നിഴല്പോലെ ഉണ്ടായിട്ടും ഒന്നും പറയാതെ ഒരു സൂചന തരാതെ അപ്രതീക്ഷിതമായി പ്രണവ് പോയി! വിറങ്ങലിച്ച് ഷഹാന
പ്രണയത്തിൻ്റെ ശക്തി കൊണ്ട് വിസ്മയിപ്പിച്ച തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവ് മരണത്തിന് കീഴടങ്ങി. പ്രണവിൻ്റെയും ഷഹാനയുടെയും പ്രണയവും വിവാഹവും എല്ലാം സൈബർ ഇടങ്ങളിൽ വൈറലായിരുന്നു. 8 വർഷം മുമ്പ് നടന്ന അ,പ,ക,ട,ത്തി,ലാ,ണ് പ്രണവ് നെഞ്ചിനു താഴെ തളർന്ന് കിടപ്പിലായത്. ബൈക്ക് അപകടത്തിൽ ശരീരം തളർന്ന പ്രണവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ഷഹാന. പ്രണവിൻ്റെ വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നിയത്.പ്രണവിനോട് ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ പ്രണവ് തന്നെയാണ് ആദ്യം എതിർത്തത്. എന്നാൽ പ്രണവ് ഒരിക്കലും എഴുന്നേൽക്കില്ലെന്ന് അറിയാമായിരുന്നെങ്കിലും ഷഹാന തിരുവനന്തപുരത്തു നിന്നും പ്രണവിനെ തേടി തൃശൂർ എത്തുകയായിരുന്നു. നിരുത്സാഹപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും ഷഹാന മടങ്ങാൻ തയ്യാറാകാതെ വന്നതോടെ ഒടുവിൽ പ്രണവ് ഷഹാനയെ ഹൈന്ദവാചാരപ്രകാരം താലിചാർത്തുകയായിരുന്നു. 2020 മാർച്ച് നാലിന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഹിന്ദു-മുസ്ലിം വിപ്ലവ പ്രണയം ആയതിനാൽ നിരവധി വിവാദങ്ങൾ ഇവരുടെ വിവാഹത്തിന് ഉണ്ടായി. എങ്കിലും കഴിഞ്ഞ രണ്ടു വർഷം സന്തോഷത്തിലാണ് ദമ്പതികൾ ജീവിച്ചത്. ശസ്ത്രക്രിയ ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രണവ്.
ഇതിനിടയിലാണ് മ,ര,ണം അപ്രതീക്ഷിതമായി പ്രണവിനെ കവർന്നെടുത്തത്. വെള്ളിയാഴ്ച രാവിലെ ര,ക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനായ പ്രണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണവിൻ്റെ വിയോഗത്തിൽ ആകെ തകർന്ന് അലമുറ ഇടുകയാണ് ഷഹാന. ഒന്നും പറയാതെ, ഒരു സൂചന പോലും തരാതെ, അപ്രതീക്ഷിതമായി പ്രിയതമൻ വിടപറഞ്ഞത് ഷഹാനയ്ക്ക് ഉൾക്കൊള്ളാനായില്ല. ദിവസങ്ങൾക്കുമുമ്പാണ് ഷഹാനയുടെ ചിത്രം തൻ്റെ നെഞ്ചിൽ പ്രണവ് പച്ചകുത്തിയത്. പ്രണവിൻ്റെ മരണം നാടിനാകെ കണ്ണീരായി മാറുകയാണ്.
@All rights reserved Typical Malayali.
Leave a Comment