ഒന്‍പതു മാസത്തോളം ഒരു റൂമില്‍..!! കൈ അനക്കാന്‍ പോലും കഴിയാതെ..!! പൊട്ടിക്കരഞ്ഞ് നടി അനുശ്രീ
നാടന്‍ കുട്ടി എന്ന ഇമേജില്‍ ഇന്റസ്ട്രിയില്‍ എത്തിയതാണ് അനുശ്രീ. അനുശ്രീയ്ക്ക് വന്നിട്ടുള്ളതും അത്തരം വേഷങ്ങളാണ്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ അനുശ്രീ കുറച്ച് മോഡേണായ വേഷം ധരിച്ചാല്‍ എല്ലാവരും വിമര്‍ശിക്കുമായിരുന്നു. തന്റെ വസ്ത്രധാരണത്തെ കുറിച്ച് ഫേസ്ബുക്കില്‍ വന്ന ചില മോശം കമന്റുകളെ കുറിച്ച് വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ അനുശ്രീ സംസാരിക്കുകയുണ്ടായി. എന്ത് പറഞ്ഞാലും കുറ്റം കാണുന്ന ചിലരാണ് ഫേസ്ബുക്കില്‍ ഉള്ളത് എന്നാണ് അനുശ്രീ പറയുന്നത്.വന്ന് വന്ന് ഇപ്പോള്‍ ഫേസ്ബുക്ക് ഓണ്‍ ആക്കാന്‍ കഴിയില്ല എന്ന അവസ്ഥയായി. എന്ത് പറഞ്ഞാലും കുറ്റമാണ്. ചിലപ്പോഴൊക്കെ മതി നിര്‍ത്തിയിട്ട് പോയാലോ എന്ന് ആലോചിച്ച് പോകും. നമ്മള് പറയുന്ന കാര്യങ്ങള്‍ക്ക് ചിന്തിയ്ക്കുക പോലും ചെയ്യാത്ത അര്‍ത്ഥം നല്‍കിയാണ് ചിലര്‍ കമന്റുകള്‍ ഇടുന്നത്. ഇന്‍സ്റ്റഗ്രാമിലെ കമന്റുകള്‍ അത്രത്തോളം മടുപ്പിക്കാറില്ല.അടുത്തിടെ ഒരു ഇന്റര്‍വ്യുയില്‍ ഞാന്‍ ഷോട്സ് ധരിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നു. ഷോട്സ് ഇട്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഈ കോലത്തിലാണോ വരുന്നത് എന്ന് ചേട്ടന് ചോദിച്ചപ്പോള്‍, അതിനെന്താ ചേട്ടന് മുണ്ടല്ലേ ഉടുത്തത് അതില്‍ ചേട്ടന്റെ മുട്ട് കാണുന്നുണ്ടല്ലോ, അപ്പോള്‍ ഞാന്‍ ഷോട്സ് ഇട്ടാല്‍ എന്താണ് പ്രശ്നം എന്ന് ഞാന്‍ ചോദിച്ചു എന്ന് ആ അഭിമുഖത്തില്‍ പറഞ്ഞു.അത് കണ്ട് ഫേസ്ബുക്കില്‍ വന്ന കമന്റുകള്‍ ഒന്നും പറയേണ്ട. ചേട്ടന് ഷര്‍ട്ട് ഊരിയാല്‍ അനുശ്രീയും ഷര്‍ട്ട് ഊരുമോ എന്നൊക്കെ ചോദിച്ചുകൊണ്ട് ആണ് കമന്റുകള്‍. ഇത്രയും ഫ്രസ്റ്റേറ്റഡ് ആണോ ആളുകള്‍ എന്ന് ഞാന്‍ ചിന്തിച്ചു പോയി. ഇങ്ങനെയുള്ള നെഗറ്റീവ് കമന്റ് ഇടുന്ന ഫേസ്ബുക്ക് അമ്മാവന്മാരോടും അമ്മായി മാരോടും ഒന്നും പറയാനില്ല. നിങ്ങള്‍ക്കൊന്നും ഒരു പണിയും ഇല്ലേ എന്ന് ചോദിക്കാനേയുള്ളൂ.
എന്നെ എപ്പോഴും നാടന്‍ വേഷത്തില്‍ കാണാനാണ് ഇഷ്ടം എന്ന് പറഞ്ഞ് ഒരുപാട് മെസേജുകള്‍ ആദ്യ കാലങ്ങളില്‍ വരുമായിരുന്നു. അത് കാണുമ്പോള്‍ എനിക്ക് മടുപ്പ് വരും. പിന്നീട് ഞാന്‍ അതൊന്നും മൈന്റ് ചെയ്യാതെയായി. അതൊക്കെ മൈന്റ് ചെയ്തിരുന്നുവെങ്കില്‍ ഒരിക്കലും എനിക്ക് മാറാന്‍ സാധിക്കുമായിരുന്നില്ല. നാടന്‍ കുട്ടി, നാട്ടിന് പുറത്തെ ലുക്ക് എന്നൊക്കെ സ്ഥിരം വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല സോഷ്യല്‍ മീഡിയയില്‍ പ്രണയാഭ്യര്‍ത്ഥനകള്‍ ഒരുപാട് വരാറുണ്ട്. പക്ഷെ ശല്യം ചെയ്യാറില്ല. ശല്യം ചെയ്യുന്നത് ഒരാള്‍ മാത്രമാണ്. ഒരു അക്കൗണ്ടില്‍ നിന്ന് മെസേജ് അയക്കും, അത് ഞാന്‍ ബ്ലോക്ക് ചെയ്യും. അപ്പോള്‍ അടുത്തതുമായി വരും. അങ്ങിനെ എത്ര അക്കൗണ്ടുകള്‍ ഞാന്‍ ബ്ലോക്ക് ചെയ്തു എന്ന് അറിയില്ല. എന്തോ എനിക്ക് അയാളെ ഇഷ്ടമല്ല. അയാളോട് മാത്രമേ ഒരു വിമ്മിഷ്ടം തോന്നിയിട്ടുള്ളൂ.പക്ഷെ എന്തോ എന്നോട് ആര്‍ക്കും പ്രണയം എന്ന വികാരം അധികം തോന്നിയിട്ടില്ല. എല്ലാവര്ക്കും സഹോദരി അനുഭവം ആണ്. സിനിമയിലൊക്കെ വരുന്നതിന് മുന്‍പ് വിവാഹം കഴിച്ച് കുടുംബമായി ജീവിക്കണം എന്നൊക്കെയായിരുന്നു സ്വപ്നം. ഇപ്പോള്‍ എനിക്ക് വിവാഹം ഒരുപാട് ദൂരത്തുള്ള കാര്യമാണ്. ഞാന്‍ ഒന്ന് ഓകെ പറഞ്ഞാല്‍ വീട്ടുകാര്‍ മണ്ഡപം ബുക്ക് ചെയ്യും എന്നതാണ് അവസ്ഥ.പ്രണയം ഒക്കെ ഉണ്ടായിട്ടുണ്ട്. എന്റെ കോളേജ് കാലത്താണ്. അത് കുറച്ച് സീരിയസ് ആയിരുന്നു. അയാള്‍ വീട്ടില്‍ വന്ന് അമ്മയോടും അച്ഛനോടും സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. പക്ഷെ അച്ഛന് അന്നേ കടക്ക് പുറത്ത് എന്ന ലൈനായിരുന്നു. പിന്നീട് അത് പോലൊരു പ്രണയം ഉണ്ടായിട്ടില്ല. അദ്ദേഹം ഇപ്പോഴും വിവാഹം ചെയ്തിട്ടില്ല. എന്നെ കാത്തിരിയ്ക്കുകയൊന്നും അല്ല. പക്ഷെ ഇപ്പോഴും നല്ല സൗഹൃദം ഉണ്ട്.
@All rights reserved Typical Malayali.
Leave a Comment