ഗാനമേളക്കാര്‍ വാ പൊളിച്ചുപോയി! കാണികളുടെ കൂട്ടത്തിലിരുന്ന മോളുടെ പാട്ട് കേട്ട് ഞെട്ടി കേരളക്കര

ഉത്സവ കാലമാണിത്. പല വേദികളിലും ഗാനമേളയും പാട്ടും ഡാൻസുമൊക്കെ തകർക്കുന്ന സമയം. ഗാനമേളക്കിടെ കാണികളെ കൂടെകൂട്ടി പാട്ടുകൾ പാടാൻ ചില ഗായകർ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ശൂരനാട് മങ്ങാട് ഭദ്രകാളി ക്ഷേത്രത്തിൽ പാലാ കമ്യൂണിക്കേഷൻ്റെ പ്രോഗ്രാമിനിടയിൽ ഒരു കൊച്ചു മിടുക്കിക്ക് പാടാൻ അവസരം കൊടുത്തപ്പോൾ ഉണ്ടായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗായകൻ പാടുന്നതിനിടയിൽ ആരാ പാടുന്നത് എന്ന് ചോദിച്ചപ്പോൾ ആ ഗായകനെ പോലും നിഷ്പ്രഭമാക്കുന്ന രീതിയിൽ പാട്ട് പാടി ഞെട്ടിച്ച ഒരു കൊച്ചുകുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.കല്ലുമാല എന്ന ടോവിനോ ചിത്രത്തിലെ ‘എല്ലാരും ചൊല്ലണതല്ലിവൻ ‘ എന്ന ഗാനമാണ് അതി മനോഹരമായ ശബ്ദത്തിൽ ഒരു കുട്ടി പാടുന്നത്.

ഗാനമേളയുടെ തുടക്കത്തിലാണ് ആരാണ് പാടുന്നത് എന്ന് ചോദിച്ച ശേഷം മുന്നോട്ടു വരുന്ന ഗായകൻ മൈക്ക് കാഴ്ചക്കാരിലേക്ക് നീട്ടിയപ്പോൾ കാണികളെ മുഴുവൻ വിസ്മയിപ്പിക്കുന്ന തരത്തിൽ മധുരശബ്ദത്തിൽ കുട്ടി പാടാൻ തുടങ്ങിയത്. വരികൾ തെറ്റാതെ താളവും ഈണവും മുറിയാതെയുള്ള ആ പാട്ടിന് കാഴ്ചക്കാരും മികച്ച പിന്തുണയാണ് നൽകുന്നത്. പാട്ട് അവസാനിക്കുമ്പോൾ മൈക്ക് നീട്ടിയ ഗായകനെ കൊണ്ടു പോലും ആഹാ എന്ന് പറയിപ്പിച്ചു കളഞ്ഞു ആ കൊച്ചു മിടുക്കി .ആ മിടുക്കിയെ പാലാ കമ്മ്യൂണിക്കേഷൻ ഗാനമേളക്കാർ പരിചയപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശി സാബുവിൻ്റെ മകൾ നിഹാര ആണ് ആ വീഡിയോയിലെ കൊച്ചു മിടുക്കി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *