പ്രണവിന് ചേരുന്ന പെണ്ണ് കല്യാണി തന്നെ.. ആ വിശേഷം അറിയിച്ച് മാതാപിതാക്കള്‍

മലയാളം സിനിമാ ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് പ്രിയദര്‍ശനും മോഹന്‍ലാലും. തൊണ്ണൂറുകളില്‍ ഇരുവരും ഒന്നിച്ച സിനിമകള്‍ എല്ലാം വന്‍ വിജയമായിരുന്നു. ആ സൗഹൃദം രണ്ട് കുടുംബങ്ങള്‍ തമ്മിലും ഉണ്ടായിരുന്നു. പ്രണവും കല്യാണി പ്രിയദര്‍ശനും എല്ലാം ഒന്നിച്ച് കളിച്ചു വളര്‍ന്നവരാണ്. എത്ര ചെറുപ്പം മുതല്‍ ഇരുവരും ഒന്നിച്ചതാണ് എന്ന് കാണിച്ചു തരുന്നതാണ് പ്രണവ് മോഹന്‍ലാലിന്റെ പുതിയ പോസ്റ്റ്.
സോഷ്യല്‍ മീഡിയയില്‍ അത്രയ്ക്ക് അധികം സജീവമല്ലാത്ത താരപുത്രനാണ് പ്രണവ്. വല്ലപ്പോഴും ആണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. പലപ്പോഴും പഴയ കാല ഓര്‍കള്‍ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കും. അങ്ങനെ പങ്കുവച്ച ഒരു ഫോട്ടോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

കുഞ്ഞായിരുന്ന നാള്‍ കല്യാണി പ്രിയദര്‍ശന് ഒപ്പമുള്ള ഒരു ചിത്രവും, ഹൃദയം എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോള്‍ എടുത്ത ചിത്രവും കോര്‍ത്തിണക്കിയാണ് പോസ്റ്റ്. ചിത്രത്തില്‍ കുഞ്ഞു കല്യാണി തലയില്‍ മുല്ലപ്പൂവ് എല്ലാം ചൂടി ഇരിയ്ക്കുന്നത് കാണാം. കഴിഞ്ഞ ദിവസവും കല്യാണിയ്‌ക്കൊപ്പമുള്ള പഴയകാല ചിത്രങ്ങള്‍ പ്രണവ് പങ്കുവച്ചിരുന്നു. അതോടെ കമന്റില്‍ ചെറിയ രീതിയില്‍ ഗോസിപ്പുകളും വന്നു തുടങ്ങി.
‘എന്താണ് പ്രണവ്, എന്തെങ്കിലും പ്രത്യേകതയുണ്ടോ. കഴിഞ്ഞ രണ്ട് ദിവസമായി കല്യാണിയുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണല്ലോ. എന്ത് തന്നെയായാലും നിങ്ങളുടെ കല്യാണ വാര്‍ത്തയ്ക്ക് വേണ്ടി കാത്തിരിയ്ക്കുന്നു’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഒരിടയ്ക്ക് കല്യാണിയും പ്രണവും പ്രണയത്തിലാണ് എന്ന ഗോസിപ്പ് ശക്തമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ രണ്ട് പേരും ചെറുപ്പം മുതല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്ന ഉറ്റ സുഹൃത്തുക്കളാണ് എന്ന് കല്യാണി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *