മരുമക്കള്‍ താലി അണിയാത്തിനെ പറ്റി തുറന്നടിച്ചു കൊണ്ട് മല്ലിക സുകുമാരൻ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്.മക്കൾ ആയ ഇന്ദ്രജിത്തും പൃഥ്വിരാജ് അവരുടെ ഭാര്യമാരും മക്കളും എല്ലാം മലയാളിക്ക് ഏറെ സുപരിചിതരാണ്.ഇന്ദ്രജിത്തിന്റെ മക്കൾ ആയ പ്രാർഥനക്കും നക്ഷത്രക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയയിൽ വരാറുണ്ട്.സിനിമ സീരിയലിലും സജീവമാണ് മല്ലിക സുകുമാരൻ.മക്കൾ ഇരുവരും എറണാംകുളത്തു താമസം ആയി എങ്കിലും ഇപ്പാഴും തിരുവനന്തപുരത്തു സുകുമാരൻ നിർമിച്ച വീട്ടിൽ ഒറ്റയ്ക്കാണ് താമസം.മക്കളെയും മരുമക്കളെയും ബുദ്ധിമുട്ടിക്കരുത് എന്ന് ആയിരുന്നു സുകുമാരൻ ആവശ്യപ്പെട്ടത്.കൊച്ചിയിൽ മക്കളുടെ ഫ്ലാറ്റിനു അടുത്ത് തെന്നെ ഒരു ഫ്‌ലാറ്റ് മല്ലികക്ക് ഉണ്ട്.ഇപ്പോൾ ഇതാ മരുമക്കളെയും അവരുടെ ജീവിത കുറിച്ചുള്ള മല്ലികയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.മരുമക്കൾ താലി അണിയാത്തതിനെ കുറിച്ച് ആയിരുന്നു പരാമർശം.

പണ്ട് കാലത്തു ഞങ്ങളെ എന്തെല്ലാം പറഞ്ഞു അമ്മമാർ പേടിപ്പിച്ചിട്ടുണ്ട്.താലി മാത്രം ഊരി വെക്കല്ലേ മോളെ കുടുംബത്തിന്റെ ഐശ്വര്യത്തിനു ഇതാണ് വേണ്ടത് എന്നൊക്കെ ഇങ്ങനെ പറഞ്ഞവരുണ്ട്.തമിഴിൽ ഒരു ചൊല്ലുണ്ട് ആവതും പെണ്ണാളേ അഴിവതും പെണ്ണാളേ എന്ന് അതായത് ഒരു കുടുബം നന്നാകുന്നതും നശിക്കുന്നതും ഒരു പെണ്ണിനെ കൊണ്ട് ആണ് എന്നുള്ളത്.അങ്ങനെ ഉള്ള വിശ്വാസം കുറെ നമ്മളിൽ അടിച്ചു ഏല്പിച്ചിട്ടുണ്ട്.എനിക്ക് ഒരിക്കലും ഇഷ്ടം ഉള്ളത് അല്ല മക്കളും മരുമക്കളും ചെയ്യുന്നത്.പക്ഷെ നമ്മൾ നമ്മളുടെ വിശ്വാസം അടിച്ചേൽപ്പിച്ചു വിശ്വസിപ്പിച്ച മക്കളുടെ സ്വസ്ഥതയാണ് പോകുന്നത്. ഇന്നത്തെ കാലത്തു അമ്മമാരും വർക്ക് ചെയ്യുന്നവരാണ്.താലി അഴിച്ചു വെച്ചാൽ അതിൽ ഒരു തെറ്റും പറയാൻ ആവില്ല മല്ലിക സുകുമാരൻ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *