ഗോവയിൽ എന്താണ് ശോഭക്ക് പരിപാടി; എല്ലാ ആഗ്രഹങ്ങളും ഈ ജന്മത്തിൽ തന്നെ സാധിച്ചു; വിശേഷങ്ങൾ പശ്ചാത്താപം തോന്നിയിട്ടില്ല.

ഗോവയിൽ എന്താണ് ശോഭക്ക് പരിപാടി; എല്ലാ ആഗ്രഹങ്ങളും ഈ ജന്മത്തിൽ തന്നെ സാധിച്ചു; വിശേഷങ്ങൾ പശ്ചാത്താപം തോന്നിയിട്ടില്ല. കാരണം ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും കിട്ടിയ ആളാണ്. കോലി വന്നിട്ട് വീണ്ടും സദ്യ ചോദിക്കുമ്പോൾ കിട്ടുന്ന സന്തോഷം അതൊക്കെ വലിയ ഭാഗ്യമായി കരുതുന്നു; ഷെഫ് പറയുന്നു.
shobha viswanath bigg boss opens up about her goa ngo with chef pialli

ഗോവയിൽ എന്താണ് ശോഭക്ക് പരിപാടി; എല്ലാ ആഗ്രഹങ്ങളും ഈ ജന്മത്തിൽ തന്നെ സാധിച്ചു; വിശേഷങ്ങൾ
ബിഗ് ബോസ് കഴിഞ്ഞസീസണിലെ കരുത്തുറ്റ മത്സരാർത്ഥി ആയിരുന്നു തിരുവനന്തപുരം സ്വദേശിയായ ശോഭ വിശ്വനാഥ്. ‘വീവേഴ്സ് വില്ലേജ്’ എന്ന സ്ഥാപനത്തിലൂടെയാണ് ശോഭ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. വിവാഹാഭ്യർഥന നിരസിച്ചതിെൻറ പേരില്‍ സ്ഥാപനത്തിെൻറ ഉടമയായ ശോഭയെ കുടുക്കാൻ ശ്രമിച്ചതോടെയാണ് വാർത്തകളിൽ ഇടം പിടിച്ചത്. ചൈൽഡ് ആക്ടിവിസ്റ്റ് കൂടിയാണ് ബിസിനെസ്സ് സംരഭകയായ ശോഭ. സിനിമയെ വെല്ലുന്ന ജീവിത കഥയാണ് ശോഭയുടേത്. ശരിക്കുമൊരു പോരാട്ടമായിരുന്നു ശോഭയുടെ ജീവിതം. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളും പ്രശ്നങ്ങളും കാരണം താൻ ആത്മഹത്യാശ്രമം നടത്തിയിരുന്നു എന്നും ശോഭ പറയുകയുണ്ടായി. ഇപ്പോഴിതാ ഗോവയിൽ നടത്തുന്ന എൻജിഒ എയെക്കുറിച്ചുകൂടി ശോഭ പറയുന്നത്

ഗോവയിൽ നമുക്ക് ഒരു എൻജിഒ ഉണ്ട്. അത് തുടങ്ങിയത് ഒരു മലയാളിയാണ്.പതിമൂന്നുവര്ഷം മുൻപേ ആണ് ഇത് തുടങ്ങുന്നത്. ഞാൻ അപ്പോൾ ഒരു സോളോ ട്രാവലർ ആയി പോയ സമയം, കുട്ടികളെ ഇങ്ങനെ റെസ്ക്യൂ ചെയ്യുന്ന എൻജിഓ ആയിരുന്നു. ഇപ്പോൾ ഞാൻ അതിന്റെ ട്രസ്റ്റി മെമ്പർ ആണ്.

War Thunder
വീവേഴ്‌സ് വില്ലേജ് നല്ല രീതിയിൽ പോകുന്നുണ്ട്. ഭൂമിക എന്നൊരു എൻജിഒ ഉണ്ട്. ഇപ്പോൾ പത്തുവീട് ആലപ്പുഴയിൽ കെട്ടി, ഒരു നാഷണൽ അവാർഡ് ഒക്കെ കിട്ടിയിരുന്നു- ശോഭ പറയുന്നു.

പഠിച്ചത് ഒക്കെ എംബിഎ ആയിരുന്നു. അതിനു മുൻപേ സ്‌കൂൾ ലെവൽ തൊട്ടേ സോഷ്യൽ വർക്കിങ് ഇഷ്ടമായിരുന്നു. ഒരു സോഷ്യൽ വർക്കർ ആകണം എന്ന ആഗ്രഹം അങ്ങനെ സാധിച്ചു, പിന്നെ ഡിസൈനർ ആകണം എന്ന ആഗ്രഹം ഉണ്ടായിരുന്നു അതും സാധിച്ചു. ഈ ജന്മം തന്നെ എല്ലാ ആഗ്രഹവും സാധിച്ചു എന്നതാണ് സത്യം. ഞാൻ എന്റെ സ്വപ്നങ്ങളിൽ വിശ്വസിക്കുന്ന ആളാണ്. പലതും ഞാൻ അതിൽ നടത്തിയെടുത്തു. അതിൽ സന്തോഷം- ഷെഫ് പിള്ളയോട് ശോഭ പറയുന്നു.
‘കൂലി’യില്‍ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ഇളയരാജ

എങ്ങനെയാണ് കുക്കിങ് ബിസിനസ് എല്ലാം കൂടി ഒരുമിച്ചു കൊണ്ടുപോകുന്നത് എന്ന് പിള്ളയോട് ശോഭ ചോദിക്കുന്നുണ്ട്. അതിന് പിള്ള നൽകിയ മറുപടി. ഞാൻ വളരെ ലോ ലെവലിൽ നിന്നും വന്നയാളാണ്. ഗ്രൗണ്ട് റിയാലിറ്റി എന്താണ് എന്ന് കൃത്യമായി അറിയാം. ഒരു ചേച്ചിയുടെ ചെറിയ കടയിൽ പുട്ടു പുഴുങ്ങികൊടുക്കുന്ന പരിപാടിയിൽ നിന്നും തുടങ്ങിയതാണ്. അങ്ങനെ വന്നു വന്നു ഹോട്ടലിൽ എത്തുന്നു. പിന്നെ വലിയ ഹോട്ടൽശൃംഖലയിലേക്ക് എത്തി. ക്ളീനിങ് ബോയ് ആയും, കാറ്ററിങ് ബോയ് ആയും ജോലി ചെയ്തിട്ടുണ്ട്. അങ്ങനെ ഈ മേഖലയിലെ എല്ലാ തരം പൊസിഷൻ ജോബിനെക്കുറിച്ചും അറിയാം. അങ്ങനെയാണ് പയ്യെ ബിസിനസിലേക്ക് എത്തുന്നത്. ഈ ഒരു മേഖലയിലെ എല്ലാ ബുദ്ധിമുട്ടുകളും അറിഞ്ഞിട്ടാണ് അവിടെ എത്തിയത്- പിള്ള പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *