മ.രി.ക്കു.ന്ന.തി.ന് തൊട്ടുമുമ്പ് ഇടവേള ബാബുവിനെ വിളിച്ച് ഇന്നസെൻറ് പറഞ്ഞേൽപ്പിച്ച കാര്യങ്ങൾ.
ഇന്നസെൻറിൻ്റെ വി.യോ.ഗം. ആർക്കും ഉൾക്കൊള്ളാൻ ആകാത്തതാണ്. ഇന്നസെൻറിൻ്റെ സ്വദേശമായ ഇരിങ്ങാലക്കുടയിൽ നിന്നും ഇന്നസെൻറിൻ്റെ കൈപിടിച്ച് സിനിമയിലേക്ക് എത്തിയ ആളാണ് ഇടവേള ബാബു. ഇപ്പോഴിതാ ഇന്നസെൻറിൻ്റെ അവസാന നിമിഷങ്ങളെ കുറിച്ചുള്ള ഇടവേള ബാബുവിൻ്റെ വാക്കുകളാണ് വൈറലാകുന്നത്. ഇന്നസെൻറിൻ്റെ വി.യോ.ഗ.ത്തിൻ്റെ മ.ര.വിപ്പ് ഇടവേള ബാബുവിന് ഇനിയും മാറിയിട്ടില്ല. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ: ‘അദ്ദേഹം വിട്ടു പോകുന്നു എന്ന് ആദ്യം മനസ്സിലാക്കിയത് ഞാനാണ്. മൂന്ന് ആഴ്ചകൾക്ക് മുമ്പാണ് ചില കാര്യങ്ങൾ പറയണം എന്ന് പറഞ്ഞു കൊണ്ട് എന്നെ വിളിക്കുന്നത്. ഞാൻ ഒരു രോഗി ആണെന്ന് മനസ്സിലാകുന്നത് ഇപ്പോൾ ആണെന്ന് അദ്ദേഹം പറഞ്ഞു അതുപോലെ ഇനി എന്നെ കാണണ്ട എന്നും പറഞ്ഞു.അദ്ദേഹത്തിൻ്റെ മ.ര.ണം രണ്ടു ദിവസം മുൻപേ ഞാൻ വിഷ്വലൈസ് ചെയ്തിരുന്നു. എങ്ങനെ കൊണ്ടുപോകണം, എങ്ങനെ ചെയ്യണം എന്നൊക്കെ.ഞാൻ സോണറ്റിനോട് പറഞ്ഞിരുന്നു കരഞ്ഞു തീർക്കാൻ. ഞാനും ബെഡ്റൂമിലെത്തി കരഞ്ഞു തീർത്തു. എന്നെ മാന്യമായി പറഞ്ഞ് അയക്കണം കേട്ടോ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. മ.രി.ച്ചു.കഴിഞ്ഞാൽ ആരൊക്കെ വരും എന്നു വരെ ചേട്ടൻ പറഞ്ഞിരുന്നു. ഞങ്ങൾ ഇതൊക്കെ ജീവിച്ചിരിക്കുമ്പോൾ ഡിസ്കസ് ചെയ്ത കാര്യങ്ങളാണ്. ഇത് ചേച്ചിയോട് പറയുമ്പോൾ ചേച്ചിക്ക് വലിയ അത്ഭുതവും സങ്കടവും ആയിരുന്നു. പക്ഷേ ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു അദ്ദേഹത്തിനെ കാണാൻ ആളുകൾ എത്തിയത്. ഗംഗാധരൻ ഡോക്ടർ ചേട്ടന് ദൈവമായിരുന്നു.
കോ വിഡ് വന്ന് ലങ്ങ്സ് വലപോലെ ആയി എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇന്നസെൻറ് ചേട്ടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അവസാന നിമിഷം വരെ എല്ലാം ചെയ്തു. അവിടെ സാമ്പത്തികം ഒരു വിഷയമായിരുന്നില്ല. ഇൻഷുറൻസ് ഒക്കെ ഉണ്ടായിരുന്നു. അവസാന നിമിഷം വരെ ചേട്ടന് ഒരു ബുദ്ധിമുട്ടുണ്ടാകാതെ പോകണം എന്ന് എനിക്കും സോണറ്റിനും ഉണ്ടായിരുന്നു. ജീവൻ പോകുംവരെ ആരുടെയും കയ്യിൽ നിന്നും ചികിത്സക്കായി കാശ് വാങ്ങരുതെന്ന് നിർബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. അവസാനം പുതിയ വീട് പണിഞ്ഞപ്പോൾ ഞാൻ ചോദിച്ചു ഇത് എന്തിനാണ് എന്ന്.ഏറ്റവും നല്ല സംവിധാനം ഉള്ള വീട് വേണമെന്ന് ചേട്ടന് നിർബന്ധമായിരുന്നു. മുട്ടുവേദനയുള്ള ഭാര്യക്ക് ലിഫ്റ്റ് വരെ ആ വീട്ടിൽ ഒരുക്കിയിട്ടുണ്ട്.പല തീരുമാനങ്ങളും അദ്ദേഹം ജീവിതത്തിൽ നടപ്പാക്കിയിട്ടുണ്ട്. എല്ലാം സാധിച്ചിട്ടാണ് അദ്ദേഹം പോയിരിക്കുന്നത്. സ്നേഹിക്കുന്നവർക്ക് നഷ്ടം തന്നെയാണ്. പക്ഷേ എല്ലാം നേടിയ ആളാണ് ചേട്ടൻ. ഇടവേള ബാബു മാധ്യമപ്രവർത്തകൻ അലിയോട് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment