ദുരന്തത്തിന്റെ ഒരാണ്ട്.! എല്ലാവരെയും മ,ര,ണം കവര്‍ന്നപ്പോള്‍ ബാക്കിയായ നിഹുലിന്റെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

ഒരു വർഷം മുമ്പാണ് വർക്കലയിൽ ഇരുനില വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ അഞ്ചു പേർ മ,രി,ച്ച,ത്. 2022 മാർച്ച് എട്ടിന് രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. വർക്കല പന്തുവിള രാഹുൽ നിവാസിൽ പച്ചക്കറി വ്യാപാരിയായ പ്രതാപൻ, ഭാര്യ ഷെർലി, ഇളയമകൻ അഹിൽ,രണ്ടാമത്തെ മകൻ നിഹുലിൻ്റെ ഭാര്യ അഭിരാമി, എട്ടുമാസം ഉള്ള മകൻ റയാൻ എന്നിവരായിരുന്നു രാത്രി ഉറങ്ങിക്കിടക്കവെ വീടിന് തീപിടിച്ചുണ്ടായ വിഷപ്പുക ശ്വസിച്ച് മ,രി,ച്ച,ത്.അന്ന് വീട്ടിലുണ്ടായിരുന്ന രണ്ടാമത്തെ മകൻ നിഹുൽ മാത്രമാണ് മരണവക്കിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്.എല്ലാ മുറിയിലും എസി പ്രവർത്തിച്ചതാണ് ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടിയത്. ഇപ്പോൾ ഈ മ,ര,ണ,ങ്ങൾ നടന്ന് ഒരു വർഷം പിന്നിടുകയാണ്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങളും നിഹുലിൻ്റെ ഇന്നത്തെ ജീവിതവുമെല്ലാം പുറത്തുവരികയാണ്. നാട്ടിലെ അറിയപ്പെടുന്ന വ്യാപാരിയായിരുന്നു പ്രതാപൻ. മൂത്ത മകൻ രാഹുൽ കുടുംബസമേതം വിദേശത്താണ് ജോലി ചെയ്തിരുന്നത്. രണ്ടാമത്തെ മകൻ നിഹുലും കുടുംബവും ഇതേ വീട്ടിലായിരുന്നു താമസം. ഇളയമകൻ അഹിലിൻ്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഐക്യത്തോടെ ജീവിച്ചിരുന്ന കുടുംബത്തിന് ഇങ്ങനെ ഒരു ദുരന്തം എത്തിയത് നാട്ടുകാരിൽ ഇന്നും വേദനയാണ്. ഭാര്യയും,കണ്ടു കൊതിതീരാത്ത പൊന്നുമോനും, മാതാപിതാക്കളും എല്ലാം ഒറ്റ രാത്രിയിൽ നഷ്ടമായ നിഹുലിന് ഇന്നും ഈ വേർപാട് താങ്ങാനായിട്ടില്ല.എട്ടു മാസം മാത്രം പ്രായമായ കുഞ്ഞ് റയാനെ കണ്ട് കൊതിതീരും മുമ്പാണ് മ,ര,ണം തട്ടിയെടുത്തത്. സംഭവസമയം നിഹുലിൻ്റെ ചേട്ടൻ കുടുംബസമേതം വിദേശത്തായിരുന്നു. ദുരന്തം അറിഞ്ഞ് നാട്ടിലെത്തിയ രാഹുൽ അനുജൻ നിഹുലിന് തുണയായി നാട്ടിലേക്ക് മടങ്ങി വന്നു. ഈ കുടുംബത്തിൽ അവശേഷിക്കുന്നത് ഇവർ മാത്രമേ ഉള്ളൂ. ഇപ്പോൾ ഇവർ ഇരുവരും ചേർന്ന് നാട്ടിൽ അച്ഛൻ്റെ പച്ചക്കറി ബിസിനസ് ഏറ്റെടുത്തു നടത്തുകയാണ്. ഇതിൽ വ്യാപൃതരായാണ് ഇവർ ദുഃഖങ്ങൾ മറക്കുന്നതും. അതേസമയം തങ്ങളുടെ പ്രിയപ്പെട്ടവരുടെ മ,ര,ണ,ത്തി,ന് കാരണം അറിയാൻ ഇപ്പോൾ ക്രൈംബ്രാഞ്ചിൻ്റെ സഹായം തേടിയിരിക്കുകയാണ് ഇവർ. പോലീസ് അന്വേഷണം ഇടഞ്ഞ സാഹചര്യത്തിലാണ് ഇപ്പോൾ മറ്റ് ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടത്.

വീടിൻ്റെ കാർപോർച്ചിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് പോലീസും ഫയർഫോഴ്സും നൽകിയ റിപ്പോർട്ട് കാർപോർച്ചിലെ സ്വിച്ച് ബോർഡിൻ്റെ തകരാറാണ് തീപിടിത്തത്തിന് കാരണം എന്നും, സ്വിച്ച് ബോർഡിൽ തീപ്പൊരി ഉണ്ടാകുകയും അത് കേബിൾ വഴി ഹോളിലേക്ക് പടരുകയായിരുന്നു എന്നും ആണ് ഫയർഫോഴ്സ് റിപ്പോർട്ട് നൽകിയത്. എന്നാൽ ഈ റിപ്പോർട്ട് തള്ളുന്നത് ആയിരുന്നു ഇലക്ട്രിക് വിഭാഗത്തിൻ്റെ പരിശോധനാഫലം. ഫോറൻസിക് പരിശോധനയിൽ ഇത് ശരിവയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ അധികമായി കണ്ടെത്താനാകാത്ത തോടെ അന്വേഷണസംഘം ഇരുട്ടിലായി.എന്നാൽ തീ എങ്ങനെ വന്നു, എവിടെ നിന്നെത്തി എന്നീ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല. പുക ശ്വസിച്ചതാണ് മ,ര,ണ,കാരണമെന്നാണ് വിലയിരുത്തപ്പെട്ടത്.മ,രി,ച്ച,വർക്കൊന്നും കാര്യമായ പൊള്ളൽ ഏൽക്കാത്തതും വസ്ത്രങ്ങളിൽ തീ പടരാത്തതുമാണ് ഈ നിഗമനത്തിന് പിന്നിൽ. വീട്ടിലെ ഹോളിലെ സാധനങ്ങൾ കത്തിനശിച്ച നിലയിലാണ്. ഇവിടെ തീപിടിത്തമുണ്ടായി മുകൾ നിലയിലേക്കും,മറ്റും പുക നിറഞ്ഞതായാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ ഇൻറീരിയർ വർക്കുകൾ നടത്തിയിരിക്കുന്നത് ജിപ്സം ഉപയോഗിച്ചാണ്. ഇത് തീ പടരുന്നതും പുക വ്യാപിക്കുന്നതും വേഗത്തിലാക്കി എന്നും പോലീസ് പറയുന്നുണ്ട്. എസി പ്രവർത്തിച്ചുവന്ന മുറികൾ അടച്ച നിലയിലായതിനാൽ പുക ഉള്ളിൽ പടർന്നപ്പോൾ വേഗം രക്ഷപ്പെടാനുള്ള സാധ്യത കുറവായെന്നും പൊലീസ് കരുതുന്നു.അതേ സമയം തീപ്പൊരി വീണ് ബൈക്കിൻ്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചിട്ടും, വീടിനുള്ളിൽ ഉറങ്ങിയവരോ അയൽവീടുകളിൽ ഉള്ളവരോ ആ ശബ്ദം കേൾക്കാത്തത് എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്. മാത്രമല്ല പുറത്ത് കത്തിപ്പിടിച്ച തീ വീട്ടിനുള്ളിലേക്ക് കയറി ഇത്രത്തോളം നാശ നഷ്ടം വരുത്തിയത് എങ്ങനെയാണെന്ന കാര്യത്തിലും വ്യക്തത കൈ വരാനുണ്ട്. ഇക്കാര്യങ്ങളിൽ കൃത്യമായ ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കേസിൽ കുറ്റപത്രം നൽകേണ്ടെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ പ്രതാപൻ്റെ കുടുംബം മ,ര,ണ,ങ്ങ,ളിൽ സംശയമുന്നയിച്ച് പരാതി നൽകിയതോടെയാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *