മഞ്ജുവിന്റെ പുതിയ വീടിനു ഒരുപാട് പ്രത്യേകതകൾ ഉണ്ട് എന്താണെന്ന് അറിയാമോ

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ രംഗത്തേക്ക് കടന്നുവന്നുകൊണ്ട് മലയാളി മനസ്സ് കീഴടക്കിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജു പത്രോസ് നിരവധി പരമ്പരയിലും സ്കിറ്റിലും ഒക്കെ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തുകയും ചെയ്തു. മഞ്ജു പത്രോസ് ബിഗ് ബോസിലും മത്സരിച്ചിട്ടുണ്ട്. ബിഗ് ബോസിൽ അഭിനയിച്ച മഞ്ജുവിന് പുറത്തുവന്നശേഷം നിരവധി അപവാദങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ബിഗ് ബോസിൽ വന്നതിനു ശേഷം ആണ് മഞ്ജു കൂടുതലായും അറിയപ്പെട്ടത്. സോഷ്യൽ മീഡിയയിൽ സജീവമാണ് മഞ്ജു. താരം പങ്കുവയ്ക്കുന്ന വീഡിയോസും ഫോട്ടോസും ഒക്കെ തന്നെ വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. മഞ്ജുവിൻ്റെ ഏറ്റവും പുതിയ വിശേഷം ആരുടേയും സഹായമില്ലാതെ സ്വന്തമായി ഒരു വീട് നിർമ്മിച്ചു എന്നതാണ്. സ്വന്തം അധ്വാനം കൊണ്ട് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മഞ്ജുവിന് കഴിഞ്ഞു.മഞ്ജു പത്രോസിൻ്റെ പുതിയ വീടിൻ്റെ പാലുകാച്ചൽ ചടങ്ങിൻ്റെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. മഞ്ജുവിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളും എല്ലാം തന്നെ പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്തു.മഞ്ജുവിൻ്റെ പുതിയ വീടിൻ്റെ പേര് മഞ്ജിമം എന്നാണ്.ഇത്രയും കാലങ്ങളായി അവർ വാടക വീടുകളിലായിട്ടായിരുന്നു താമസിച്ചിരുന്നത്.

മഞ്ജു ഏകദേശം 18 ഓളം വീടുകളിൽ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. വീട് മാറും തോറും ഒക്കെ സങ്കടം വരാറുണ്ട് എന്നായിരുന്നു മഞ്ജു പറഞ്ഞത്. മഞ്ജുവിൻ്റെ പുതിയ വീട്ടിലെ ഓരോ മുക്കും മൂലയും ഒക്കെ വീഡിയോയിൽ പരിചയപ്പെടുത്തുവാൻ മഞ്ജുവിൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായ സിമിയും ഉണ്ട്. പുതിയ വീടിൻ്റെ ഓരോ പണികളും ചെയ്തുകൊണ്ടിരിക്കുന്ന സമയത്തുള്ള വീഡിയോകളും അതുപോലെത്തന്നെ പള്ളിയിലച്‌ഛൻ വന്ന് വീട് വെഞ്ചരിക്കുന്ന വീഡിയോയും പാലുകാച്ചുന്നതും ഒക്കെത്തന്നെ വീഡിയോയിലൂടെ മഞ്ജു എല്ലാവർക്കും വേണ്ടി കാണിച്ചു തരുന്നുണ്ട്.വീട് ഇഷ്ടമായോ എന്ന് സിമി എല്ലാവരോടുമായി ചോദിക്കുന്നുമുണ്ട്. നിരവധി ആളുകളാണ് മഞ്ജുവിൻ്റെ വീഡിയോയ്ക്ക് താഴെ കമൻ്റ് ആയി ആശംസകൾ നേർന്നുകൊണ്ടിരിക്കുന്നത്. മഞ്ജുവിൻ്റെ ഭർത്താവിൻ്റെ പേര് സുനിച്ചൻ ബർണാഡ് എന്നാണ്. ഇവർക്ക് ഒരു മകനാണ് ഉള്ളത് മകൻ്റെ പേര് എഡ് ബർണാഡ് എന്നാണ്. പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിനിടെ നിരവധി നെഗറ്റീവ് കമൻ്റുകളും മഞ്ജുവിനെ തേടി എത്തിയിട്ടുണ്ട് . എന്നാൽ ജീവിതത്തിലെ ഏറ്റവം വലിയ ആഗ്രഹമായ സ്വപ്നം നേടിയെടുത്ത ത്രില്ലിലാണ് മഞ്ജു.ഇരുനില വീടാണ് മഞ്ജു പണിതത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *