കാവ്യ മോശമാണെന്നല്ല – പക്ഷെ മഞ്ജുവിനെ വെച്ച് നോക്കുമ്പോൾ മഞ്ജു വേറെ ലെവേലാണ് ! ആരാണ് പറഞ്ഞെതെന്ന് കേട്ടോ ; ഇർഷാദ്

മലയാളത്തിൻ്റെ ലേഡീ സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. മലയാളികൾക്കെല്ലാം തന്നെ പ്രിയപ്പെട്ട നടിയാണ് മഞ്ജു. സിനിമയിൽ വന്ന സമയം മുതൽ തന്നെ മലയാളികളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള അഭിനയമികവ് കാഴ്ചവെച്ചിരുന്നു മഞ്ജു. മലയാള സിനിമാ നടനായ ദിലീപിനെയായിരുന്നു മഞ്ജുവിവാഹം ചെയ്തത് എന്നാൽ അവർക്കിടയിലുള്ള ചില പ്രശ്നങ്ങൾ കാരണം ഇരുവരും വിവാഹമോചനം നേടി. നടൻ ഇർഷാദ് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.കുറേക്കാലങ്ങളായി മഞ്ജു സിനിമ ഫീൽഡിൽ നിന്നും വിട്ടു നിന്നെങ്കിലും ഇപ്പോൾ നടി തിരിച്ചുവന്നിരിക്കുകയാണ്. ഇർഷാദിൻ്റെ ഇഷ്ട നടിയാണ് മഞ്ജു വാര്യർ. ഇർഷാദ് പറയുന്നത് മഞ്ജു വാര്യർക്ക് ഏതു വേഷങ്ങൾ ലഭിച്ചാലും അത് ഏതുതരത്തിൽ അഭിനയിക്കണമെന്നും ആ ക്യാരക്ടറിനെ എങ്ങനെ തൻ്റേതായ രീതിയിൽ മികച്ചതാക്കി മാറ്റാമെന്നും ആ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ട് ആളുകളുടെ മനസ്സ് എങ്ങനെ കീഴടക്കാം എന്നൊക്കെ മഞ്ജുവിന് അറിയാം.ആ കഴിവാണ് മഞ്ജുവാര്യർ എന്ന നടിയെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തയാക്കുന്നത്. മറ്റു നടികളൊക്കെ മോശമാണെന്നല്ല ഞാൻ ഇതിലൂടെ പറയുന്നത് എന്നും ഇർഷാദ് പറഞ്ഞു. മഞ്ജുവിൻ്റെ ഇത്തരം കഴിവൊക്കെ ദൈവഹിതം ആണെന്നും അദ്ദേഹം പറഞ്ഞു. ഇർഷാദിനോട് അവതാരിക മഞ്ജുവാര്യർ ആണോ ഏറ്റവും ഇഷ്ടപ്പെട്ട നടി എന്ന് ചോദിച്ചപ്പോൾ എൻ്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന നടിമാരിൽ എന്നെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചിട്ടുള്ള നടി മഞ്ജുവാര്യർ ആണെന്ന് മറുപടി പറഞ്ഞു.

കാവ്യാമാധവൻ അടക്കം ഉള്ള നമ്മുടെ നായികമാർ ഒന്നും തന്നെ മോശമല്ല എന്നും അദ്ദേഹം പറഞ്ഞു.
ഇർഷാദ് സിനിമയിൽ മഞ്ജുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവിൻ്റെ ചിത്രങ്ങൾക്ക് അന്നും ഇന്നും ആരാധകർ ഏറെയാണ്. തൻ്റേതായ കഴിവുകൊണ്ട് മാത്രമാണ് മഞ്ജുവാര്യർ സിനിമകളിൽ തിളങ്ങുന്നത്. താര രാജാവ് മോഹൻലാലിനോടൊപ്പം മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും മഞ്ജുവാര്യർ അഭിനയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ സജീവമാണ് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. നിരവധി കമൻ്റുകളും ലൈക്കുകളും ഒക്കെ താരത്തിൻ്റെ ചിത്രങ്ങൾക്ക് കിട്ടാറുമുണ്ട്.പലതാരങ്ങളും നിരവധി തവണ പറഞ്ഞതാണ് മലയാള സിനിമയുടെ ഒരു ഭാഗമാണ് മഞ്ജുവാര്യർ എന്ന്. മഞ്ജു വാര്യരോടൊപ്പം വീണ്ടും അഭിനയിക്കാൻ താല്പര്യമുണ്ട് എന്ന് മഹാനടൻ തിലകൻ പോലും പറഞ്ഞിട്ടുണ്ട്. പ്രണയവർണ്ണങ്ങൾ, കുടമാറ്റം തുടങ്ങിയ മഞ്ജുവാര്യരുടെ സിനിമകളിൽ ഇർഷാദ് ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. മഞ്ജു വാര്യർ 2014 സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയതിനുശേഷം ഇർഷാദ് മഞ്ജു വാര്യർക്കൊപ്പം വേട്ട എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *