മറ്റ് മത്സരാർത്ഥികളെ കുറിച്ച് അഖിൽ പറഞ്ഞത് കേട്ട് ഞെട്ടി പ്രേക്ഷകർ – ഇതാണ് അഖിലിന്റെ മനസ്

ബിഗ് ബോസ് സീസണ്‍ 5 വിജയകിരീടം ചൂടി അഖില്‍ മാരാര്‍! രണ്ടാം സ്ഥാനം റെനീഷ! മൂന്നാമനായി ജുനൈസും.100 ദിനമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കി ബിഗ് ബോസ് സീസണ്‍ 5 അവസാനിച്ചിരിക്കുകയാണ്. ഈ സീസണിലെ വിജയി ആരായിരിക്കുമെന്ന ആകാംക്ഷയ്ക്ക് വിരാമമായിരിക്കുകയാണ്. തുടക്കം മുതലേയുള്ള പ്രവചനങ്ങളെ ശരിവെക്കുന്ന തരത്തിലാണ് ഇത്തവണ ഷോ മുന്നേറിയത്. അപ്രതീക്ഷിതമായി വല്ല ട്വിസ്റ്റും സംഭവിക്കുമോ എന്നറിയാനായി ഉറ്റുനോക്കുകയായിരുന്നു പ്രേക്ഷകര്‍.നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് സീസണ്‍ 5 അവസാനിച്ചു. അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, ജുനൈസ്, ഷിജു, റെനീഷ എന്നിവരായിരുന്നു ഫിനാലെയിലെത്തിയ അഞ്ചുപേര്‍. ഇവരില്‍ നിന്നും ഓരോരുത്തരെയായി മോഹന്‍ലാല്‍ പുറത്തേക്ക് വിളിക്കുകയായിരുന്നു. ഷിജുവായിരുന്നു ആദ്യം പുറത്തെത്തിയത്. പ്രേക്ഷകവിധി പ്രകാരം ഷിജുവിന് പുറത്തേക്ക് വരാമെന്നായിരുന്നു മോഹന്‍ലാല്‍ വ്യക്തമാക്കിയത്. പിന്നീട് സ്റ്റീഫന്‍ ദേവസി എത്തിയാണ് ശോഭ വിശ്വനാഥിനെ പുറത്തേക്ക് കൊണ്ടുപോയത്. ജുനൈസും അഖിലും റെനീഷയുമായിരുന്നു ബാക്കിയുള്ള മൂന്നുപേര്‍. പ്രേക്ഷകര്‍ പ്രവചിച്ചത് പോലെ തന്നെ അഖില്‍ മാരാര്‍ ഒന്നാം സ്ഥാനവും റെനീഷയും ജുനൈസും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.

ഈ സീസണ്‍ അഖില്‍ മാരാറായിരിക്കും വിജയിക്കുന്നതെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ നേരത്തെയുണ്ടായിരുന്നു. തുടക്കത്തില്‍ നിന്നും മാറി പക്വതയോടെ ടാസ്‌ക്കുകളെ സമീപിക്കുന്ന അഖിലിനെയാണ് പിന്നീട് കണ്ടത്. സഹതാരങ്ങളോട് ഇടപഴകുന്ന രീതിയിലും മാറ്റം പ്രകടമായിരുന്നു. ബിഗ് ബോസിലെത്തിയതോടെ അഖിലിന്റെ ക്യാരക്ടറില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് പ്രേക്ഷകര്‍ വിലയിരുത്തലുകള്‍ നടത്തിയിരുന്നു. അണ്ണന്‍ കപ്പും കൊണ്ട് വരുന്നത് കാത്തിരിക്കുകയാണ് ഞങ്ങളെന്നായിരുന്നു അഖിലിന്റെ ഭാര്യ പ്രതികരിച്ചത്.ഫിനാലെ അരങ്ങേറുന്നതിന് മുന്‍പ് തന്നെ അഖില്‍ വിജയകിരീടം ചൂടിയതായുള്ള വിശേഷങ്ങള്‍ പുറത്തുവന്നിരുന്നു. താരങ്ങളും ചിത്രം പങ്കുവെച്ചിരുന്നു. ആഗ്രഹിച്ചത് പോലെ അഖില്‍ വിജയിച്ചതിന്റെ സന്തോഷമായിരുന്നു ആരാധകരും പങ്കുവെച്ചത്. ഒരാള്‍ക്ക് കപ്പ് കിട്ടിയതില്‍ ഇത്രയും സന്തോഷിച്ചിട്ടുണ്ടെങ്കില്‍ അത് ഇപ്പോഴാണെന്നായിരുന്നു കമന്റുകള്‍.ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് റെനീഷ. നടി എന്നതിലുപരി റെനീഷയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ബിഗ് ബോസിലെത്തിയപ്പോഴാണ്. ഇടയ്ക്ക് വഴക്കും തര്‍ക്കങ്ങളുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു റെനീഷ. യൂട്യൂബ് ചാനലിലൂടെ ശ്രദ്ധിക്കപ്പെട്ട ജുനൈസിനും തുടക്കം മുതലേ മികച്ച പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്.തുടക്കം മുതൽ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാർഥികളായിരുന്നു ജുനൈസും റെനീഷയും. ബി​ഗ് ബോസ് മലയാളം സീസൺ 5 മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ജുനൈസ്. ആദ്യമൊക്കെ വലിയ മത്സരബുദ്ധിയോടെയായിരുന്നില്ല ജുനൈസ്. എന്നാൽ ദിവസങ്ങൾ മുന്നോട്ടു പോകെ ജുനൈസ് ശക്തമായ പ്രകടനം കാഴ്ച വയ്ക്കുകയായിരുന്നു. ആദ്യം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ റെനീഷയ്ക്കായി. ടാസ്ക്കുകളിലും മികച്ച പ്രകടനമായിരുന്നു റെനീഷ കാഴ്ചവച്ചിരുന്നത്. ​ഗെയിം സ്പിരിറ്റോടെ കളിക്കുന്ന മത്സരാർഥികളിൽ മുന്നിട്ടു നിന്ന മത്സരാർഥിയായിരുന്നു റെനീഷ. പലപ്പോഴും അഖിൽ മാരാരുടെ ഐഡിയോളജിയുമായി യോജിച്ചു പോകാൻ റെനീഷയ്ക്കും ജുനൈസിനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഇരുവരും അത്തരം കാര്യങ്ങൾ അഖിലിനോട് തുറന്നു പറയുകയും ചെയ്തിരുന്നു.കാത്തിരുന്ന നിമിഷം എന്നാണ് അഖിലിന്റെ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. മോഹൻലാൽ നേരിട്ടെത്തിയാണ് അഖിലിനേയും റെനീഷയേയും ഫിനാലെ വേദിയിലേക്ക് എത്തിച്ചത്. ബി​ഗ് ബോസ് വീട്ടിൽ ആദ്യം വഴക്കുണ്ടാക്കിയ രണ്ട് പേർ നിങ്ങളായിരുന്നില്ലേ എന്ന് ലാലേട്ടൻ ചോദിച്ചു. പഠിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നുവെന്ന് റെനീഷ പറഞ്ഞു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും മാറിയെന്നും റെനീഷ. ഒഴുക്കിനനുസരിച്ച് നീങ്ങുക എന്നതാണെന്ന് അഖിൽ മാരാർ. പിന്നീട് ഇരുവരുടേയും ബി​ഗ് ബോസ് വീട്ടിലെ നൂറ് ദിവസത്തെ യാത്രയും സ്ക്രീനിൽ കാണിച്ചു.കേരളത്തിലെ ലക്ഷോപലക്ഷം പ്രേക്ഷകരുടെ സ്‌നേഹം പിടിച്ച് പറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ആദ്യത്തെ ക്യാപ്റ്റന്‍സിക്ക് ശേഷം ഇവിടെ തുടരാന്‍ പറ്റുമെന്ന് മനസിലായിരുന്നു. ജീവിതത്തിലെ അസുലഭനിമിഷമാണ് ഇത്. സ്വപ്‌നത്തില്‍പ്പോലും ചിന്തിക്കാത്ത അച്ചീവ്‌മെന്റാണെന്നായിരുന്നു ഫിനാലെ വേദിയില്‍ അഖില്‍ പ്രതികരിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *