കോളേജില്‍ വച്ച് കണ്ടു ഇഷ്ടപ്പെട്ടു പ്രണയം തുടങ്ങി 21-ാമത്തെ വയസ്സില്‍ വിവാഹം പക്ഷേ ഇപ്പോള്‍ വിവാഹിതയല്ല അതുപോലെ സിംഗിള്‍ മദറാണ്

കല്യാണം കഴിച്ചു, ഇപ്പോഴും അവൾ അവനെ കാത്തിരിക്കുകയാണ്; താൻ ജീവിതത്തിൽ സിംഗിൾ മദർ എന്ന് നിഷ മാത്യു.21-ാം വയസ്സിൽ പ്രണയം വിവാഹം, ഇപ്പോൾ സിംഗിൾ മദർ! രണ്ടും ജീവിതത്തിൽ സന്തോഷം നൽകുന്നു നിഷ മാത്യു പറയുന്നു.മിനിസ്ക്രീൻ പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയലാണ് കൂടെവിടെ. നിരവധി ആരാധകരാണ് പരമ്പരയ്ക്കുള്ളത്. സൂര്യ ഋഷി എന്നീ കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് പരമ്പര മുന്നേറുന്നത്. അൻഷിത അഞ്ജി, ബിപിൻ ജോസ് എന്നിവരാണ് ഋഷിയും സൂര്യയുമായെത്തുന്നത്. പരമ്പരയിൽ തന്നെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന താരമാണ് നിഷ മാത്യു. പരമ്പരയിലെ വില്ലത്തി കഥാപാത്രമായ റാണിയമ്മയായിട്ടാണ് നിഷ എത്തുന്നത്. നിഷയുടെ നോട്ടത്തിലും ഭാവത്തിലും വരെ അഭിനയമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ റാണി അമ്മയെക്കുറിച്ചും, നിഷയെക്കുറിച്ചും പറയുകയാണ് നടി.എന്തെങ്കിലും ഒരു കാര്യം നേടണം എന്നുണ്ടെങ്കിൽ അതിനായി കഷ്ടപ്പെടാൻ റാണിയമ്മ റെഡിയാണ് അതുപോലെ തന്നെയാണ് താനും എന്ന് പറയുകയാണ് നിഷ. എല്ലാവരും നെഗറ്റീവ് ആകണം എന്ന് പറയുകയല്ല ഞാൻ, പക്ഷെ അവർക്ക് നല്ല വിൽ പവറുണ്ട്. അവർ കുഞ്ഞിലേ ഒരു പയ്യനെ സ്നേഹിച്ചു, അവർ ഇപ്പോഴും അയാളെ തന്നെ സ്നേഹിക്കുകയാണ്. കല്യാണം കഴിച്ചു എന്നിട്ടും അയാൾക്ക് വേണ്ടി മാത്രം കാത്തിരിക്കുകയാണ്, റാണി അതൊക്കെ സിനിമയിലോ, സീരിയലിലോ മാത്രമേ കാണുകയുള്ളൂ- നിഷ പറയുന്നു.പ്രണയിച്ചു വിവാഹം.കോഴിക്കോട് സ്വദേശിയാണ് എന്നും അവിടെത്തന്നെയാണ് തന്റെ സ്‌കൂൾ കോളേജ് കാലഘട്ടമെന്നും നിഷ പറയുന്നു. കോളേജിൽ വെച്ച് പ്രണയമുണ്ടായിരുന്നു. അയാളെ തന്നെ വിവാഹം കഴിച്ചു. പ്രണയിച്ചു വിവാഹം കഴിക്കുന്നതിന് എതിർപ്പുകൾ ഉണ്ടായിരുന്നു. വളരെ നേരത്തെ ആയിരുന്നു വിവാഹം. 21 – മത്തെ വയസ്സിൽ ആയിരുന്നു. പ്രണയം വിജയിച്ചോ എന്ന് ചോദിച്ചാൽ വിജയിച്ചു. പക്ഷെ ഇപ്പോൾ വിജയമാണോ എന്ന് ചോദിച്ചാൽ അറിയില്ല. നിഷ പറഞ്ഞു.

സിംഗിൾ മദറാണ്.ഇപ്പോൾ ഞാൻ സിംഗിൾ ആണ്. സിംഗിൾ മദറാണ്. അന്ന് അത് സന്തോഷം ആയിരുന്നു. ഇന്ന് ഇതാണ് സന്തോഷം. അന്ന് ആ തീരുമാനം ശരിയായിരുന്നു. ഇന്ന് ഇതാണ് ശരി രണ്ടിലും ഞാൻ സന്തോഷവതിയാണ്. ഒരു കാര്യവും നമ്മൾ തെറ്റണം എന്ന വിചാരിച്ച് ചെയ്യുന്നതല്ല. അതെല്ലാം അപ്പോഴത്തെ ശരികളാണ്. തെറ്റി പോയാലും മുന്നോട്ട് പോവുക ഞാൻ എല്ലാവർക്കും പറഞ്ഞു നൽകുക. നിഷ പറഞ്ഞു.
ജീവിതം പഠിപ്പിച്ചത്.ഡിഗ്രി കഴിഞ്ഞിട്ട് ജെറ്റ് എയർവെയ്സിൽ ജോലി കിട്ടി.അന്ന് ഒരു ജോലി വേണം എന്ന് ആഗ്രഹം ഉള്ളതുകൊണ്ടാണ് അവിടെ ജോലിക്ക് കയറിയത്. പക്ഷേ ലോകം പഠിപ്പിച്ചത്, ജീവിതം പഠിപ്പിച്ചത് ഒക്കെയും ജെറ്റ് എയർവെയ്സിലെ ജോലി ആണെന്നും നിഷ പറയുന്നു.അബുദാബി, ദുബായ് എയർപോർട്ടുകളിലായിരുന്നു നിഷ ജോലി ചെയ്തിരുന്നത്. ജോയ് മാത്യുവിന്റെ ഷട്ടർ എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിൽ ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് നിഷയെത്തിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *