ഷാനിദിനോടുള്ള പ്രണയത്തില്‍ മതിമറന്ന് ഷംന..!! ഇക്കായ്ക്ക് വന്‍ സര്‍പ്രൈസ് ഒരുക്കി പ്രിയതമ..!! ദുബായിലെ വീട്ടില്‍ വമ്പന്‍ ആഘോഷങ്ങള്‍.

അഭിനയത്തിലും നൃത്തത്തിലും സജീവമായ താരമാണ് ഷംന കാസിം. മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെയാണ് Shamna Kasim അഭിനയ ജീവിതം തുടങ്ങുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സജീവമാണ് ഷംന. ഒരുവർഷം മുമ്പേയാണ് ഷംനയുടെ വിവാഹം നടന്നത്. ബിസിനസുകാരനായ ഷാനിദായിരുന്നു ഷംനയെ ജീവിതസഖിയാക്കിയത്. അടുത്തിടെയാണ് ഇരുവർക്കും ഒരു മകൻ ജനിച്ചത്. ഇപ്പോഴിതാ ഒരു പുതിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ഷംന.
ഡെലിവെറിക്ക് ശേഷം ഉള്ള എന്റെ ആദ്യത്തെ വ്‌ളോഗ് ആണ്. ഞാൻ എല്ലാവർക്കും നന്ദി പറയുന്നു, കാരണം എല്ലാവരുടെയും പ്രാർത്ഥനക്ക്. ഡെലിവെറിക്ക് ശേഷം കുറച്ചു സമയം എടുത്ത് വീഡിയോ ചെയ്യാം എന്ന് കരുതിയിട്ടാണ് വൈകിയത്. എന്നെ പരിചരിച്ച എല്ലാ മെഡിക്കൽ പ്രവർത്തകർക്കും നന്ദി. എന്റെ ഡെലിവറി നോർമൽ ആകാൻ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പിന്തുണ വേണമല്ലോ. കുറെ ആളുകൾ എന്നോട് ചോദിച്ചിരുന്നു, നോർമൽ ആണോ സി സെക്ഷൻ ആണോ എന്ന്. നോർമൽ ആയിരുന്നു- വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് ഷംന പറഞ്ഞു.ഡെലിവറി എക്സ്പീരിയൻസ് ഞാൻ വേറെ ഒരു വീഡിയോയിൽ ചെയ്യാം. അത് ഒരു വലിയ അനുഭവം തന്നെ ആയിരുന്നു. എല്ലാവരും എന്റെ ഡെലിവറി പെയിനും എല്ലാം കണ്ടിരുന്നല്ലോ. ഇപ്പോൾ മോന്റെ മുടി എടുക്കൽ ചടങ്ങാണ് നടക്കാൻ പോകുന്നത്. അതിന്റെ മുൻപായി എനിക്ക് ഒരു ഫോട്ടോ ഷൂട്ട് നടത്തണം എന്ന് ഉണ്ടായിരുന്നു, പക്ഷെ വീട്ടിൽ നിന്നും മോന്റെ ഫോട്ടോ എടുക്കുന്നതിനു കുറച്ചു എതിർപ്പും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ കുഞ്ഞിനെ ഇപ്പോൾ കാണിക്കുന്നില്ല.

കുഞ്ഞിനെ കാണിക്കാത്തതുകൊണ്ട് ആരും ഒന്നും വിചാരിക്കരുത്. ആളുകൾ കരുതും സെലിബ്രിറ്റിയുടെ ബേബി ആയതുകൊണ്ടാണ് റിവീൽ ചെയ്യാത്തത് എന്ന്. അങ്ങനെ ഒന്നുമില്ല.40 ദിവസം കഴിഞ്ഞതിനു ശേഷം കുഞ്ഞിനെ കാണിക്കാം എന്നാണ് വിചാരിക്കുന്നത്. ഉറപ്പായും നാൽപ്പത് കഴിഞ്ഞാൽ ഞാൻ പിക്സ് ഇടുന്നതായിരിക്കും. ആ ഫോട്ടോ മേക്കിങ് വീഡിയോ ആണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. അതുകൊണ്ട് എല്ലാവർക്കും ഞാൻ ഒരിക്കൽ കൂടി നന്ദി പറയുന്നു.ഞാന്‍ എന്താമെന്ന് മനസിലാക്കി എന്നെ പിന്തുണച്ചയാളാണ് ഭര്‍ത്താവ് എന്ന് ഷംന പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായിരിക്കില്ല ഞാന്‍, നല്ലൊരു പങ്കാളിയുടെ ഗുണങ്ങളും ഉണ്ടായിരിക്കില്ല. ഞാന്‍ എന്താണ് എന്ന് മനസിലാക്കി എന്നെ കൂടെക്കൂട്ടുകയായിരുന്നു അദ്ദേഹം എന്നും ഷംന മുൻപ് പറഞ്ഞിരുന്നു. HAMDAN ASIFALI ഹംദാൻ ആസിഫലി എന്ന് ആണ് കുഞ്ഞിന് ഷംന നൽകിയ പേര്. ഹംദു എന്നാണ് കുട്ടിയുടെ ചെല്ലപ്പേര്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *