വണ്ടി നിർത്തണേ.. കുഞ്ഞിന് വിശക്കുന്നു’.. പെറ്റമ്മയെക്കാൾ പോറ്റിയ അമ്മ.. അവസാന യാത്രയിലും കുഞ്ഞിൻ്റെ കുറുക്ക് കയ്യിൽ..

വളഞ്ഞങ്ങാനത്ത് കാറിനു മുകളിലേക്ക് മൺതിട്ടയും പാറയും ഇടിഞ്ഞുവീണു; സ്ത്രീക്ക് ദാരുണാന്ത്യം
വളഞ്ഞങ്ങാനത്ത് കാറിനു മുകളിലേക്ക് മൺതിട്ടയും പാറയും ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു. പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.വളഞ്ഞങ്ങാനത്ത് കാറിനു മുകളിലേക്ക് മൺതിട്ടയും പാറയും ഇടിഞ്ഞുവീണു.കാറിലുണ്ടായിരുന്ന സ്ത്രീ മരിച്ചു.വൈകുന്നേരം ഏഴരയോടെയാണ് അപകടം.ഇടുക്കി: പീരുമേട് കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിൽ മൺതിട്ടയും പാറയും ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു. പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങവെ കാറിന് മുകളിലേയ്ക്ക് പാറക്കല്ല് വീണാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശിനി സോമിനി (54) ആണ് മരിച്ചത്.കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിപിഒ വിപിൻ (35), ഭാര്യ അനിഷ്‌ക (31), മാതാവ് ഷീല (46), മക്കൾ: ആദവ് (5), ലക്ഷ്യ (എട്ടു മാസം) എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ വീട്ട് ജോലിക്കാരിയായിരുന്നു സോമിനി. ഇന്ന് വൈകുന്നേരം ഏഴരയോടെയാണ് അപകടം സംഭവിച്ചത്.

പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിൽ സന്ദർശനം കഴിഞ്ഞുവന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ വളഞ്ഞങ്ങാനം വളവിൽ നിർത്തിയിട്ടിരുന്ന സമയം റോഡ് സൈഡിലെ മൺതിട്ടയും പാറയും ഇടിഞ്ഞ് കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പരിക്ക് സാരമുള്ളതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പരിക്ക് പറ്റിയവരെ പീരുമേട് ഫയർ ഫോഴ്‌സ്, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് പുറത്തെടുത്തു. അപകടത്തിൽ കാറിന്റെ മുകൾ ഭാഗം ഏതാണ്ട് പൂർണമായും തകർന്നു. രക്ഷാപ്രവർത്തനത്തിന് പീരുമേട് ഫയർ ഫോഴ്‌സ് യൂണിറ്റിലെ സ്റ്റേഷൻ ഓഫീസർ സുഗുണൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പ്രദീപ്, ജിസ്, പ്രവീൺ, മഹേഷ്, വിപിൻ, സുമേഷ്, മനു എന്നിവർ നേതൃത്വം നൽകി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *