പിങ്ക് സാരിയില്‍ സുന്ദരിയായി ഷീലു എബ്രഹാം.. മെറൂണ്‍ ഗൗണില്‍ തിളങ്ങി മകള്‍..!! മകന്റെ ആദികുര്‍ബ്ബാന ആഘോഷമാക്കി നടി.. താരസമ്പന്നമായി ചടങ്ങ്

നര്‍ത്തകിയും നഴ്‌സുമായിരുന്ന ഷീലു നിർമ്മാതാവായ അബ്രഹാം മാത്യുവുമായുള്ള വിവാഹ ശേഷമാണ് സിനിമയുടെ ഭാഗമാകുന്നത്.വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയ നടിയാണ് ഷീലു എബ്രഹാം. ഇപ്പോൾ സിനിമ നിർമ്മാണത്തിലേക്കും ചുവട് വച്ച ഷീലു മംഗ്ലീഷ്, ഷീ ടാക്സി, പുതിയ നിയമം, കനൽ, ആടുപുലിയാട്ടം, പുത്തൻ പണം, സോളോ, സദൃശ്യവാക്യം, പട്ടാഭിരാമൻ, ശുഭരാത്രി, അൽ മല്ലു, മരട് 357, വീകം തുടങ്ങിയ സിനിമകളിൽ നായികയായും സഹനായികയും അഭിനയിച്ചിട്ടുണ്ട്. വീകം എന്ന സിനിമയിലൂടെയാണ് നിർമ്മാതാവായും ഷീലു സാന്നിധ്യമറിയിച്ചത്. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കിട്ടെത്തിയിരിക്കുകയാണ് ഷീലു.ജീവിതം ഒക്കെ വളരെ മനോഹരമായി തന്നെ പോകുന്നു. നഴ്സിങ് മേഖല ഉപേക്ഷിച്ചു എങ്കിലും മനസ്സ് കൊണ്ട് ഇപ്പോഴും ഒരു നഴ്‌സ് തന്നെയാണ്. ഇമോഷണലി കണക്ടഡ് ആണ്. ഒരു അവസരം വന്നാൽ ചെയ്യും. പക്ഷെ ഇപ്പോൾ ഒരു ബിസിനെസ്സ്കാരന്റെ ഭാര്യ ആയതുകൊണ്ട് നമ്മൾ അതിൽ ഡെഡിക്കേറ്റഡ് ആയിരിക്കണം. നിർമ്മാണത്തെക്കാളും ആഭിനയം ആണ് ഇഷ്ടം. ഭർത്താവിന്റെ കൈയ്യിൽ പണം ഉള്ളതുകൊണ്ട് ഭാര്യക്ക് അഭിനയിക്കാൻ വേണ്ടി പടം പിടിക്കുന്നു എന്ന് പറയുന്നവർക്ക് അതിനെ കുറിച്ച് വലിയ അറിവ് ഇല്ലാത്തതുകൊണ്ടാണ്. ഒരിക്കലും കളയാൻ വേണ്ടിയുള്ള കാശൊന്നും നമ്മുടെ കൈയ്യിൽ ഇല്ല അദ്ദേഹം കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണ്- ഷീലു ഒരു കോടി വേദിയിൽ പറയുന്നു.ആളുകൾ ഈ പറയുന്ന പോലെ ആയിരുന്നു എങ്കിൽ ഒരു വർഷം എനിക്ക് എത്രയോ സിനിമകൾ ചെയ്യാമായിരുന്നു. സോളോ എന്ന സിനിമയാണ് നമ്മൾ ചെയ്ത ബിഗ് ബഡ്ജറ്റ് സിനിമ. 12 കോടിയുടെ സിനിമ ആയിരുന്നു. അതിൽ എന്നെ കാണാൻ പോലും ഇല്ല. പുത്തൻ പണത്തിലും ഞാൻ വന്നു പോകുന്നു. പിന്നെ നമ്മൾ ചെയ്ത ഒരു സിനിമയും പെട്ടിക്കുള്ളിൽ ഇരുന്നിട്ടില്ല. നഷ്ടം ഇല്ലാതെ പോയ്കൊണ്ടിരിക്കുന്ന കമ്പനിയാണ്. എനിക്ക് വേണ്ടിയാണു നിർമ്മിക്കുന്നത് എങ്കിൽ ഇങ്ങനെ സർവൈവ് ചെയ്തു പോകില്ലല്ലോ. ആദ്യമൊക്കെ മോശം കമന്റുകൾ കാണുമ്പൊൾ വിഷമം ഉണ്ടാരുന്നു ഇപ്പോൾ അങ്ങനെ അല്ലെന്നും ഷീലു പറഞ്ഞു.

സിനിമ എന്റെ മേഖലയാണ്. പുള്ളിക്ക് എപ്പോഴും ബിസിനെസ്സ് തന്നെയാണ് ലക്‌ഷ്യം. ഇപ്പോൾ കുറേശ്ശെ എനിക്ക് നിർമ്മാണ മേഖല ഇഷ്ടമായി വരുന്നുണ്ട്. ഞാനും പുള്ളിയും കൂടിയാണ് കഥകൾ ഒക്കെയും കേൾക്കുന്നത്. അദ്ദേഹത്തിന്റെ ബാക്ക് ബോണായി നിൽക്കുന്നതും ഞാൻ തന്നെയാണ്. അദ്ദേഹം പക്കാ ബിസിനസ് മാൻ ആണ്. അദ്ദേഹത്തിന്റെ ഇഷ്ട മേഖല സിനിമ അല്ല, മറ്റു മേഖലകൾ ആണ്. അദ്ദേഹം ഹോട്ടൽ വ്യവസായത്തിൽ ആണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്- ഷീലു പറഞ്ഞു.ഞങ്ങളുടെ ദാമ്പത്യം ശരിക്കും പറഞ്ഞാൽ നോർത്ത്- സൗത്ത് പോളുകൾ പോലെയാണ്. ഞങ്ങളുടെ സ്വഭാവം തികച്ചും വ്യത്യസ്തം ആണ്. അദ്ദേഹം ഒട്ടും എന്റർടെയിനർ അല്ല. തമാശ എന്താണ് എന്ന് പോലും അറിയാത്ത ഒരാൾ ആണ്. ഞാൻ അത്യാവശ്യം കോമഡി ഒക്കെ ആസ്വദിക്കുന്ന, പറയുന്ന ആളായിരുന്നു. പക്ഷെ ഇദ്ദേഹത്തിന്റെ ഒപ്പം കൂടിയ ശേഷം ഞാനും അതെ പോലെ ആയി പോയോ എന്ന് ഒരു സംശയം ഉണ്ട്. ഐടി റെയിഡ് വന്നപ്പോൾ ടെൻഷൻ ആയി എന്നും ഇപ്പോഴും പ്രോസസിങ് നടക്കുന്നു എന്നും- ഷീലു പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *