നാടുവിറപ്പിച്ചകൊള്ളക്കാരന് വീരപ്പന്റെമകളുടെ ഞെട്ടിക്കുന്ന കഥ; വിദ്യ ഇപ്പോള് ആരെന്നു കണ്ടോ
കൊല്ലപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും വനം കൊള്ളക്കാരൻ വീരപ്പൻ ഇപ്പോഴും പലരുടെയും മനസ്സിൽ പേടിസ്വപ്നമാണ്. എന്നാൽ ഒരു വിഭാഗം ജനതയ്ക്കിടയിൽ ഇപ്പോഴും സൂപ്പർ ഹീറോയാണ് വീരപ്പൻ. പോലീസിനെ വിറപ്പിച്ച് സത്യമംഗലം കാട് 21 വർഷം അടക്കി വാണ കൊള്ളക്കാരൻ ആയിരുന്നു വീരപ്പൻ.നാട്ടുകാർക്കും രാഷ്ട്രീയക്കാർക്കുമെല്ലാം പേടി ആയിരുന്നെങ്കിലും വീരപ്പനുമായുള്ള ദാമ്പത്യ ജീവിതം സ്നേഹം നിറഞ്ഞ ആയിരുന്നുവെന്ന് ഭാര്യ മുത്തുലക്ഷ്മി വെളിപ്പെടുത്തിയിട്ടുണ്ട്. 2004 ഒക്ടോബർ 18 നാണ് പ്രത്യേക ദൗത്യസേന വീരപ്പനെ കൊല്ലുന്നത്. 17 വർഷങ്ങൾക്കിപ്പുറം വീരപ്പൻ്റെ കുടുംബത്തിൻ്റെ ജീവിതമാണ് ഇപ്പോൾ വലിയ ശ്രദ്ധനേടുന്നത്. വർഷങ്ങൾക്കുമുമ്പ് 39 വയസുള്ള വീരപ്പൻ 16 വയസ്സുള്ള മുത്തുലക്ഷ്മിയെ കണ്ടു ഇഷ്ടപ്പെട്ട് വിവാഹംകഴിച്ചതാണ്.മുത്ത് ലക്ഷ്മിയുടെ സമ്മതം വീരപ്പന് പ്രധാനമായിരുന്നു. മുത്തുലക്ഷ്മിയുടെ ആവശ്യപ്രകാരം വീട്ടിൽ ആലോചിച്ചായിരുന്നു വിവാഹം. കൊള്ളക്കാരനെ പേടിച്ച് വീട്ടുകാർ വിവാഹവും ചെയ്തു നൽകി. കല്യാണം കഴിഞ്ഞ് നാലുവർഷം കാട്ടിലായിരുന്നു വീരപ്പനൊപ്പം മുത്തുലക്ഷ്മിയുടെ താമസം. വിവാഹശേഷം ആസാമിലേക്ക് താമസം മാറ്റി നല്ലവരായ ജീവിക്കണമെന്ന് വീരപ്പൻ ആഗ്രഹിച്ചിരുന്നു. പക്ഷേ കാടിന് പുറത്തേക്കിറങ്ങാനുള്ള സാഹചര്യം ഇല്ലാതെ പോയതോടെ ആ മോഹം പൊലിഞ്ഞു. പുറംലോകത്തിന് എത്ര നിഷ്ടൂരനാണെങ്കിലും തന്നെ വീരപ്പൻ നന്നായി നോക്കിയിരുന്നുവെന്ന് മുത്തുലക്ഷ്മി പറഞ്ഞിട്ടുണ്ട്. ജനങ്ങൾ ആരും പട്ടിണി കിടക്കരുതെന്നായിരുന്നു വീരപ്പൻ്റെ ആഗ്രഹം. അതുകൊണ്ട് തന്നെ പത്തു രൂപ കയ്യിൽ വന്നാൽ അഞ്ചുരൂപ ആവശ്യക്കാർക്ക് കൊടുക്കും. ആദ്യകാലത്ത് ആനക്കൊമ്പും ചന്ദനവും മോഷ്ടിക്കാൻ ഒത്താശ ചെയ്തു വനം ജീവനക്കാർ ഒട്ടേറെ പണവും അടിച്ചു മാറ്റിയിരുന്നു.പോലീസ് കസ്റ്റഡിയിലിരിക്കെയായിരുന്നു മുത്തു ലക്ഷ്മിയുടെ ആദ്യപ്രസവം. മൂത്ത മകൾ വിദ്യാറാണിക്ക് 11 വയസ്സുള്ളപ്പോൾ ഒറ്റത്തവണയാണ് അച്ഛനെ കണ്ടത്. രണ്ടാമത്തെ മകൾ പ്രഭവിദ്യ ലക്ഷ്മി അച്ഛനെ കണ്ടിട്ടേ ഇല്ല. അച്ഛൻ അവളെ കണ്ടത് ആകട്ടെ ഒരു തവണ മാത്രം. അന്ന് അവൾക്ക് 9 മാസം പ്രായം. 2004 ഒക്ടോബർ 18 നാണ് പ്രത്യേക ദൗത്യസേന വീരപ്പനെ കൊല്ലുന്നത്. ഇപ്പോൾ വീണ്ടും വീരപ്പൻ്റെ കുടുംബം ചർച്ചയാവുകയാണ്.വീരപ്പൻ്റെ മകൾ വിദ്യാ റാണിയെയാണ് ഇപ്പോൾ തമിഴകം മുഴുവൻ ഉറ്റു നോക്കുന്നത്.വീരപ്പൻ്റെ മകൾ എന്ന മേൽവിലാസത്തിൽ തലതാഴ്ത്തി അല്ല തല ഉയർത്തി തന്നെയാണ് വിദ്യയുടെ ജീവിതം. ആരെങ്കിലും കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്ത അച്ഛൻ എങ്ങനെയാണ് ഇത്രയും പേരെ കൊന്നത് എന്ന് എനിക്ക് അറിയില്ല. ആ മനുഷ്യൻ ഈ അവസ്ഥയിൽ ആകാൻ എന്തെങ്കിലും കാരണം ഉണ്ടാവും.
പക്ഷേ അച്ഛൻ മറ്റുള്ളവരുടെ ജീവൻ എടുക്കാൻ പാടില്ലായിരുന്നു എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം. എന്ന് വിദ്യ പറയുന്നു. ആകെ ഒരു വട്ടം മാത്രമേ അച്ഛനെ വിദ്യ കണ്ടിട്ടുള്ളു. അന്ന് വീരപ്പൻ മകളോട് പറഞ്ഞത് എൻ്റെ കൈ കൊണ്ട് ഒരുപാട് പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. അതിന് നീ പഠിച്ച് ഡോക്ടറാകണം. ഒരുപാട് ജീവൻ രക്ഷിക്കണം. പക്ഷേ മകൾക്ക് ടീച്ചറാകാൻ ആണ് കഴിഞ്ഞത്. തമിഴ്നാട്ടിലെ വിദ്യാ പ്ലേ സ്കൂളിൻ്റെ സ്ഥാപകയായ ഈ മുപ്പത്തിയൊന്നുകാരി ഇപ്പോൾ രാഷ്ട്രീയത്തിൽ ആണ് ശോഭിക്കുന്നത്. 2020 ജൂലൈയിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിദ്യ നിലവിൽ തമിഴ്നാട് ബിജെപിയുടെ ഒബിസി യുവജന വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ് ആണ്. നേതൃനിരയിലേക്ക് എത്തി സജീവ പ്രവർത്തകയായി വിദ്യ മാറികഴിഞ്ഞു.വീരപ്പൻ്റെ മകൾ വിദ്യാ റാണി ബിജെപിയിൽ ചേർന്നത് പലർക്കും അപ്രതീക്ഷിത വാർത്തയായിരുന്നു. പക്ഷേ വിദ്യയിലൂടെ ബിജെപി ഉന്നമിട്ടത് മറ്റൊന്നായിരുന്നു. വിദ്യയുടെ സമുദായമാണ് ബിജെപിയെ ആകർഷിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. തമിഴ്നാട്ടിലെ പ്രബല ജാതിയായ വണ്ണിയാർ വിഭാഗത്തിൽ നിന്ന് ഉള്ള ആളാണ് വീരപ്പൻ. ജാതി രാഷ്ട്രീയവും തമിഴ്നാട്ടിൽ നിർണായകമായതിനാൽ തിരഞ്ഞെടുപ്പിൽ വിദ്യയിലൂടെ വണ്ണിയാർ വോട്ടുകൾ സമാഹരിക്കാൻ എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.വീരപ്പൻ്റെ രണ്ടാമത്തെ മകൾ സിനിമയിലാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ഭാര്യ മുത്തുലക്ഷ്മി മൺകാക്കും വീര തമിഴ് പേരവൈ എന്ന സംഘടന സ്ഥാപിച്ച് സാമൂഹ്യ സേവനം ചെയ്തു വരികയാണ് ഇപ്പോൾ.
@All rights reserved Typical Malayali.
Leave a Comment