അഖില്‍ മാരാര്‍ അടുത്ത ഡോക്ടര്‍.. വിരട്ടലും വില്ലന്‍ കളിയും.. പക്ഷേ പെണ്‍പുലിയായി ചീറിയടുത്ത് റെനീഷ

ഒച്ചയിട്ടു സംസാരിച്ചാൽ പെൺകുട്ടികൾ മിണ്ടാതെ ഇരിക്കുന്നത് പഴങ്കഥ, കാലം പോയതൊന്നും ചേട്ടൻ അറിഞ്ഞില്ലേ; റെനീഷയ്ക്ക് കൈയ്യടി.കൃത്യമായ പ്ലാനോടെയാണ് റെനീഷ വന്നിരിക്കുന്നത് എന്ന് ഇന്നത്തെ സംസാരത്തിൽ നിന്നും വ്യക്‌തം! ഒച്ചയിട്ട് സംസാരിച്ചാൽ പെൺകുട്ടികൾ മിണ്ടാതിരിക്കുന്ന കാലം കഴിഞ്ഞെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.ബിഗ് ബോസ് അഞ്ചാം സീസണിൽ എത്തിയവർ ഗെയിം അറിഞ്ഞു കളിക്കുന്നവർ ആണെന്നാണ് മുൻ സീസണിലെ മത്സരാർത്ഥികൾ വരെ പറയുന്നത്. എന്തെടാ എന്ന് ചോദിച്ചാൽ ഏതേടാ എന്ന് ചോദിക്കാനുള്ള ചങ്കൂറ്റം ഉള്ള മത്സരാര്ഥികളും ഷോയിൽ ഉണ്ട്. മാത്രമല്ല മുൻ സീസണുകളെപോലെയുള്ള കരച്ചിൽ നാടകം ഇത് വരെയും വലിയ രീതിയിൽ കാണാൻ കഴിഞ്ഞില്ല എന്നതിന്റെ സന്തോഷവും ആരാധകർ പങ്കിടുന്നുണ്ട്. അതേസമയം ഇന്ന് അഖിൽ മാരാരും റെനീഷയും തമ്മിൽ നടന്ന ഒരു തർക്കത്തിൽ റെനീഷയുടേ നിലപാടിന് കൈയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.ഞാൻ പറയുന്നത് പോലെ കളിക്കണം എന്ന ടോണിൽ സംസാരിച്ചയാളോട് അതിനല്ല ചേട്ടാ ഞങ്ങളിവിടെ വന്നത് എന്നും “മര്യാദ “നിങ്ങളോട് മാത്രം കാണിക്കാൻ നിങ്ങളാരാ എന്ന കാതലായ ചോദ്യവും റെനീഷ എറിഞ്ഞ് കൊടുത്തു. പിന്നിട് അഖിലിന് കൺട്രോൾ നഷ്ടമാകുന്നത് കാണാം. പക്ഷേ റെനീഷ അത് ഏറ്റവും മന:സാധിധ്യത്തോടെ നേരിട്ടു….. ആദ്യ ആഴ്ച തന്നെ ആഴത്തിലുള്ള നിലപാടുകൾ കാണുമ്പോൾ സന്തോഷം – എന്നിങ്ങനെയുള്ള പോസ്റ്റുകൾ കൊണ്ടാണ് റെനീഷയോടുള്ള ഇഷ്ടം ആരാധകർ പ്രകടിപ്പിക്കുന്നത്.

“എന്റെ ഗയിം എങ്ങനെ കളിക്കണമെന്ന് അഖിലേട്ടൻ പഠിപ്പിച്ച് തരണ്ട”.എന്നോട് മര്യാദ കാണിക്കണമെന്നും പറഞ്ഞ് നാവും കടിച്ച് കണ്ണുമുരുട്ടി ചെന്ന അഖിലിന്റെ സർവ്വ പ്രതിരോധവും റെനീഷ് പറഞ്ഞ ഒറ്റ പ്രഖ്യാപനത്തിൽ ഒലിച്ചങ്ങു പോയി എന്നാണ് സോഷ്യൽ മീഡിയ അഭിപ്രയപെടുന്നത്.ഇങ്ങനെയുള്ള അഭിപ്രായങ്ങൾ പോകുന്നുണ്ട് എങ്കിലും മറ്റൊരു ഒപ്പീനിയൻ കൂടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇന്ന് റെനീഷയും അഖിലും തമ്മിൽ നല്ലൊരു വഴക്ക് ഉണ്ടായി.. അവിടെ റെനിഷയുടെ സൈഡിൽ തന്നെയാണ് പോയിന്റ്!.പക്ഷെ പിന്നീട് സ്വർണ കട്ട കിട്ടിയ റെനിഷയെ ബാക്കി ഉള്ളവർ അറ്റാക്ക് ചെയുന്ന കാഴ്ച കണ്ടിരുന്നു..തൊട്ട് അടുത്ത് അഖിൽ ഉണ്ടായിട്ടും, പുള്ളി അവളെ അറ്റാക്ക് ചെയ്തില്ല.സ്വർണ കട്ട വീണ്ടും വന്നപ്പോ റെനിഷയ്ക്ക് അത് എടുക്കാൻ സഹായിക്കാൻ മറ്റേ പയ്യനെ അഖിൽ പിടിച്ചു വെക്കുന്ന കാഴ്ചയും കണ്ടു.. സ്വല്പം മണ്ടത്തരം ഉണ്ടെങ്കിലും അഖിൽ നല്ലൊരു പ്ലയർ തന്നെയാണ്..ആൾ സംവിധായകൻ ആണ് എല്ലാവരും ആളെ അനുസരിക്കണം എന്ന ചിന്ത മനസ്സിൽ നിന്ന് മാറ്റിയാൽ അഖിൽ അടിപൊളി ആവും..സമയം ഉണ്ടല്ലോ.. കാത്തിരിക്കാം എന്നാണ് ജിൽ പങ്കിട്ട കുറിപ്പിൽ പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *