സാന്ത്വനത്തില്‍ നിന്നും അഞ്ജലി പിന്മാറുന്നു വ്യക്തമാക്കി ഗോപിക അനില്‍ രംഗത്ത്

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ജനപ്രീയ പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. ഇതിനോടകം യുവാക്കളെ അടക്കം ആകർഷിക്കാനും ഷോയുടെ ആരാധകരാക്കി മാറ്റാനും സാധിച്ചിട്ടുണ്ട്. ബാലന്റേയും ദേവിയുടേയും അനയിന്മാരുടേയും അനിയത്തിമാരുടേയും കഥ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. തമിഴിലെ സൂപ്പർഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്‌റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. ഈ സീരിയലിലെ ഓരോ കഥാപാത്രങ്ങളും മലയാളികൾക്ക് സുപരിചിതമാണ്
എന്നാൽ അഞ്ജുവായി അഭിനയിക്കുന്നതിൽ നിന്നും ഗോപിക അനിൽ പിന്മാറിയെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. താരം വിവാഹിത ആകാൻ പോവുക ആണെന്നും അതിനാൽ പരമ്പരയിൽ നിന്നും പിന്മാറിയെന്നുമാണ് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്നത്. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് സാന്ത്വനം ടീം. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ടീമിന്റെ പ്രതികരണം.

അഞ്ജുവായി അഭിനയിക്കുന്നതിൽ നിന്നും ഗോപിക പിന്മാറിയെന്ന വാർത്ത പങ്കുവച്ചു കൊണ്ട് ഇത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കി ഇരിക്കുകയാണ് സ്വാന്തനം ടീം. വ്യാജ വാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ റിപ്പോർട്ട് ചെയ്യണമെന്നും സാന്ത്വനം ടീം അറിയിച്ചിട്ടുണ്ട്. അഞ്ജുവായി അഭിനയത്തുന്നതിൽ നിന്നും ഗോപിക പിന്മാറിയെന്ന് ഒന്നിലധികം വാർത്ത ചാനൽ നൽകിയിട്ടുണ്ട്. ഗോപിക പിന്മാറിയിട്ടില്ലെന്ന് സാന്ത്വനം ടീം തന്നെ സ്ഥിരീകരിച്ചതോടെ ആരാധകർ ആശ്വസത്തിലാണ്. അഞ്ജുവായി മറ്റൊരാളെ ചിന്തിക്കാൻ പോലും സാധിക്കില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *