ചേച്ചിയുടെ നിഴലായി കൂടെ നിന്നവൾ.. ചേച്ചിയുടെ അസുഖം ആദ്യം കണ്ടെത്തിയവൾ… അയൽവാസി പെൺകുട്ടിയെ സുബി സ്വന്തം നാത്തൂൻ ആക്കിയ കഥ.

സുബിയുടെ മ,ര,ണ,ത്തിന് പിന്നാലെ കലാകാരന്മാരെ ഞെട്ടിച്ച മറ്റൊരു വിയോഗമായിരുന്നു ധർമ്മജൻ്റെ അമ്മയുടെ വിയോഗം. ഇന്നലെ സോഷ്യൽ മീഡിയയിൽ എല്ലാവരും ധർമ്മജനോടൊപ്പം നിന്നതും, സംസ്കാര ചടങ്ങിന് വരെ താരങ്ങളെത്തിയതും വാർത്തകളിൽ ഇടംപിടിച്ച ഒന്നുതന്നെയായിരുന്നു. സംസ്കാര ചടങ്ങുകളിൽ താരങ്ങളെത്തിയതിനേക്കാൾ, വീട് നിശബ്ദമായി പോയതും, ആർക്കും ഒന്നും പറയാതെ ആയതും, ഒന്നും ചെയ്യാനാകാതെ ആയതും സുബിയുടെ നാത്തൂൻ വന്നപ്പോഴാണ്. സുബിക്ക് ഒരു സഹോദരൻ ആണുള്ളത്. എബി.എ ബി വിവാഹം കഴിച്ചത് പ്രണയിച്ചാണ്. എ ബി വിവാഹം കഴിച്ചത് തൊട്ട് അയൽപക്കത്തെ പെൺകുട്ടിയെ.പ്രണയിച്ചത് ചേച്ചിയോട് പറഞ്ഞിരുന്നു. ചേച്ചി തന്നെയാണ് വിവാഹം നടത്തിയത്. നിങ്ങളുടെ ഇഷ്ടം നടക്കട്ടെ എന്ന് പറഞ്ഞ് നല്ല പ്രായത്തിൽ തന്നെ വിവാഹം കഴിപ്പിച്ചു. ബിൽഡിങ് കോൺട്രാക്ടറും അത് വിൽക്കുന്ന ബിസിനസ് ഒക്കെ ആയിട്ടാണ് എബി മുന്നോട്ടുപോകുന്നത്. അങ്ങനെയൊരു ജീവിതം ആയപ്പോൾ അവർക്ക് വേണ്ടി വീട് വെച്ചു. ഒരു കടവുമില്ലാതെ. സുബി കയ്യിലുള്ള പൈസ കൊടുത്ത് സുബി ഒരു വീടുവച്ചു. പിന്നാലെ നൈലു മോൾ വന്നു. സ്വന്തം മോളെ പോലെ നോക്കി.പ്രസവിച്ചില്ല എന്നേയുള്ളൂ. സ്വന്തം അമ്മ തന്നെ എന്ന് സുബി തന്നെ നൂറുവട്ടം പറഞ്ഞിട്ടുണ്ട്. ആ ഒരു നന്ദി ആണോ എന്നറിയില്ല.പക്ഷേ സുബിയുടെ സഹോദരനെക്കാൾ കൂടുതൽ സുബിയുടെ നിഴൽ വെട്ടമായി നിൽക്കുന്നത് സുബിയുടെ നാത്തൂൻ ആണ്. കഴിഞ്ഞ ദിവസം ധർമ്മജൻ്റെ വീട്ടിൽ സുബി ഉണ്ടായിരുന്നെങ്കിൽ നേരത്തെ എത്തിയേനെ. അവിടെയുള്ള തെല്ലാം ചെയ്തു കൊടുത്തേനെ. പക്ഷേ കഴിഞ്ഞ ദിവസം സുബിക്ക് വേണ്ടി അവിടെ എത്തിയത് നാത്തൂനാണ്. അമ്മയെ കണ്ടുവണങ്ങി ധർമ്മജനോട് കാര്യം പറഞ്ഞു മടങ്ങുകയായിരുന്നു. ഒരു മരണവീട്ടിൽ നിന്ന് മറ്റൊരു മരണവീട്ടിലേക്ക് എത്തിയ ആ മോളുടെ മുഖം കണ്ടു നിൽക്കാൻ ആകുന്നില്ല എന്നാണ് പലരും പറഞ്ഞത്. സുബിയുടെ മൃതദേഹം കൊണ്ടുവന്ന സമയം മുതൽ തന്നെ അതിൽ നോക്കി കരയുന്ന നാത്തൂൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

സുബിയുമായി വളരെ അടുത്ത ബന്ധമായിരുന്നു. അയൽവക്കത്തെ കുട്ടിയായതുകൊണ്ട് തന്നെ കുഞ്ഞിലെ മുതൽ സുബിയുമായി കളിച്ചു വളർന്നിട്ടുണ്ട്. എബിയുമായി പിന്നാലെ ഇഷ്ടത്തിൽ ആയത് ചേച്ചി അറിഞ്ഞു. അങ്ങനെ ചേച്ചി തന്നെയാണ് വിവാഹം നടത്തിയതും. മകളെ സ്വന്തം മകളെപ്പോലെ നോക്കി നിങ്ങൾ എൻജോയ് ചെയ്യൂ എന്ന് പറഞ്ഞ് സഹോദരൻ അവിടുന്ന് ഒരു ചേച്ചി തന്നെയാണ്. സിനിമയും സീരിയലും കാണുന്നതുപോലെ ഒരു നാത്തൂൻ പോരോ ഒന്നും അല്ല. മറിച്ച് സഹോദരി സ്നേഹം മാത്രമായിരുന്നു സുബി നാത്തൂന് നൽകിക്കൊണ്ടിരുന്നത്. ചേച്ചിക്ക് കണ്ണിലാകെ മഞ്ഞനിറമായി എന്ന് ആദ്യം കണ്ടെത്തിയത് നാത്തൂൻ തന്നെയായിരുന്നു. ഞാനാണ് അത് ആദ്യം കണ്ടെത്തിയത് എന്ന് നാത്തൂൻ പറയുന്നുണ്ട്. ആദ്യം കണ്ണിലാണ് മഞ്ഞനിറം വന്നത്. അത് ഞാൻ ശ്രദ്ധിച്ചു. അതാണ് പിന്നെ ദേഹമാസകലം വന്നത്. അത് സുബിയോട് പറയുകയും ചെയ്തു. ആശുപത്രിയിലേക്ക് പോകാൻ നേരം ദേഹമാസകലം മഞ്ഞയായിരുന്നു.
ആശുപത്രിയിലെത്തിയപ്പോഴാണ് മഞ്ഞപ്പിത്തം കരളിനെ ബാധിച്ചിട്ടുണ്ട് എന്ന് അറിഞ്ഞത്. അപ്പോൾ ഞാൻ ആശുപത്രിയിൽ തന്നെ കൂടെ ഉണ്ടായിരുന്നു മുഴുവൻ സമയവും. സുബി ഐസിയുവിൽ ആയിരുന്നപ്പോഴും എപ്പോഴും അമ്മയ്ക്ക് കൂട്ടായി തന്നെ നാത്തൂനും കൂടെ തന്നെ നിന്നു. സുബിയെ എന്നും പോയി കണ്ടു സംസാരിക്കുകയും ചെയ്യുമായിരുന്നു.സുബിയ്ക്കും അമ്മയ്ക്കും അനുജത്തിയും മകളുമായിരുന്നു നാത്തൂൻ. ഇപ്പോൾ അവളാണ് ഒറ്റക്കായി പോയത് പോലെ. ചേച്ചി പോയതിൻ്റെ സങ്കടം നാത്തൂൻ്റെ മുഖത്ത് നന്നായി തന്നെ ഉണ്ട്. സഹോദരനേക്കാളും ഏറ്റവും കൂടുതൽ കരഞ്ഞത് നാത്തൂന് തന്നെയാണെന്ന് പറയാം. ഇത് സാഹോദര്യബന്ധത്തിനേക്കാൾ മുകളിലാണ് ഇവർ തമ്മിലുള്ള ബന്ധം. ഇവരുടെ ആത്മബന്ധം തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചേച്ചിയുടെ മുഖത്ത് നോക്കി നിൽക്കുന്ന നാത്തൂൻ്റെ ചിത്രങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *