ആ നടനോട് പ്രണയം തോന്നി സിനിമയ്ക്കുള്ളിലെ പ്രണയത്തെകുറിച്ച് ആദ്യമായി പറഞ്ഞു നവ്യാ രംഗത്ത്

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ വീണ്ടും മലയാള പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. നന്ദനത്തിലെ ബാലമണി എന്ന കഥാപാത്രത്തിലൂടെ കേരളത്തിലെ വീട്ടമ്മമാരുടെ പ്രിയപ്പെട്ടവളായി മാറിയ നവ്യയുടെ തിരിച്ച് വരവ് എല്ലാവരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം നവ്യയുടെ ഒരു സിനിമ വരുമ്പോഴും അതേ സ്വീകരണം തന്നെയാണ് ലഭിച്ചത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ ആണ് നവ്യ നായരുടെ പുതിയ ചിത്രം.ഇത്ര കാലം സിനിമയില്‍ നിന്നും ഒരു പ്രേമം ഉണ്ടാവാതെ പോയത് എന്തുകൊണ്ടാണ് എന്ന് നവ്യയോട് അവതാരകന്‍ ചോദിച്ചത്. ‘എന്ന് ആരാണ് പറഞ്ഞത്. ഇത്രയും അഭിമുഖങ്ങളില്‍ ഏറ്റവും ആദ്യം കേട്ടത് അതായിരിക്കുമെന്ന് നടി പറയുന്നു. പ്രണയം ഉണ്ടായിട്ടുണ്ട്. അത് വിവാഹത്തിലേക്ക് എത്തിയില്ലെന്ന് മാത്രമല്ല എനിക്ക് തന്നെ അത് വര്‍ക്കൗട്ട് ആയില്ല. പിന്നെ അല്ലേ വീട്ടുകാര്. സിനിമാ മേഖലയില്‍ നിന്ന് തന്നെയായിരുന്നു. നടന്മാരാണോ എന്ന ചോദ്യത്തിന് ഇനി ഞാന്‍ പേര് കൂടി പറയാം എന്ന് നടി തമാശരൂപേണ പറയുന്നു. ഇപ്പോള്‍ ഒരാള്‍ എവിടെയോ ഇരുന്ന് തുമ്മുന്നുണ്ടാവും എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് തുമ്മുന്നുണ്ടാവും എന്ന് നടി പറഞ്ഞു.

ജീവിതവുമായി താരതമ്യം ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണോ ഒരുത്തീ എന്ന സിനിമ ചോദിച്ചാല്‍ അല്ലെന്നാണ് നവ്യ പറയുന്നത്. ജീവിതവുമായി ഒരു ബന്ധവുമില്ല. എന്റെ സോഷ്യല്‍ മീഡിയയ്ക്ക് പോലും എന്റെ പേഴ്‌സണല്‍ ലൈഫുമായി ബന്ധമില്ല. കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലാണ് ജീവിതം എന്താണെന്ന് അറിയുന്നത്. അതിന് മുന്‍പ് അച്ഛനും അമ്മയും എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു. ഒരു സാധാരണ വ്യക്തിക്ക് അറിയാവുന്ന കാര്യങ്ങള്‍ പോലും ചെയ്യുകയോ അതിനെ കുറിച്ച് ധാരണയോ ഇല്ലാത്ത ആളായിരുന്നു ഞാന്‍. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിവില്ലാതെയാണ് ഞാന്‍ വിവാഹം കഴിച്ച് പോയത്. അതിന് ശേഷമാണ് ഞാന്‍ ജീവിതത്തെ നേരിട്ട് തുടങ്ങിയത്. ആളുകളെ നേരിടാനും സാധാനങ്ങള്‍ വാങ്ങിക്കുന്നത് അടക്കമുള്ള സാധാരണ കാര്യം പോലും അതിന് ശേഷമാണ് പഠിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *