കണ്ടോ കാവ്യേ ഇതാണ് കര്‍മ്മഫലം… കാവ്യാമാധവന്‍ പോയതോടെ നിശാലിന് അടിച്ചത് ബംബര്‍ ലോട്ടറി
ഒരു കാലത്ത് മലയാളികളുടെ പ്രിയനടി ആയിരുന്നു കാവ്യ. നിശാൽ ചന്ദ്ര എന്ന ബിസിനസുകാരനെ വിവാഹം ചെയ്ത് കുടുംബിനി ആയി മാറിയപ്പോൾ മലയാളികൾ ഏറെ സന്തോഷിച്ചു. എന്നാൽ പിന്നാലെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. വിവാഹശേഷം ഭർത്താവുമൊന്നിച്ച് കാവ്യ കുവൈത്തിലേക്ക് പോയി. എന്നാൽ കാവ്യയും നിശാലും ആയുള്ള ബന്ധം നീണ്ടത് വെറും നാലു മാസം മാത്രമാണ്. പിന്നാലെ വിവാഹമോചനം നടന്നു. ഭർത്താവിൻ്റെ വീട്ടിൽ തനിക്ക് കടുത്ത പീഡനമാണ് അനുഭവിക്കേണ്ടിവന്നത് എന്നായിരുന്നു കാവ്യയുടെ പരാതി.എന്നാൽ ഭാര്യയുടെ സന്തോഷത്തിനായി കുവൈത്തിലെ വീട്ടിൽ കമ്പ്യൂട്ടറും മൊബൈലും ഉൾപ്പെടെ എല്ലാം നൽകിയെന്നും, എന്നാൽ അതിൽ നിന്നും കാവ്യ ദിലീപിനോട് ചാറ്റ് ഫോൺവിളിയും ആയിരുന്നു
എന്ന് നിശാൽ തുറന്നടിച്ചിരുന്നു. തൻ്റെ കുടുംബം തകർക്കരുത് എന്ന് ജനപ്രിയന് അഭ്യർത്ഥിച്ചപ്പോൾ ദിലീപ് പൊട്ടിച്ചിരിച്ചെന്നും, കാവ്യയെ നിശാലിൻ്റെ കയ്യിൽ സംരക്ഷിക്കാൻ ഏൽപ്പിച്ചതാണ് എന്നും, ഒന്നു കൈ ഞൊടിച്ചാൽ അവൾ തൻ്റെ അരികിലെത്തുമെന്നും, നിശാൽ വെളിപ്പെടുത്തിയിരുന്നു.എന്തായാലും കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പമാണ് മഞ്ജുവിനെ ദിലീപിൽ നിന്നും അകറ്റിയത്. ഇതുതന്നെയാണ് നിശാലിൻ്റെ ദാമ്പത്യം തകരാൻ ഇടയാക്കിയത്.ഇതിനെ തുടർന്നുണ്ടായ നടിയെ ആക്രമിച്ച കേസ് ഒന്നും ഇന്നും തീർന്നിട്ടില്ല. കാവ്യ പിന്നീട് ദിലീപിനെ വിവാഹം കഴിച്ചതോടെ ദിലീപിന് ധനനഷ്ടം, ജയിൽവാസം, മാനഹാനി എന്നിവയൊക്കെ സംഭവിച്ചിരുന്നു. എന്തായാലും കാവ്യ വേണ്ടെന്നുവച്ചു പടിയിറങ്ങിയതോടെ നിശാലിൻ്റെ നല്ലകാലം തുടങ്ങുകയായിരുന്നു. നിശാൽ രമ്യ എന്ന മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു.മൈക്രോബയോളജിയിൽ പിജി ബിരുദധാരിണിയാണ് രമ്യ. ഇപ്പോൾ രമയ്ക്കൊപ്പം സന്തുഷ്ട ജീവിതമാണ് നിശാൽ നയിക്കുന്നത്.
കുവൈത്ത് വിട്ട് അമേരിക്കയിലേക്ക് നല്ല ജോലിയിലേക്ക് നിശാൽ മാറി. 2019 -ൽ ഒരു ആൺ കുഞ്ഞും, പിന്നാലെ പൊന്നു മോളും നിശാലും രമ്യയ്ക്കും കൂട്ടായി എത്തി. ജീവിതത്തിൽ വെച്ചടി കയറ്റങ്ങൾ മാത്രം. രമ്യയെയും മക്കളെയും പൊന്നു പോലെയാണ് നിശാൽ കൊണ്ട് നടക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ കാവ്യ അനുഭവിക്കേണ്ട സൗഭാഗ്യങ്ങളായിരുന്നു ഇവയെല്ലാം.എന്തായാലും കാവ്യ ഒഴിഞ്ഞു പോയതോടെ പുതിയ ജീവിതവുമായി നിശാൽ സന്തുഷ്ടനാണ്. അതേസമയം നിശാലിൻ്റെയും മഞ്ജുവിൻ്റെയും കണ്ണീരിൻ്റെ ഫലമായാണ് കാവ്യ എപ്പോഴും കുടുംബംകലക്കി എന്ന് പഴികേട്ട് ജീവിക്കുന്നത് എന്നും, ഒരിക്കൽ സ്നേഹിച്ച പ്രേക്ഷകർ തന്നെ വെറുത്തുപോയെന്നും പ്രേക്ഷകർ പറയുന്നു.
@All rights reserved Typical Malayali.
Leave a Comment