അളിയനെ കാറിൽ നിന്ന് പിടിച്ച് ഇറക്കി.. കുഞ്ഞിപെങ്ങളുടെ ഉടുപ്പ് നേരെയാക്കി.. പക്ഷെ സ്വന്തം കോട്ട് ഇടാൻ മറന്നു

പെങ്ങളുടെ കല്യാണമാണ്, ഞാന്‍ ഓടാതെ നിങ്ങള്‍ ഓടുമോ! എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ലെന്നും ഷൈൻ ടോം ചാക്കോ.കുഞ്ഞനിയത്തിയുടെ മനസമ്മതത്തിന് ഉത്തരവാദിതത്തോടെ ഓടി നടക്കുന്ന സഹോദരന്‍. ഷൈന്‍ ടോം ചാക്കോയുടെ സഹോദരിയുടെ മനസമ്മതമായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങിനെത്തിയ അതിഥികളെ സ്വീകരിച്ചും, ഫോട്ടോയ്ക്ക് പോസ് ചെയ്തും ചടങ്ങില്‍ തിളങ്ങുകയായിരുന്നു ഷൈന്‍. നടന്‍ ദിലീപും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മനസമ്മത ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.​പെങ്ങളുടെ കല്യാണമാണ്, ഞാന്‍ ഓടാതെ നിങ്ങള്‍ ഓടുമോ! എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ലെന്നും ഷൈൻ ടോം ചാക്കോ
​പെങ്ങളുടെ കല്യാണമാണ്, ഞാന്‍ ഓടാതെ നിങ്ങള്‍ ഓടുമോ! എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ലെന്നും ഷൈൻ ടോം ചാക്കോ.കുഞ്ഞനിയത്തിയുടെ മനസമ്മതത്തിന് ഉത്തരവാദിതത്തോടെ ഓടി നടക്കുന്ന സഹോദരന്‍. ഷൈന്‍ ടോം ചാക്കോയുടെ സഹോദരിയുടെ മനസമ്മതമായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങിനെത്തിയ അതിഥികളെ സ്വീകരിച്ചും, ഫോട്ടോയ്ക്ക് പോസ് ചെയ്തും ചടങ്ങില്‍ തിളങ്ങുകയായിരുന്നു ഷൈന്‍. നടന്‍ ദിലീപും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. മനസമ്മത ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

​വെളുത്ത കുര്‍ത്തിയും പാന്റും കോട്ടും അണിഞ്ഞാണ് ഷൈൻ എത്തിയത്. പള്ളിയിലെ കാര്യങ്ങളെല്ലാം ഓടി നടന്ന് ചെയ്തത് ഷൈനായിരുന്നു. ഇത് എന്റെ പെങ്ങളുടെ കല്യാണമാണ്, ഞാന്‍ ഓടാതെ നിങ്ങള്‍ ഓടുമോ എന്നായിരുന്നു ഷൈന്‍ ചോദിച്ചത്. എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ല. പെങ്ങളുടെ കല്യാണത്തിന് ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്നൊക്കെ വരും. ഒരു സ്ഥലത്ത് അടങ്ങി ഇരിക്കാനൊന്നും പോവുന്നില്ല ഞാന്‍. അതുവെച്ച് നിങ്ങള്‍ റേറ്റിംഗുണ്ടാക്കരുതെന്നും ഷൈന്‍ പുറകെക്കൂടിയ ക്യാമറ ടീമിനോട് പറയുന്നുണ്ടായിരുന്നു.മനസമ്മതത്തിന്റെ പ്രാര്‍ത്ഥന ശ്രദ്ധയോടെ കേട്ടിരിക്കുന്ന ഷൈനിനെയും വീഡിയോയില്‍ കാണാം. കുടുംബാംഗങ്ങള്‍ക്കൊപ്പമായി ഫോട്ടോയ്ക്ക് പോസ് ചെയ്തും ഷൈന്‍ ആക്ടീവായിരുന്നു. അളിയനെയും സഹോദരിയേയും പള്ളിയിലേക്ക് സ്വീകരിച്ചതും ഷൈനായിരുന്നു. കൈയ്യില്‍ വെച്ചിരിക്കുന്നത് സാരിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതെന്റെ ജാക്കറ്റാണെന്ന് ഷൈന്‍ പറയുന്നുണ്ടായിരുന്നു.ചേട്ടായി കോട്ടിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്‌തേ എന്നായിരുന്നു അനിയത്തി പറഞ്ഞത്. സ്റ്റെപ്പ് കയറാനായി ബുദ്ധിമുട്ടിയ അനിയത്തിയെ സഹായിക്കാനും ഷൈന്‍ മുന്നിലുണ്ടായിരുന്നു. പള്ളിയില്‍ കയറുന്നതിന് മുന്‍പ് കോട്ടൊക്കെ ഇട്ട് ഷൈന്‍ സെറ്റായിരുന്നു.ഞാന്‍ 9ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഈ പെങ്ങള്‍ ഉണ്ടാവുന്നത്. നേരത്തെ വേറൊരു പെങ്ങളുടെ കല്യാണമുണ്ടായിരുന്നു. എല്ലാവരെയും കാണാനും ഫോട്ടോ എടുക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമൊക്കെ ഇഷ്ടമാണ്. ഫോട്ടോയില്‍ നില്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം എനിക്കാണ്. ഇതൊക്കെ കഴിഞ്ഞ് നമുക്ക് കാണാം, സംസാരിക്കാമെന്നായിരുന്നു ഫോട്ടോ എടുക്കാനായി കാത്തിരുന്നവരോട് ഷൈന്‍ പറഞ്ഞത്.ഷൈന്റെ സഹോദരിക്ക് ആശംസ അറിയിക്കാനായി ദിലീപ് എത്തിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *