ഇനി എന്തിനാണ്.. കോടികള്‍ ഉണ്ടെന്ന് പറഞ്ഞാലും..’ മലയാളികളെ കണ്ണീരിലാഴ്ത്തി ബൈജു വിട പറഞ്ഞു.

താങ്ങാനാവാത്ത ഹൃദയവേദനയിലാവും ഓരോ മനുഷ്യനും സ്വന്തം ജീവൻ ഒടുക്കുന്നതിലേക്ക് എത്തുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താൻ ജീ,വ,നൊ,ടു,ക്കു,ന്നു എന്ന ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവെച്ച ന്യൂസിലൻഡിലെ പ്രവാസിമലയാളി കായംകുളത്തെ ലോഡ്ജിൽ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. കറ്റാളം സ്വദേശിയായ ബൈജു രാജുവാണ് ലൈവ് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ജീ,വ,നൊ,ടു,ക്കി,യ,ത്. ഭാര്യയും,ഭാര്യയുടെ വീട്ടുകാരും ചതിച്ചെന്നും, അതും പോരാഞ്ഞു ജീവൻ്റെ ജീവനായ മകളെ തന്നിൽ നിന്നും പറിച്ചെടുത്തുവെന്നുപറയുന്ന ബൈജുവിൻ്റെ വീഡിയോ വൈറലായി മാറുകയാണ്.ന്യൂസിലൻഡിൽ ആണ് ബൈജു ഭാര്യയ്ക്കും ആറുവയസ്സുകാരി മകൾക്കുമൊപ്പം താമസിച്ചിരുന്നത്. ഭാര്യയുടെ വീട്ടുകാർ തന്നിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ഇതിൻ്റെ പേരിൽ ഭാര്യ വീട്ടുകാരുമായി അത്ര സ്വര ചേർച്ചയിൽ അല്ലായിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് ഭാര്യക്ക് കൂടെ പഠിച്ചിരുന്ന യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് ബൈജു മനസ്സിലാക്കി. ഭാര്യ യുവാവിന് അയച്ച വാട്സാപ്പ് മെസ്സേജ് ബൈജു കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു.ഭാര്യ എല്ലാം സമ്മതിച്ചു തെറ്റ് ഏറ്റുപറഞ്ഞു. എന്നാൽ പിന്നീട് ഭാര്യ തനിക്കെതിരെ കള്ള പരാതി ന്യൂസിലൻഡ് പോലീസിന് നൽകുകയും പോലീസ് തന്നെ അറസ്റ്റ് ചെയ്തതായും കണ്ണീരോടെ ബൈജു വീഡിയോയിൽ പറഞ്ഞിരുന്നു.

ഞാനും ഒരു മനുഷ്യനാണ് എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും. എൻ്റെ വേദനകൾ എല്ലാവരിൽനിന്നും എപ്പോഴും മറക്കാനാണ് ഞാൻ ശ്രമിച്ചത്. എന്നാൽ ഇപ്പോൾ എനിക്കതിന് കഴിയുന്നില്ല. കാരണം ഞാൻ അങ്ങേയറ്റം സമ്മർദ്ദത്തിലാണ്. ഇത് എൻ്റെ ജോലിയെയും വ്യക്തി ജീവിതത്തെയും ബാധിക്കുന്നു. എനിക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ്. എന്നെ ചതിച്ചതും പോരാഞ്ഞ് എൻ്റെ പ്രാണനായ മകളെ എന്നിൽ നിന്നും അകറ്റി. പിന്നെ എന്തിനാണ് ഞാൻ ജീവിക്കുന്നത്.എനിക്ക് സഹിക്കാൻ കഴിയുന്നില്ല. എനിക്ക് പെട്ടെന്ന് ആശ്വാസം വേണം. അതിനാൽ ഞാൻ ജീവനെടുക്കുന്നു എന്നാണ് ബൈജു വീഡിയോയിൽ പറഞ്ഞത്. വീഡിയോയിൽ ഉടനീളം കരയുകയായിരുന്നു ബൈജു. 21-ന് പുറത്തുവന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെത്തിയ ബൈജു കായംകുളത്തെ ഒരു ലോഡ്ജിൽ തൻ്റെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *