ദെെവമേ നടി ശാലുകുര്യന്‍ സംഭവിച്ചത് കണ്ടോ ആരാധകര്‍ ഞെട്ടലില്‍
വില്ലത്തി വേഷങ്ങളാണെങ്കിലും ഇത്തരം വേഷങ്ങള്‍ ചെയ്ത് തുടങ്ങിയതില്‍ പിന്നെയാണ് ശാലു കുര്യന് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിച്ച് തുടങ്ങിയത്. എന്തായാലും ചന്ദനമഴയിലെ വര്‍ഷ എന്ന വില്ലത്തി വേഷം ശാലു ചോദിച്ച് വാങ്ങിയതാണ്. കാരണം നെഗറ്റീവ് വേഷങ്ങള്‍ ചെയ്ത് തനിക്ക് ഇപ്പോള്‍ അത്തരം വേഷങ്ങള്‍ ചെയ്യാനാണ് താല്പര്യമെന്നാണ് ശാലു പറയുന്നത്.പക്ഷേ ഇതുപോലുള്ള വില്ലത്തി വേഷങ്ങള്‍ ചെയ്യുന്നു എന്ന് വിചാരിച്ച് ശാലു ആളൊരു പാവമാണ്. ഫീല്‍ഡില്‍ നില്ക്കാന് വേണ്ടി കുറച്ച് ധൈര്യമൊക്കെ സംഭരിച്ചുഎന്ന് മാത്രം. പാവമായിരുന്നാല്‍ നല്ല പണി കിട്ടും. അടുത്തിടെ തന്റെ ഒരു വീഡിയോ വാട്സപിലൂടെ പ്രചരിച്ചു. അത് താന്‍ നേരത്തെ ഒരു സിനിമയ്ക്ക് വേണ്ടി ചെയ്തതായിരുന്നു. പക്ഷേ അതിനെ എല്ലാവരും മോശമായി കണ്ടു ശാലു കുര്യന് പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറുന്നത്
ആ വീഡിയോ പ്രചരിക്കുമ്പോഴും ഞാന്‍ പറഞ്ഞു അത് ഞാന്‍ ചെയ്തത് തന്നെ. അവിടെ ഞാന്‍ വിഷമിക്കേണ്ട കാര്യമില്ല. കാരണം അത് എന്റെ വീഡിയോ തന്നെയാണ്. ചെയ്തത് ചെയ്തു എന്ന് പറയാന്‍ മടിയില്ല. കാരണം അത് മോശം സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഒരു സിനിമയുമല്ല. എന്റെ കൂടെ എന്റെ കുടുംബമുണ്ട്. അതുക്കൊണ്ട് തന്നെയാണ് ഇന്നും എനിക്ക് അത് തുറന്ന് പറയാന്‍ കഴിയുന്നത്. ആദ്യമൊക്കെ ആരേലും എന്തെങ്കിലും പറഞ്ഞാല്‍ പേടിച്ച് മാറി നില്ക്കുമായിരുന്നു. പക്ഷേ ഇന്ന് ഞാന്‍ അങ്ങനെയല്ല, ശാലു കുര്യന് പറയുന്നു.
@All rights reserved Typical Malayali.
Leave a Comment