പടിപ്പുരയും ചാരുപടിയും നിറയെ പച്ചപ്പും..!! ക്ഷേത്രം പോലെ ഭര്‍ത്താവ് പണികഴിപ്പിച്ചത്..!! നടി ഉര്‍വ്വശിയുടെ ചെന്നൈയിലെ വീട്..!!

യോഗ ചെയ്യുന്ന ആളുകള്‍ കൃത്യമായ ജീവിതചര്യയുള്ളവരാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ യോഗയുടെ പേരില്‍ സിനിമാക്കാരെ പറ്റിച്ച കഥപറയുകയാണ് നടി ഉര്‍വശി. തനിയ്ക്ക് യോഗ ചെയ്യാനുണ്ടെന്നും അതുകൊണ്ട് പുലര്‍ച്ചെ ഷൂട്ടിംഗിന് എത്താന്‍ സാധിക്കില്ലെന്നും പറഞ്ഞ് ഒരുപാട് ആളുകളെ താന്‍ പറ്റിച്ചിട്ടുണ്ടെന്നാണ് ഉര്‍വശി പറയുന്നത്. ഇതിങ്ങനെ തുടര്‍ന്ന് പോകുന്നതിനിടയില്‍ സംവിധായകന്‍ ഭരതന്‍ ഇതിലെ കള്ളത്തരം കൈയ്യോടെ പിടിച്ച രസകരമായ നിമിഷം പങ്കുവെയ്ക്കുകയാണ് താരം. അതേ ലൊക്കേഷനില്‍ ഉണ്ടായിരുന്ന കെ.പി.എ.സി. ലളിതയാണ് ഇതിന്റെ കാരണമെന്നും ഉര്‍വശി പറയുന്നു.
ഭരതന്‍ അങ്കിളിന്റെ ലൊക്കേഷനിലാണ് സംഭവം. പ്രഭാതത്തിലെ ലൈറ്റില്‍ ചെയ്യേണ്ടതായതുകൊണ്ട്, ചില ദിവസം രാവിലെ ഷൂട്ടുണ്ടാകും. എന്നോട് പറയും രാവിലെ വരണം എന്നൊക്കെ. പക്ഷേ ഞാന്‍ വരാം എന്ന് പറഞ്ഞിട്ട് താമസിച്ചാവും ലൊക്കേഷനില്‍ എത്തുക. എല്ലാവരും കാരണം തിരക്കുമ്പോള്‍ ഞാന്‍ പറയുന്നത് എനിക്ക് യോഗ ചെയ്യാതിരിക്കാന്‍ പറ്റില്ല എന്നാണ്. എല്ലാവരും അതൊക്കെ വിശ്വസിക്കും, അങ്ങനെ കുറേക്കാലം ഞാന്‍ ഇക്കാര്യം പറഞ്ഞ് ലൊക്കേഷനില്‍ എത്താന്‍ താമസിച്ചിട്ടുണ്ട്. ഇക്കാര്യം ഭരതനങ്കില്‍ ഒരു ദിവസം ലളിതച്ചേച്ചിയോട് സംസാരിച്ചിരുന്നു. യോഗ ചെയ്യാനുള്ളതുകൊണ്ടാണ് രാവിലെ ഷൂട്ടിന് വരാത്തതെന്ന്. ഇക്കാര്യം കേട്ടതും ലളിതച്ചേച്ചി പറഞ്ഞു. അതിന് യോഗ ചെയ്യാന്‍ രാവിലെ എണീറ്റാലല്ലേ നടക്കൂ, ഷൂട്ടിന് വരുമ്പൊതന്നെ ഞങ്ങളാണ് രാവിലെ വിളിച്ച് എണീപ്പിക്കുന്നതെന്നൊക്കെ ലളിതച്ചേച്ചി പറഞ്ഞുകൊടുത്തു.

അടുത്ത ദിവസം രാവിലെ ലോഹിതദാസ് അങ്കിളും ഭരതനങ്കിളും എന്റെ റൂമിലേയ്ക്ക് എത്തി. പുറത്ത് നിന്ന് തട്ട് കേട്ടിട്ടും ഞാന്‍ മറ്റാരെങ്കിലും തുറക്കുമെന്ന് കരുതി കിടക്കുകയാണ്. എന്റെയൊപ്പമുണ്ടായിരുന്ന സ്ത്രീ കുളിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ ഞാന്‍ തന്നെ പോയി വാതില്‍ തുറക്കാന്‍ തീരുമാനിച്ചു. പുതപ്പ് തലയില്‍ക്കൂടി ഇട്ട് കണ്ണ് തുറന്ന് ഉറക്കം കളയാതെയാണ് ഞാന്‍ പോകുന്നത്. ഞാന്‍ കരുതുന്നത് പ്രൊഡക്ഷന്റെ ആളുകളാണെന്നാണ്. അവര്‍ക്ക് സാധനങ്ങള്‍ വെയ്ക്കാന്‍ കതക് കുറച്ച് തുറന്നാണ് ഞാന്‍ നിന്നത്. ആരും അകത്തേയ്ക്ക് കയറുന്നില്ലല്ലോ എന്നാലോചിച്ച് നോക്കുമ്പൊ ഞാന്‍ കണ്ടത് ഇവരെ രണ്ടുപേരെയുമാണ്. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ ഞെട്ടിപ്പോയി. ഇവരെ കണ്ടതും ഞാന്‍ പറഞ്ഞു എനക്കൊരു പനിയുണ്ടെന്ന്. പക്ഷേ കാര്യം മനസ്സിലാക്കിയാണല്ലോ അവര്‍ വന്നത്. എന്നോട് യോഗാഭ്യാസം കാണിച്ച് തരാനൊക്കൊപറഞ്ഞു.
സംഭവം പിടിക്കപ്പെട്ടെന്ന് ഉറപ്പായതോടെ ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞ് ഞാന്‍ കുറേ നേരം അപേക്ഷിച്ചു. ആരോടും പറയില്ലെന്നും പക്ഷേ എന്റെ ഷൂട്ടിന് ഇനി മുതല്‍ നീ നേരത്തെ വരണമെന്നും അദ്ദേഹം പറഞ്ഞു. പിന്നീടങ്ങോട്ട് ഇതും പറഞ്ഞ് എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട് അദ്ദേഹം. ഇടയ്ക്ക് വീട്ടിലേയ്ക്ക് വിളിച്ചിട്ട് ചോദിക്കും പൊടിമോളേ, ഞാന്‍ നിന്റെ യോഗാഭ്യാസം തടസ്സപ്പെടുത്തിയോ എന്ന് ചോദിച്ചാണ് തുടങ്ങുന്നത് തന്നെ. പിന്നെയത് നിദ്രാഭ്യാസമായി പിന്നെ പല പല അഭ്യാസമായി, എവിടെ ചെന്നാലും ഇതും പറഞ്ഞ് എന്നെ ഒരുപാട് കളിയാക്കി. രാവിലെ കാണുമ്പോഴേ ചിലപ്പൊ ചോദിക്കും ഇന്ന് എന്ത് അഭ്യാസം കഴിഞ്ഞിട്ടാ നീ വരുന്നത് എന്നൊക്കെ. അങ്ങനെ ഇതിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ഞാന്‍ ഏറ്റിട്ടുണ്ടെന്നാണ് ഉര്‍വശി പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *