അച്ഛൻ ഉപേക്ഷിച്ചു പോയ കുടുംബത്തെ പൊന്നുപോലെ നോക്കി.. ഫാത്തിമത്ത് രസന പിന്നീട് സാക്ഷിയായി. പാരിജാതത്തിലെ സീമയും അരുണയും.

പാരിജാതത്തില്‍ സീമയായും അരുണയായും എത്തിയ രസ്‌നയുടെ പഴയ ചിത്രങ്ങള്‍ വൈറലാവുന്നു, വിവാഹ ശേഷം ഇന്റസ്ട്രി വിട്ട നടി ഇപ്പോള്‍ എവിടെയാണ്.ഇന്റസ്ട്രിയില്‍ തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ നേടിയ നടിയാണ് രസ്‌ന. ചില തുറന്ന് പറച്ചിലുകളുടെ പേരില്‍ രസ്‌ന വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഉപ്പയെ കുറിച്ചുള്ള ചില വെളിപ്പെടുത്തലായിരുന്നു കാരണം. രസ്‌നയുടെ കുടുംബ പ്രശ്‌നം കോടതി വരെ എത്തിയതും വാര്‍ത്തയായിരുന്നു.മലയാള സീരിയല്‍ ചരിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പാരിജാതം. അഞ്ഞൂറില്‍ അധികം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പാരിജാതം എന്ന ഒറ്റ സീരിയലിലൂടെ രസ്‌ന എന്ന നടിയും ശ്രദ്ധിയ്ക്കപ്പെട്ടു. എന്നാല്‍ പാരിജാതത്തിന് ശേഷം വലിയൊരു ഭാവി പ്രതീക്ഷിച്ച രസ്‌നയെ പിന്നീട് ഇന്റസ്ട്രിയില്‍ കണ്ടില്ല. നടിയുടെ ചില പഴയ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്,രസ്‌നയ്ക്ക് പിന്നാലെ സഹോദരി നീനുവും അഭിനയ ലോകത്തേക്ക് എത്തിയിരുന്നു. സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട നീനു നിരവധി സീരിയലുകളിലും ചുരുക്കം ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നീനുവിനൊപ്പമുള്ള രസ്‌നയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡയയില്‍ ഇപ്പോള്‍ വീണ്ടും പ്രചരിയ്ക്കുന്നത്.

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പാരിജാതം എന്ന സീരിയലില്‍ അരുണ, സീമ എന്നീ ഇരട്ട കഥാപാത്രങ്ങളായിട്ടാണ് രസ്‌ന എത്തിയത്. മികച്ച ടെലിവിഷന്‍ താരത്തിനുള്ള പുരസ്‌കാരം നേടിയ നടിയ്ക്ക് പാരജാതത്തിലൂടെ തന്നെ നിരവധി അവസരങ്ങളും ലഭിച്ചു. ഇതേ പേരില്‍ പാരിജാതം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. അതിലും രസ്‌ന തന്നെയായിരുന്നു നായിക. കന്നടയിലേക്ക് റീമേക്ക് ചെയ്തപ്പോഴും രസ്‌ന തന്നെയായിരുന്നു നടി.ചില സിനിമകളില്‍ മുഖം കാണിച്ചുവെങ്കിലും രസ്‌ന പിന്നീട് സീരിയലുകളില്‍ സജീവമായി. അമ്മക്കൈ, ശ്രീ ഗുരുവായൂരപ്പന്‍, വധു, പഞ്ചാഗ്നി, നന്ദനം, വൃന്ദാവനം, പൊന്ന് പോലൊരു പെണ്ണ്, സിന്ദൂരച്ചെപ്പ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് രസ്‌നയുടെ അഭിനയാരങ്ങേറ്റം. തുടക്കത്തിലുള്ള ഉയര്‍ച്ച മുന്നോട്ട് കൊണ്ടു പോകാന്‍ പക്ഷെ നടിയ്ക്ക് സാധിച്ചില്ല
ഇന്റസ്ട്രിയില്‍ തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ നേടിയ നടിയാണ് രസ്‌ന. ചില തുറന്ന് പറച്ചിലുകളുടെ പേരില്‍ രസ്‌ന വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഉപ്പയെ കുറിച്ചുള്ള ചില വെളിപ്പെടുത്തലായിരുന്നു കാരണം. രസ്‌നയുടെ കുടുംബ പ്രശ്‌നം കോടതി വരെ എത്തിയതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് നടി രഹസ്യമായി വിവാഹിതയായതായൊക്കെ വാര്‍ത്തകള്‍ വന്നു. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ രസ്‌ന ഇപ്പോള്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. സോഷ്യല്‍ മീഡിയയിലോ പൊതു വേദികളിലോ സാന്നിധ്യം അറിയിക്കാറില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *