല. എന്നാല്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണം ദേശീയ മാധ്യമങ്ങളില്‍ തുടങ്ങി ലോക്കല്‍ യൂട്യൂബ് ചാനലുകളില്‍ പോലും വന്‍ റീച്ച് നേടുകയാണ്.

​മുന്‍നിര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍.മുന്‍നിര ഭാഷാ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എല്ലാം ആശയുടെ മരണത്തെ കുറിച്ച് വസ്തുതപരമായ കാര്യങ്ങള്‍ തന്നെയാണ് എഴുതിയിരിയ്ക്കുന്നത്. പൊലീസ് റിപ്പോര്‍ട്ടുകളും, മരണം സംഭവിച്ചതിനെ കുറിച്ചും എല്ലാം മലയാളം ചാനലുകളില്‍ വന്ന വാര്‍ത്തകള്‍ തന്നെ അവിടെയും കാണാം. എന്നാല്‍ ചില ലോക്കല്‍ യൂട്യൂബ് ചാനലുകളില്‍ ഉല്ലാസ് പന്തളത്തിന്റെയും ഭാര്യയുടെയും എല്ലാം പേര് പോലും മാറ്റിയാണ് വാര്‍ത്തകള്‍ പോകുന്നത്.ലോക്കല്‍ യൂട്യൂബ് ചാനലില്‍ എത്തുമ്പോള്‍.ഒരു ക്ലിക്ക് ബൈറ്റിനപ്പുറം ഒന്നും ഇത്തരം യൂട്യൂബ് ചാനലുകള്‍ ലക്ഷ്യം വയ്ക്കുന്നില്ല. പേരും, മറ്റാരുടെയോ ആത്മഹത്യ ചെയ്ത ഫോട്ടോയും, ശവമഞ്ചം ചുമക്കുന്ന ഫോട്ടോയും എല്ലാം വച്ചുകൊണ്ട് സത്യത്തില്‍ ആഘോഷിക്കുകയാണ് ആ മരണം. അത്രയ്‌ക്കൊന്നും ലൈം ലൈറ്റില്‍ വരാത്ത നടനാണ് ഉല്ലാസ് പന്തളം, അദ്ദേഹത്തിന്റെ ഭാര്യ ഒട്ടും തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പിരിചിതയും അല്ല. ആശയുടെ മരണത്തിലെ ദുരൂഹത തന്നെയാണ് അതിന് കാരണം. പൊലീസ് പുറത്ത് വിട്ട റിപ്പോര്‍ട്ടിലെ വൈരുദ്യവും സംശയത്തിന് ഇട വയ്ക്കുന്നതാണ് എന്നത് ഒരു കാരണമാണ്. നെഗറ്റീവ് ഇംപാക്ട് ആണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ഉല്ലാസ് പന്തളവും ഭാര്യയും പുലര്‍ച്ചെ രണ്ട് മണിക്ക് വഴക്കിട്ട്, ഭാര്യ പിണങ്ങി മുകളിലേക്ക് പോയി എന്ന് പറയുന്നു. സാധാരണ നിലയില്‍ അങ്ങനെ വഴക്കിടുമ്പോള്‍ മുകളിലത്തെ നിലയില്‍ കുട്ടികള്‍ക്കൊപ്പമാണ് ആശ കിടക്കാറുള്ളത് എന്നാണ് ഉല്ലാസ് പന്തളത്തിന്റെ മൊഴി.
എന്നാല്‍ അന്നത്തെ ദിവസം പിണങ്ങി മുകളിലേക്ക് പോയ ഭാര്യയെ കുട്ടികളുടെ മുറിയില്‍ കണ്ടില്ല. വീട്ടില്‍ മുഴുവന്‍ തിരഞ്ഞുവെങ്കിലും കാണാത്തതിനാല്‍ പന്തളം പൊലീസിനെ വിളിച്ചു പരാതി പറയുന്നു. ശേഷം നടത്തിയ പരിശോധനയില്‍ ടെറസില്‍ തൂങ്ങി മരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തുന്നു. അലക്കിയിട്ട തുണികള്‍ ഉള്ളതിനാല്‍ ആ ഭാഗത്ത് ശ്രദ്ധ എത്തിയില്ല എന്നാണ് ഉല്ലാസ് പന്തളം പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *