തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി അനുമോൾ
മലയാളികള്‍ക്ക് സുപരിചിതയാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ മലയാളികളുടെ ശ്രദ്ധ നേടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക്കിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു അനു. തന്റെ നിഷ്‌കളങ്കത നിറഞ്ഞ സംസാരവും മണ്ടത്തരങ്ങളുമൊക്കെയാണ് അനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്. ഷോയില്‍ നിന്നുമുള്ള അനുവിന്റെ കഥകളും തമാശകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.ഞാനൊരു ബസില്‍ യാത്ര ചെയ്യുകയായിരുന്നു. അടുത്തിരുന്ന അങ്കിള്‍ ഫോണില്‍ സ്റ്റാര്‍ മാജിക് കാണുകയാണ്. വൈറലായൊരു എപ്പിസോഡായിരുന്നു. ഞാനായിരുന്നു അതില്‍. എന്താ കാണുന്നതെന്ന് ചോദിച്ചു. ഇത് ടമാര്‍ പടാര്‍ ആണെന്ന് പറഞ്ഞു. ഞാനും കാണാറുണ്ട് വീട്ടിലുള്ളവര്‍ക്കെല്ലാം ഇഷ്ടമാണെന്നും പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ മുഖത്തു നിന്നും തട്ടം മാറ്റിയ ശേഷം അങ്കിളേ എന്നെ മനസിലായോ എന്ന് ചോദിച്ചു. അദ്ദേഹം എന്നെ നോക്കിയിട്ട് ഫോണില്‍ നോക്കിയെന്നാണ് അനു പറയുന്നത്.
ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മോശം അനുഭവവും അനു പങ്കുവെക്കുന്നുണ്ട്. ഒരു ദിവസം ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഞാന്‍ കിടക്കുകയായിരുന്നു. ഒരാള്‍ വന്നിരുന്നു. അയാള്‍ എന്റെ കാല് തടവാന്‍ തുടങ്ങി. ഞാന്‍ ചാടിയെഴുന്നേറ്റ് ഒറ്റച്ചവിട്ട് കൊടുത്തുവെന്നാണ് അനു പറയുന്നത്.
@All rights reserved Typical Malayali.
Leave a Comment