എത്രയും വേഗം എന്റെ മോളെ ഞാന്‍ കൊണ്ടുപോകും അമ്മേ എന്ന് പറഞ്ഞിട്ട് പോയവള്‍’! പക്ഷേ വിധി ഇങ്ങനെയായി
നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ ആയി കഴിഞ്ഞമാസം യുക്കെയിലേക്ക് പോയ പൊന്നുമോൾ ഒടുവിൽ വെള്ളത്തുണിയിൽ പൊതിഞ്ഞു നാട്ടിലേക്ക് തിരിച്ചെത്തുന്ന തീരാ വേദനയിലാണ് തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശികളായ അനിൽ കുമാറും, ലാലിയും. ജനുവരിയിലാണ് പ്രോജക്ട് മാനേജ്മെൻറ് കോഴ്സ് വിദ്യാർത്ഥിയായി ആതിര യുകെയിലേക്ക് എത്തുന്നത്. ആതിരയുടെ ഭർത്താവ് രാഹുൽ ഒമാനിലാണ് ജോലി ചെയ്യുന്നത്.അതിനാൽ വേദനയിൽ നെഞ്ച് പിടയുന്ന വേദനയിൽ ഏകമകൾ ഒരുവയസ്സുകാരി യാമികയെ തൻ്റെ മാതാപിതാക്കളുടെ കൈകളിൽ ഏൽപ്പിച്ചാണ് യുകെയിലേക്ക് ആതിര യാത്രയായത്.ലളിതനിൽ ആതിരയുടെ പല ബന്ധുക്കളും ഉണ്ടായിരുന്നു. ഇതാണ് ആതിരക്ക് ജോലി തേടി ഇവിടെ എത്താൻ പ്രചോദനമായത്. ആദ്യം സ്റ്റുഡൻറ് വിസയിൽ എത്തുക. പിന്നാലെ ഭർത്താവിനെയും കുഞ്ഞിനെയും എത്തിക്കുക എന്നതായിരുന്നു ആതിരയുടെ ലക്ഷ്യം. എന്നാൽ മോഹിച്ചെത്തിയ നാട്ടിൽ കണ്ണു തുറന്ന് കാഴ്ചകൾ കാണും മുൻപേ കാത്തിരുന്നെത്തിയ മ,ര,ണം തട്ടിയെടുത്ത ദുർവിധി ആണ് ആതിര എന്ന 25 കാരിയെ കാത്തിരുന്നത്.
ഏക മകളുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച ശേഷം ജനുവരി 15-നാണ് ആതിര യുകെയിലേക്ക് പോയത്. രാവിലെ കോളജിൽ പോകാനിറങ്ങിയ ആതിര ബസ്റ്റോപ്പിൽ എത്തി അധികം കഴിയും മുമ്പേ പാഞ്ഞെത്തിയ കാർ ഇ,ടി,ച്ചു കയറി ഉണ്ടായ അ,പ,ക,ട,ത്തി,ൽ മ,ര,ണ,പ്പെ,ടു,ക,യാ,യിരുന്നു.ബസ്റ്റോപ്പിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരിൽ ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. നിയന്ത്രണംവിട്ട് പാഞ്ഞെത്തിയ കാർ ആതിരയെ ഇടിച്ച് തെറിപ്പിക്കുകയും ജീവൻ അവിടെവച്ചുതന്നെ നഷ്ടപ്പെടുകയായിരുന്നു. ആതിരയുടെ ചേ,ത,ന,യ,റ്റ ശരീരം നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം ഇപ്പോൾ. ഭാര്യയുടെ അപ്രതീക്ഷിത വി,യോ,ഗത്തി,ൽ മകളെയും ചേർത്തുപിടിച്ച് കരയുന്ന രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് വീട്ടുകാർക്ക് അറിയില്ല.
@All rights reserved Typical Malayali.
Leave a Comment