പോലീസുകാരൻ അവിടെ കണ്ട കാഴ്ച, പിന്നെ അവിടെ നടന്നത് കണ്ടോ
കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ മുഹമ്മദ് ഫാസിൽ ആരാണെന്ന് പാട്ടയത്തെ റിയാസിനോട് സാഹികയോടും ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. രക്ഷകൻ. ഞങ്ങളുടെ 10 മാസം പ്രായമായ കുഞ്ഞിനെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന രക്ഷകൻ. കഴിഞ്ഞ ദിവസം രാവിലെ പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി പാട്ടയത്ത് എത്തിയതായിരുന്നു കെ.മുഹമ്മദ് ഫാസിൽ.’
സമീപത്തെ വീട്ടിൽ നിന്നും വലിയ നിലവിളി ശബ്ദം കേട്ടാണ് അദ്ദേഹം അവിടെ ഓടിയെത്തിയത്. 10 മാസം പ്രായമായ റൈസാന ശ്വാസംമുട്ടൽ മൂലം ബോധരഹിതയായ കാഴ്ചയാണ് മുഹമ്മദ് കണ്ടത്. എന്തുചെയ്യണമെന്നറിയാതെ നിലവിളിക്കുന്ന കുഞ്ഞിൻ്റെ മാതാപിതാക്കളേയും. ആദ്യം കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് കുഞ്ഞിനെയുമെടുത്ത് കമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓടി. സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ കുഞ്ഞിൻ്റെ ജീവൻ വീണ്ടുകിട്ടി. വിദഗ്ധ പരിശോധനകൾക്കും ചികിത്സയ്ക്കുശേഷം കുഞ്ഞിനെ വീട്ടിലെത്തിച്ച ശേഷമാണ് മുഹമ്മദ് ഫാസിൽ മടങ്ങിയത്.
ഡിപ്പാർട്ട്മെൻറിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയ അഭിനന്ദന പ്രവാഹം ആണ് ഇപ്പോൾ ഇദ്ദേഹത്തിന് ലഭിക്കുന്നത്. പട്ടാന്നൂർ ചിത്രാ രി സ്വദേശിയായ ഫാസിൽ മുഹമ്മദിൻ്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ ഷബ്ന. മകൻ ജാ സ സഹോദരൻ ശംസാദ് ഇരിക്കൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആണ്. 2015-ൽ കെഎപി ഫോർത്ത് ബാച്ചിലാണ് സർവീസിൽ പ്രവേശിച്ചത്. ആറു മാസത്തിലേറെയായി മയിൽ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നു.
@All rights reserved Typical Malayali.
Leave a Comment