‘ആ നടിയല്ലേ എപ്പോഴും അപമാനിക്കുമായിരുന്നു’… ഭക്ഷണത്തിന്റെ മുന്നിൽ നിന്ന് എണീറ്റിറ്റുണ്ട്.. അവസാനം പ്രതികാരം ചെയ്യാനുള്ള ദിവസം വന്നു

എന്നെ അപമാനിച്ച ആ നടിയോട് മധുരമായി പകരം വീട്ടാനായി; അന്ന് മനസ്സിൽ ഒരു പ്രത്യേക സന്തോഷമായിരുന്നു; അംബിക.എറണാകുളത്ത് ആ ​ഗ്രാന്റ് ഹോട്ടലിന്റെ മുന്നിൽ കൂടെ പോയിക്കഴിഞ്ഞാൽ ഇതോർമ്മ വരും. ആരെങ്കിലും കരിമീനെന്ന് പറഞ്ഞാൽ അപ്പോൾ സങ്കടം വരുമെന്നും ,അംബിക പറയുന്നു
ഇൻസൾട്ടിങ് ഒക്കെ ഈ ഫീൽഡിൽ സ്വാഭാവികം ആണെന്ന് പറയുകയാണ് നടി അംബിക. തുടക്കകാലത്ത് താൻ നേരിട്ട സംഭവങ്ങളെ കുറിച്ച് പറയുകയാണ് പറയാം നേടാം ഷോയിൽ അംബിക.തുടക്കസമയത്ത് എന്നെ ഒരുപാട് ഇൻസാൾട്ട് ചെയ്‌തത്‌ ഫീമെയിൽ ആർട്ടിസ്റ്റുകൾ ആയിരുന്നു. പേര് ഞാനാ പറയുന്നില്ല. ഫുഡിന്റെ കാര്യത്തിനക്കെ എന്നെ ഇൻസാൾട്ട് ചെയ്തിട്ടുണ്ട്. ഉച്ചക്ക ഒന്ന് കഴിക്കാൻ ഇരിക്കുന്ന സമയം എന്റെ ചെവിക്ക് കേൾക്കെ തന്നെ അപമാനിച്ചിട്ടുണ്ട്. പുതിയ ആൾക്കാരൊക്കെ അല്ലെ, എന്തിനാ അതിന്റെ ആവശ്യം കരിമീൻ കഴിച്ചില്ലെങ്കിൽ എന്താ ഇറങ്ങില്ലേ, എന്നാണ് അവർ ചോദിക്കുന്നത്. എന്റെ അമ്മയെ സംബന്ധിച്ചിടത്തോളം ഫുഡിന്റെ കാര്യത്തിലുള്ള അപമാനം വല്ലാതെ ഹാര്ട്ട് ആകും. സത്യത്തിൽ എന്റെ കണ്ണൊക്കെ നിറഞ്ഞു.

ആ സ്ത്രീ വേറെ ഒന്നു രണ്ടു പടങ്ങളിൽ എന്നെ അപമാനിച്ചിട്ടുണ്ട്. ന്യൂ കമർ അല്ലേ. എന്ന് പറഞ്ഞുകൊണ്ടാണ് അപമാനം നടക്കുന്നത്. മറ്റൊരു നടിയും എന്നെ അപമാനിച്ചിട്ടുണ്ട്. ഒരിക്കൽ ഊണ് കഴിക്കാൻ വേണ്ടി മേശയുടെ അടുത്തേക്ക് ചെല്ലുമ്പോൾ നീ ഇവിടെ ഇരിക്കേണ്ട നീ അവിടെ പോയി ഇരിക്കാൻ പറഞ്ഞു. കാരണം അത് സീനിയേഴ്സിന്റെ ടീം ആണ്. അപ്പോൾ ഒക്കെ അമ്മയുടെ അടുത്ത് പോയി ഞാൻ സങ്കടം പറയും. എന്റെ അച്ഛനും അമ്മയും അപ്പോൾ എന്നോട് പറഞ്ഞ ഒരു വാക്കുണ്ട്. നിനക്ക് വേണ്ടി ഒരു സമയം വരും, അന്ന് നിനക്ക് മധുരമായി പ്രതികാരം ചെയ്യാം എന്ന്.ആ പറഞ്ഞപോലെ എന്നെ ഇൻസൾട്ട് ചെയ്ത നടിയോട് ഞാൻ മധുരമായി പ്രതികാരം ചെയ്തു. മദ്രാസിൽ അവർ ഒരു ഷൂട്ടിംഗിന് വേണ്ടി ഒരു സ്റ്റുഡിയോയിൽ വന്നു. ഞാനവിടെ കത്തി നിൽക്കുന്ന സമയമാണ്. മേക്കപ്പ് റൂമും ആളുകളുമാെക്കെയായി ഞാൻ നിൽക്കുകയാണ്. ഞാൻ എന്തോ കാര്യത്തിന് ഡ്രസ് ചെയ്ത് പുറത്ത് വന്നപ്പോൾ അവരവിടെ നിൽക്കുന്നു.എന്താ ഇവിടയെന്ന് ഞാൻ ചോദിച്ചു. എനിക്ക് മേക്കപ്പ് റൂമില്ല ഇരിക്കാൻ എന്ന് പറഞ്ഞു. പെട്ടെന്ന് എന്റെ ഉള്ളിൽ ആ ഫ്ലാഷ് ബാക്ക് ഒക്കെ പോകുന്നുണ്ടായിരുന്നു. എന്നിട്ടും ഞാൻ അവരോട് പറഞ്ഞു ചേച്ചി അകത്തിരിക്ക് എന്ന്. അവരെ വിളിച്ച് റൂമിനകത്ത് കാെണ്ട് പോയി ഞാൻ ഇരുത്തി, അവരുടെ അസിസ്റ്റന്റ് വന്നിട്ടില്ലായിരുന്നു. എന്റെ അസിസ്റ്റന്റെ അവരുടെയൊപ്പം നിർത്തി,’ അംബിക പറഞ്ഞു. അത് ചെയ്തു കഴിഞ്ഞപ്പോൾ മനസ്സിന്റെ അകത്ത് അഹങ്കാരം കലർന്ന ഒരിത് ഇല്ലേ അതുണ്ടായി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *