ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ബ്ലൂ ടിക്കുകൾ വിൽപ്പനയ്ക്ക് എത്ര രൂപ ചിലവാക്കണം.ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ വേരിഫൈ ചെയ്ത് ബ്ലൂ ടിക്ക് നേടാൻ ഇനി പണം നൽകിയാൽ മതി
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ബ്ലൂ ടിക്കുകൾ വിൽപ്പനയ്ക്ക് എത്ര രൂപ ചിലവാക്കണം.ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൌണ്ടുകൾ വേരിഫൈ ചെയ്ത് ബ്ലൂ ടിക്ക് നേടാൻ ഇനി പണം നൽകിയാൽ മതി. അമേരിക്കയിലാണ് ബ്ലൂ ടിക്ക് പണം കൊടുത്ത് വാങ്ങാനുള്ള സംവിധാനം മെറ്റ അവതരിപ്പിച്ചിരിക്കുന്നത്.ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്കായി ഒരുമിച്ച് ബ്ലൂ ടിക്ക് വാങ്ങാം.ബ്ലൂ ടിക്കിലൂടെ അക്കൌണ്ട് കൂടുതൽ സുരക്ഷിതമാകും.
നിലവിൽ ബ്ലൂ ടിക്ക് ഉള്ളവർ പണം കൊടുത്ത് വാങ്ങേണ്ടതില്ല.ട്വിറ്ററിന് പിന്നാലെ മെറ്റയും ബ്ലൂ ടിക്ക് വിൽപ്പന ആരംഭിച്ചു. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി അക്കൌണ്ടുകൾക്ക് ബ്ലൂ ടിക്ക് വേണ്ടവർക്ക് പണം നൽകി അവ സ്വന്തമാക്കാം. നേരത്തെ വെരിഫൈഡ് അക്കൌണ്ടുകൾക്ക് മാത്രം ലഭിച്ചിരുന്ന ബ്ലൂ ടിക്ക് ഇനി മുതൽ എല്ലാ ആളുകൾക്കും ലഭ്യമായി തുടങ്ങും. പണം നൽകാ തയ്യാറായ ഏതൊരു അക്കൌണ്ടിലും ബ്ലൂ ടിക്ക് നൽകാനാണ് സോഷ്യൽ മീഡിയ ഭീമനായ മെറ്റ തീരുമാനിച്ചിരിക്കുന്നത്.മെറ്റാ അമേരിക്കയിലെ ഉപയോക്താക്കൾക്കായിട്ടാണ് ബ്ലൂ ടിക്ക് വിൽപ്പന നടത്തുന്ന സേവനം ആരംഭിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ബ്ലൂ ടിക്ക് പണം കൊടുത്ത് വാങ്ങാനുള്ള സംവിധാനം ലഭ്യമല്ല. നേരത്തെ ട്വിറ്റർ ശ്രദ്ധേയരായ വ്യക്തികളുടെ പ്രൊഫൈലുകൾക്ക് മാത്രം നൽകിയിരുന്ന ബ്ലൂ ടിക്ക് ഇലോൺ മസ്ക് കമ്പനി ഏറ്റൊടുത്തതോടെ വിൽപ്പനയ്ക്ക് വച്ചു. ഇൻസ്റ്റഗ്രാമിലും നേരത്തെ മാധ്യമ സ്ഥാപനങ്ങൾ, ഇൻഫ്ലുവൻസർമാർ, സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ എന്നിവർക്കെല്ലാമാണ് ബ്ലൂ ടിക്ക് നൽകിയിരുന്നത്.
ബ്ലൂ ടിക്ക് പണം കൊടുത്ത് വാങ്ങാവുന്ന ഫീച്ചർ ലഭിക്കാനായി യുഎസിലെ ഉപയോക്താക്കൾ ചിലവഴിക്കേണ്ട തുക 14.99 ഡോളർ വരെയാണ്. വെബിൽ സൈൻ അപ്പ് ചെയ്താൽ പ്രതിമാസം 11.99 ഡോളർ നൽകേണ്ടി വരും. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 989 രൂപയോളമാണ്. മൊബൈൽ ആപ്പ് സ്റ്റോർ വഴി ബ്ലു ടിക്ക് വാങ്ങുമ്പോഴാണ് 14.99 ഡോളർ ചിലവാകുന്നത്. ഇത് ഇന്ത്യൻ കറൻസിയിൽ 1237 രൂപയാണ്. ആപ്പ് സ്റ്റോർ ഓപ്ഷനിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ രണ്ടിലുമുള്ള ബ്ലൂടിക്ക് ചെക്ക്മാർക്ക് ഉൾപ്പെടുന്നു.
ഇൻസ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും അക്കൗണ്ടുകൾ ആധികാരികമാണെന്നും അറിയപ്പെടുന്ന വ്യക്തിയുടെയോ സെലിബ്രിറ്റിയുടെയോ ബ്രാൻഡിന്റെയോ ഉടമസ്ഥതയിലുള്ളതാണ് അക്കൌണ്ട് എന്നും സൂചിപ്പിക്കുന്നതിനായിട്ടുള്ള വെരിഫിക്കേഷൻ ബാഡ്ജായിട്ടാണ് ഇതുവരെ ബ്ലൂ ടിക്ക് ഉപയോഗിച്ചിരുന്നത്. ഇനി മുതൽ ആർക്ക് വേണമെങ്കിലും ബ്ലൂടിക്ക് നേടാമെന്ന സ്ഥിതി ഉണ്ടാകുന്നു. ഇത് പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യതയെ തകർക്കുന്ന കാര്യം കൂടിയാണ്.ബാഡ്ജിന് പുറമേ പ്രോആക്ടീവ് ഇപെഴ്സണേഷൻ പ്രൊട്ടക്ഷൻ അഥവാ അൾമാറാട്ട സുരക്ഷ എന്ന സേവനവും ബ്ലൂ ടിക്ക് വാങ്ങുന്നതിലൂടെ ലഭിക്കും. ഇത് നിങ്ങളുടെ അക്കൌണ്ടിന് സമാനമായ അക്കൌണ്ട് ക്രിയേറ്റ് ചെയ്ത് ഓൺലൈനിൽ നിങ്ങളാണെന്ന് നടിച്ച് തട്ടിപ്പുകൾ നടത്തുന്നത് തടയുന്നു. ഫേസ്ബുക്കിൽ യൂസർ സപ്പോർട്ട്, എക്സ്ക്ലൂസീവ് സ്റ്റിക്കേഴ്സ്, പ്രതിമാസം 100 “സ്റ്റാർസ്” എന്നിവയിലേക്കുള്ള നേരിട്ടുള്ള ആക്സസും ഉപയോക്താക്കൾക്ക് ലഭിക്കുന്നു.ലൈവ് സ്ട്രീമുകൾക്കിടയിൽ വെർച്വൽ ഗിഫ്റ്റുകൾ വാങ്ങുകയും അയയ്ക്കുകയും ചെയ്ത് ക്രിയേറ്റർമാരെ സപ്പോർട്ട് ചെയ്യാനുള്ള വഴിയാണ് സ്റ്റാർസ്.ഇൻസ്റ്റഗ്രാമിലെ ബ്ലൂ ടിക്ക് വാങ്ങാൻ നിങ്ങൾക്ക് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. നിങ്ങളുടെ ഫോട്ടോ ഐഡി സബ്മിറ്റ് ചെയ്ത് ഒരു വേരിഫിക്കേഷൻ പ്രോസസിലൂടെ കടന്നുപോകുകയും വേണം. ഒരിക്കൽ നിങ്ങൾ മെറ്റായിൽ വേരിഫൈ ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ പ്രൊഫൈൽ നെയിമോ ഡിസ്പ്ലേ നെയിമോ പ്രൊഫൈലിലെ മറ്റേതെങ്കിലും വിവരങ്ങളോ മാറ്റുന്നത് എളുപ്പമായിരിക്കില്ല. ഇത്തരത്തിൽ മാറ്റങ്ങൾ വരുത്താൻ നിങ്ങൾ വീണ്ടും വേരിഫിക്കേഷൻ പ്രോസസിലൂടെ കടന്നുപോകേണ്ടി വരും.റിപ്പോർട്ടുകൾ പ്രകാരം, ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഇതിനകം വേരിഫിക്കേഷൻ പൂർത്തിയാക്കി ബ്ലൂ ടിക്ക് നേടിയിട്ടുള്ള ആളുകൾക്ക് മെറ്റയുടെ പണമടച്ചുള്ള വേരിഫിക്കേഷൻ പ്ലാൻ തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. ഇത്തരത്തിൽ വേരിഫിക്കേഷൻ നേടിയ ആളുകൾക്ക് ബ്ലൂ ടിക്ക് തുടർന്നും ഉപയോഗിക്കാൻ സാധിക്കും. ഇനി എപ്പോഴെങ്കിലും ലെഗസി അക്കൗണ്ടുകൾ ഒഴിവാക്കാൻ മെറ്റ പദ്ധതിയിട്ടാൽ ചിലപ്പോൾ നിലവിൽ ബ്ലൂ ടിക്ക് ഉപയോഗിക്കുന്നവരുടെ വേരിഫിക്കേഷൻ നഷ്ടമായേക്കും.
@All rights reserved Typical Malayali.
Leave a Comment