അവനെന്റെ കുഞ്ഞനിയനല്ലേ’..!! കിണറ്റില്‍ മുങ്ങിത്താണ രണ്ടു വയസുകാരനെ രക്ഷിച്ച ചേച്ചി പറഞ്ഞത് കേട്ടോ..!! ഇതല്ലേ നിഷ്‌കളങ്കമായ സ്‌നേഹം

അക്കുവിൻ്റെ ജീവൻ രക്ഷിച്ച കുഞ്ഞുചേച്ചിയ്ക്ക് മന്ത്രിയുടെ മിഠായിപ്പൊതി, പിന്നാലെ വീഡിയോ കോളും
കിണറ്റില്‍ വീണ സഹോദരനെ രക്ഷിച്ച എട്ടുവയസുകാരിക്ക് മധുരം നല്‍കി മന്ത്രി വീണാ ജോർജ്. ജില്ലാ ആശുപത്രി സൂപ്രണ്ട് ആണ് മന്ത്രിയുടെ പേരിൽ മിഠായിപ്പൊതി കൈമാറിയത്.ദിയ മന്ത്രിയുടെ മിഠായിപ്പൊതിയുമായി, ദിയയും ഇവാനും മന്ത്രിയുമായി വീഡിയോ കോളിൽ സംസാരിക്കുന്നു. കിണറ്റില്‍ വീണ സഹോദരനെ രക്ഷിച്ച എട്ടുവയസുകാരിക്ക് മധുരം നല്‍കി മന്ത്രി വീണാ ജോർജ്.മന്ത്രി വീഡിയോ കോള്‍ ചെയ്ത് കുട്ടിയുമായി സംസാരിച്ചു.മാവേലിക്കര സ്വദേശി ദിയയാണ് തൻ്റെ സഹോദരനെ രക്ഷിച്ചത്.ആലപ്പുഴ: മാവേലിക്കരയിൽ കിണറ്റില്‍ വീണ രണ്ടു വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ടു വയസുകാരിയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മിഠായിപ്പൊതിയെത്തി. കിണറ്റില്‍ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനെ (അക്കു) മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്.

ഇതു സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ കുട്ടിക്ക് തന്റെ വകയൊരു മധുരം നല്‍കാന്‍ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ എ ജിതേഷിനോട് മന്ത്രി പറഞ്ഞു. അദ്ദേഹം നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് മിഠായിപ്പൊതി കൈമാറിയത്.ഡോക്ടറുടെ ഫോണില്‍ മന്ത്രി വീണാ ജോര്‍ജ് വീഡിയോ കോള്‍ ചെയ്ത് കുട്ടിയുമായി സംസാരിച്ചു. കുട്ടിക്ക് മന്ത്രി എല്ലാവിധ ആശംസകളും നേര്‍ന്നു. മിടുക്കിയായി പഠിച്ചു വളരണം. കുട്ടിയുടെ അമ്മയുമായും സന്തോഷം പങ്കുവെച്ചു. ദിയയുടെ സഹോദരനോടുള്ള സ്‌നേഹം തന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നതായി മന്ത്രി പറഞ്ഞു.ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് കളിക്കുന്നതിനിടെ 20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്ക് ഇവാന്‍ വീണത്. ശബ്ദംകേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി അനുജനെ ഉയര്‍ത്തിയ ശേഷം പൈപ്പില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇരുവരെയും മുകളില്‍ എത്തിക്കുകയായിരുന്നു. ഇവാൻ്റെ തലയ്ക്ക് നിസാര പരിക്കേറ്റു. ഇവാനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *