നടന്‍ ജഗതി ഇനി മടങ്ങിവരുമോ സത്യത്തില്‍ സംഭവിച്ചത് ഇതാണ്

മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ ഹാസ്യ നടനാണ്‌ ജഗതി ശ്രീകുമാർ. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന ഇദ്ദേഹം ഏകദേശം 1200-ഓളം ചിത്രങ്ങളിൽ ആഭിനയിച്ചിട്ടുണ്ട്. നാടകാചാര്യനായ എൻ കെ ആചാര്യയുടെയും പൊന്നമ്മാളിന്റെയും മകനായി 1951 ജനുവരി 5-നാണ് ജഗതി ശ്രീകുമാറിന്റെ ജനനം.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്കുള്ള കാൽ വയ്പ്പ്‌. നാടകരംഗത്ത് നിന്നുമാണ് സിനിമയിലെത്തുന്നത്. ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അനശ്വര നടൻ പ്രേംനസീറിന് ശേഷം ഏറ്റവും കൂടുതൽ മലയാള ചിത്രങ്ങളിൽ അഭിനയിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജഗതി.

മലയാളത്തിലെ ജനപ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പാണമ്പ്ര വളവില്‍ അപകടത്തില്‍പ്പെട്ട് പതിന്നൊന്ന് വര്‍ഷമാകുന്നു. 2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ 4.30നായിരുന്നു അപകടം. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന “ഇടവപ്പാതി” എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴി അദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷക്കായി പാണമ്പ്ര വളവിലെ ദേശീയപാതക്ക് നടുവിലായി സ്ഥാപിച്ച ഡിവൈഡറാണ് അപകടത്തിനിടയാക്കിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *