വിവാഹ ശേഷം പ്രശ്‌നങ്ങള്‍ കാരണം ഡിവോഴ്‌സ് വരെ എത്തി… ഭര്‍ത്താവുമായി തെറ്റാന്‍ ആരോ കൂടോത്രം ചെയ്തിരുന്നു.. പിന്നാലെ ഹിന്ദുവിൽ നിന്നും ക്രിസ്ത്യാനിയായി

എന്റെ വിവാഹ ജീവിതം തകര്‍ക്കാന്‍ കൂടോത്രം ചെയ്തിരുന്നു; മതം മാറിയതിനെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും മോഹിനി പറയുന്നു.ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു എന്റെ വിവാഹം. 23 വയസ്സില്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു. അപ്പോഴും പക്വത ഒന്നും ഉണ്ടായിരുന്നില്ല, കുഞ്ഞ് കരഞ്ഞാല്‍ ഞാനും കൂടെ കരയും. അതായിരുന്നു അവസ്ഥ. കുഞ്ഞ് കരയുമ്പോള്‍, അമ്മേ മോന്‍ കരയുന്നു എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞുകൊണ്ട് അമ്മയെ വിളിക്കും. അതിന്റെ ഡയപ്പര്‍ നനഞ്ഞിട്ടുണ്ടാവും അത് മാറ്റി കൊടുക്കൂ എന്നൊക്കെ അമ്മ പറയും. ഇപ്പോള്‍ ചിന്തിയ്ക്കുമ്പോള്‍ വിവാഹം വളരെ നേരത്തെയായിപ്പോയി. ഒരു 30 വയസ്സ് ഒക്കെ ആയിട്ട് കഴിച്ചാല്‍ മതിയായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്.നീല കണ്ണുകളുള്ള നടി മോഹനി മലയാളി പ്രേക്ഷരുടെ മനസ്സ് നിറച്ചത് വളരെ പെട്ടന്നാണ്. ചെയ്ത കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞാല്‍ വര്‍ണിക്കാന്‍ വാക്കുകളില്ല. പരിണയം, ഗസല്‍, പഞ്ചാബി ഹൗസ് അങ്ങിനെ അങ്ങിനെ മോഹിനി ചെയ്ത സിനിമകളും കഥാപാത്രങ്ങളും എല്ലാം വിജയമായിരുന്നു. ഇന്നും മോഹിനി മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ബിഹൈന്റ്വുഡിന് നല്‍കിയ അഭിമുഖത്തില്‍ മോഹിനി തന്റെ വിശേഷങ്ങള്‍ പങ്കുവച്ചു. തന്റെ വിവാഹ മോചനം നടന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ സമീപകാലത്ത് കണ്ടിരുന്നു. അതിനോടൊന്നും പ്രതികരിക്കാന്‍ തോന്നിയില്ല എന്നാണ് മോഹിനി പറയുന്നത്. തന്റെ മതംമാറ്റത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഒക്കെ മോഹിനി പറഞ്ഞ കാര്യങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം,
വളരെ ചെറുപ്പത്തിലാണ് ഞാന്‍ സിനിമയില്‍ വന്നത്. പരിണയം സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് എല്ലാം പതിനഞ്ച് വയസ്സ് ആയിരുന്നു. സിനിമ എന്താണെന്നോ, നാഷണല്‍ അവാര്‍ഡ് എന്താണെന്നോ ഒന്നും വലിയ ധാരണയില്ല. ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ ചെയ്യുന്ന സമയത്താണ് മമ്മൂക്ക എന്നോട് പറഞ്ഞത്, ‘ഇങ്ങനെ അഭിനയിച്ചു നടന്നാല്‍ ഒക്കെ മതിയോ വിവാഹം കഴിഞ്ഞ് കുടുംബം ഒക്കെ വേണ്ടേ്’ എന്ന്. അന്ന് എനിക്ക് 21 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.മമ്മൂക്കാ എനിക്ക് 21 വയസ്സേ ആയിട്ടുള്ളൂ എന്ന് ഞാന്‍ പറഞ്ഞു. ശരിയാണ് പക്ഷെ, സിനിമാഭിനയം മാത്രം പോര, കുടുംബവും വേണം എന്നൊക്കെ അദ്ദേഹം പറഞ്ഞു. മമ്മൂക്ക ഒരു നടന്‍ എന്നതിനപ്പുറം ഒരു സഹോദര സ്‌നേഹം എന്നും ഉള്ള ആളാണ്. അന്ന് മമ്മൂക്ക സംസാരിച്ച കാര്യങ്ങള്‍ എന്നെ സ്‌ട്രൈക്ക് ചെയ്തു. അത് വരെ ഷൂട്ടിങ് കഴിയണം, പുതിയ ഡ്രസ്സ് വാങ്ങണം യാത്ര ചെയ്യണം എന്നൊക്കെ ചിന്തിച്ചിരുന്ന ഞാന്‍ ജീവിതത്തിലെ ഇനിയുള്ള കാര്യങ്ങളെ കുറിച്ചും ആലോചിച്ചു തുടങ്ങി.ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു എന്റെ വിവാഹം. 23 വയസ്സില്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചു. അപ്പോഴും പക്വത ഒന്നും ഉണ്ടായിരുന്നില്ല, കുഞ്ഞ് കരഞ്ഞാല്‍ ഞാനും കൂടെ കരയും. അതായിരുന്നു അവസ്ഥ. കുഞ്ഞ് കരയുമ്പോള്‍, അമ്മേ മോന്‍ കരയുന്നു എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞുകൊണ്ട് അമ്മയെ വിളിക്കും. അതിന്റെ ഡയപ്പര്‍ നനഞ്ഞിട്ടുണ്ടാവും അത് മാറ്റി കൊടുക്കൂ എന്നൊക്കെ അമ്മ പറയും. ഇപ്പോള്‍ ചിന്തിയ്ക്കുമ്പോള്‍ വിവാഹം വളരെ നേരത്തെയായിപ്പോയി. ഒരു 30 വയസ്സ് ഒക്കെ ആയിട്ട് കഴിച്ചാല്‍ മതിയായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്.

എന്റെ കല്യാണത്തിന് മലയാളത്തിലെ സെലിബ്രിറ്റികള്‍ ആരും വന്നില്ല എന്നത് സത്യമാണ്. അതിന് കാരണം ഉണ്ട്. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. മലയാളത്തിലെ ദിലീപ്, ജയറാം അടക്കമുള്ള എന്റെ ക്ലോസ് ഫ്രണ്ട്‌സിനെ എല്ലാം കല്യാണത്തിന് നേരിട്ട് പോയി ക്ഷണിച്ചിരുന്നു. പക്ഷെ കേരളത്തിലും റിസപ്ഷന്‍ വയ്ക്കുന്നുണ്ട് എന്ന് പറഞ്ഞത് കാരണം അതിന് വരാം എന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ കല്യാണം കഴിഞ്ഞ ഉടനെ ഞാന്‍ പ്രെഗ്നന്റ് ആയി. അതും കോംപ്ലിക്കേറ്റഡ് ആയിരുന്നു. യാത്ര ചെയ്യാന്‍ തീരെ പറ്റാത്തത് കാരണം ആ റിസപ്ഷന്‍ നടത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ആരും കല്യാണത്തിന് ഇല്ലായിരുന്നത്.മതം മാറിയത് എന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആണ്. ഉള്‍വിളി വന്നതാണ് എനിക്ക്. നമ്മളെല്ലാം ഒരാളെ പ്രണയിക്കുമ്പോള്‍ അയാളില്‍ എന്തെങ്കിലും ഒന്ന് നമ്മളെ ആകര്‍ഷിക്കും, അതില്‍ നമ്മള്‍ വിശ്വസിയ്ക്കും. ഇനി മറ്റൊന്നും വേണ്ട എന്ന തോന്നല്‍ വരും. ആ ഘട്ടം ആണ് നമ്മള്‍ അവരിലേക്ക് ചേരുന്നത്. അത് പോലെയാണ് ഈശോ എന്നെ വിളിച്ചതും. പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോള്‍ മറ്റൊന്നും ഇനി എനിക്ക് വേണ്ട എന്ന അവസ്ഥയില്‍ എത്തി. എന്റെ ജീവിതത്തിലെ ഏറ്റവും കടുത്ത ഒരു അവസ്ഥയായിരുന്നു അത്.എനിക്ക് കൂടോത്രത്തില്‍ വിശ്വാസം ഉണ്ട്. അത് സത്യമാണ്. ഞാനും ഭര്‍ത്താവ് ഭരത്തും തമ്മില്‍ വേര്‍പിരിയണം എന്ന് ആരോ കൂടോത്രം ചെയ്തിരുന്നു. അത് ഒരു ഫാദര്‍ എന്നോട് സംസാരിച്ചു. ഏറെ കുറേ ഞങ്ങളുടെ ബന്ധം വേര്‍പിരിയുന്ന ഘട്ടം എത്തിയിരുന്നു. പക്ഷെ എന്നോട് ഫാദര്‍ പറഞ്ഞു, നീ ജീസസിനോട് ചോദിയ്ക്ക് അദ്ദേഹം പറയുന്നത് ഏതാണോ ആ വഴി പോകൂ എന്ന്. വിവാഹ മോചനം അരുത് എന്നാണ് എന്നോട് ജീസസ് പറഞ്ഞത്, തകര്‍ച്ചയില്‍ നിന്നാണ് ആ ബന്ധം ഞാന്‍ വീണ്ടെടുത്തത്.ഞാന്‍ വിവാഹ മോചിതയായി എന്ന വാര്‍ത്ത സമീപകാലത്തും പുറത്ത് വന്നിരുന്നു. പക്ഷെ പണ്ടത്തെ പോലെ അത്തരം ഗോസിപ്പുകള്‍ ഒന്നും എന്നെ ബാധിയ്ക്കില്ല. ഒരു ഫാമിലി ഫോട്ടോ എടുത്ത് പങ്കുവച്ച് ഗോസിപ്പ് വ്യാജമാണെന്ന് പറയണോ എന്ന് ഭരത് ചോദിച്ചു. വേണ്ട, അതിനെ പ്രമോട്ട് ചെയ്യേണ്ടതില്ല എന്നാണ് ഞാന്‍ പറഞ്ഞത്. എന്റെ മാര്‍ക്കറ്റ് ഇപ്പോഴും ഉള്ളത് കൊണ്ടാണല്ലോ, ആളുകള്‍ എന്നെ ഇപ്പോഴും ഓര്‍ക്കുന്നത് കൊണ്ടാണല്ലോ എന്നെ കുറിച്ച് ഗോസിപ്പുകള്‍ വരുന്നത്. അതില്‍ സന്തോഷമേയുള്ളൂ
സിനിമയില്‍ ഒരു നല്ല അവസരം വന്നാല്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. മക്കള്‍ രണ്ട് പേരും വളര്‍ന്നു. മലയാള സിനിമയെ ഇപ്പോള്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. പതിമൂന്ന് വര്‍ഷത്തിന് ഇടയില്‍ രണ്ടോ മൂന്നോ മലയാള സിനിമ മാത്രമേ ഞാന്‍ കണ്ടു കാണുകയുള്ളൂ. കാണുമ്പോള്‍ എനിക്ക് സങ്കടം വരും. ഭര്‍ത്താവ് ഇരുന്ന് കാണുമ്പോഴും ഞാന്‍ എഴുന്നേറ്റ് പോകും. മലയാളം എനിക്ക് ക്ലോസ് ടു ഹാര്‍ട്ട് ആണ്. നല്ല വേഷം വന്നാല്‍ തീര്‍ച്ചയായും തിരിച്ചുവരും- മോഹിനി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *