വീട്ടില്‍ 10 ജോലിക്കാർ.. പക്ഷെ നയൻസ് സാധാരണ വീട്ടമ്മ.. മക്കളെയും ഭർത്താവിനെയും നോക്കുന്നത് നയൻസ് തന്നെ

ഭാര്യയാണ്, ഇരട്ടക്കുട്ടികളുടെ അമ്മയാണ്, ജോലിത്തിരക്കും ഉണ്ട്; എല്ലാം എങ്ങിനെ ബാലന്‍സ് ചെയ്യുന്നു എന്ന് പൊതുവേദിയില്‍ വെളിപ്പെടുത്തി നയന്‍താര.ജീവിതം എന്ന് പറയുന്നത് തന്നെ ഒരു ബാലന്‍സിങ് ആണ്. ഞാന്‍ മാത്രമല്ല, ഒരുപാട് വീട്ടമ്മമാര്‍ വീട്ടിലെ കാര്യങ്ങളും അവരുടെ മക്കളുടെ കാര്യവും വളരെ ഭംഗിയായി ചെയ്യുന്നത്. വലിയൊരു എഫേര്‍ട്ട് ആണത്. വര്‍ക്കിങ് മതര്‍ ആവുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ കുറച്ച് കൂടെ കൂടും. കരിയറിലെ അച്ചീവ്‌മെന്റും വീട്ടിലെ കാര്യങ്ങളും നോക്കി പോകാന്‍ കഴിയുന്നത് ഒരു ബാലന്‍സ് തന്നെയാണ്. ഞാന്‍ അത് ആസ്വദിയ്ക്കുന്നു- നയന്‍താര പറഞ്ഞു.ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ വളര്‍ച്ച ആരെയും അസൂയപ്പെടുത്തും വിധമാണ്. മനസ്സിനക്കരെ എന്ന മലയാള സിനിമയില്‍ തുടങ്ങി തമിഴ്, തെലുങ്ക് സിനിമാ ലോകം കീഴടക്കിയ നയന്‍ സ്വപ്രയത്‌നം കൊണ്ടാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് എത്തിയത്. വിവാഹ ശേഷവും സിനിമാ നിര്‍മാണത്തിലും അഭിനയത്തിലും എല്ലാം വളരെ സജീവമാണ് നടി. ഇപ്പോള്‍ ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷവും അതിന് മാറ്റം ഒന്നും ഇല്ല.അമ്മയായതിന് ശേഷം നയന്‍താര പങ്കെടുത്ത ആദ്യത്തെ സ്റ്റേജ് ഷോയുടെ വീഡിയോസ് ആണ് ഇപ്പോള്‍ വൈറലാവുന്നത്. ബിഹൈന്റ്വുഡിന്റെ ഈ ദശകത്തിലെ മികച്ച നടിയ്ക്കുള്ള അവാര്‍ഡ് വാങ്ങാന്‍ എത്തിയതായിരുന്നു നയന്‍. വെള്ള സാരിയില്‍ തിളങ്ങുന്ന സൗന്ദര്യത്തോടെയാണ് നയന്‍ റാപിലൂടെ നടന്നത്. പൊതുവെ ഇത്തരം അവാര്‍ഡ് ഷോകളില്‍ എല്ലാം നയനൊപ്പം വിക്കിയും ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ പുരസ്‌കാര നിശയില്‍ നയനൊപ്പം വിക്കി ഉണ്ടായിരുന്നില്ല.

മണിരത്‌നം ആണ് നയന്‍താരയ്ക്ക് പുരസ്‌കാരം നല്‍കിയത്. മണിസാറില്‍ നിന്നും ഈ പുരസ്‌കാരം സ്വീകരിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം നയന്‍ പങ്കുവച്ചു. ഏതൊരു ആര്‍ട്ടിസ്റ്റിന്റെയും സ്വപ്‌നമാണ് മണിസാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത്. ഒന്ന് രണ്ട് അവസരങ്ങള്‍ എനിക്കും ലഭിച്ചിരുന്നു. പക്ഷെ അത് ചെയ്യാനായി സാധിച്ചില്ല. ഭാവിയില്‍ ഒരു സിനിമ അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ പറ്റുമെന്നും അതിന് ഇത് പോലെ ഒരു പുരസ്‌കാരം കിട്ടുമെന്നും പ്രതീക്ഷിക്കുന്നു എന്ന് നയന്‍താര പറഞ്ഞു.തുടര്‍ന്നാണ് ഷോ അവതാരിക നയന്‍താരയുടെ മക്കളെ കുറിച്ച് ചോദിച്ചത്. പേര് വെളിപ്പെടുത്താനായി ആവശ്യപ്പെട്ടപ്പോള്‍, സത്യത്തില്‍ ഇത് അദ്ദേഹം (വിഘ്‌നേശ് ശിവന്‍) വെളിപ്പെടുത്തേണ്ടതാണ്. അതിന് സാധിക്കാത്തത് കൊണ്ട് നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ഞാന്‍ പറയാം. എന്റെ മൂത്ത മകന്റെ പേര് ഉയിര്‍ രുദ്രോ നീല്‍ എന്‍ ശിവന്‍ എന്നാണ്, രണ്ടാമത്തെ മോന്റെ പേര് ഉലക് ധൈ്വവിക് എന്‍ ശിവന്‍- നയന്‍താര പറഞ്ഞു.ജീവിതം എന്ന് പറയുന്നത് തന്നെ ഒരു ബാലന്‍സിങ് ആണ്. ഞാന്‍ മാത്രമല്ല, ഒരുപാട് വീട്ടമ്മമാര്‍ വീട്ടിലെ കാര്യങ്ങളും അവരുടെ മക്കളുടെ കാര്യവും വളരെ ഭംഗിയായി ചെയ്യുന്നത്. വലിയൊരു എഫേര്‍ട്ട് ആണത്. വര്‍ക്കിങ് മതര്‍ ആവുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ കുറച്ച് കൂടെ കൂടും. കരിയറിലെ അച്ചീവ്‌മെന്റും വീട്ടിലെ കാര്യങ്ങളും നോക്കി പോകാന്‍ കഴിയുന്നത് ഒരു ബാലന്‍സ് തന്നെയാണ്. ഞാന്‍ അത് ആസ്വദിയ്ക്കുന്നു- നയന്‍താര പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *