റോയ്സ് രണ്ടാമതും വിവാഹം കഴിച്ചതിൽ ഞാന്‍ അതീവ സന്തോഷവതിയാണ് തുറന്നു പറഞ്ഞ് റിമി ടോമി

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായ മീശമാധവൻ എല്ല ലാൽ ജോസ് സിനിമയിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം പാടി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് റിമി ടോമി. അതിന് മുമ്പേ ഈ പാലാക്കാരി മിനിസ്‌ക്രീനിലുടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയിരുന്നു.
“I am very happy that Royce is getting married for the second time,” said Rimi Tommy.അവതാരകയായും ഗായികയായും നായികയായും ഒക്കെ ഇപ്പോൾ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞു നിൽക്കുകയാണ് താരം. രസകരമായ സംസാരം കൊണ്ടും നിഷ്‌കളങ്കമായ പെരുമാറ്റം കൊണ്ടും മലയാളി പ്രേക്ഷകരെ താരം കൈയ്യിലെടുത്തിരുന്നു. അതു കൊണ്ടു തന്നെ റിമിയുടെ വിശേഷങ്ങൾ അറിയാൻ മലയാളി പ്രേക്ഷകർക്ക് എന്നും വലിയ താല്പര്യമാണ്.തന്റെ കരിയർ പോലെ തന്നെ കുടുംബ ബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകാറുണ്ട് റിമി ടോമി. എത്രയൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും റിമി കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തി അവരോടൊപ്പം ആഘോഷിക്കാറുണ്ട്. കുടുംബത്തിലെ വിശേഷങ്ങൾ ഒക്കെയും റിമി തന്റെ ആരാധകരുമായി പങ്കു വെക്കാറുമുണ്ട്. റിമിയുടെ സഹോദരൻ റിങ്കുവിന്റെയും സഹോദരി റീനുവിന്റേയും മക്കൾ റിമിക്കു വളരെ പ്രിയപ്പെട്ടവർ ആണ്. അവർക്കൊപ്പം അടിച്ചു പൊളിക്കുന്ന ചിത്രങ്ങൾ റിമി എപ്പോഴും പങ്കു വെക്കാറുണ്ട്.

കുട്ടി പട്ടാളങ്ങൾ എന്നാണ് റിമി അവരെ ഇഷ്ടത്തോടെ വിളിക്കുന്നത്. അതേസമയം റിമി ടോമിയുടെ ദാമ്പത്യ ജീവിതം ഒരു പരാജയം ആയിരുന്നു. 2008 ൽ ആയിരുന്നു റിമി ടോമിയും റോയ്സും തമ്മിലുള്ള വിവാഹം നടന്നത്. മലയാളികൾ ആഘോഷമാക്കിയ ഒരു താരവിവാഹം ആയിരുന്നു റിമി ടോമിയുടേത്. വിവാഹ ശേഷവും റിമി ടോമി അഭിനയ രംഗത്ത് സജീവമായിരുന്നു. ഇതിൽ റോയ്സ് തനിക്ക് പൂർണ്ണ പിന്തുണ നൽകുന്ന വ്യക്തിയാണെന്നും റിമി ടോമി ഒരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ നീണ്ട പതിനൊന്ന് വർഷങ്ങൾക്ക് ശേഷം 2019ൽ റിമിയും റോയ്സും പരസ്പര സമ്മതത്തോടെ വേർപിരിയുക ആയിരുന്നു.അടുത്തിടെ തന്റെ വിവാഹ ബന്ധം വേർപിരിഞ്ഞതിനെ കുറിച്ച് ഒരു മാധ്യമത്തോട് റിമി ടോമി തുറന്ന് പറഞ്ഞിരിന്നു. റിമിയുമായി ബന്ധം വേർപെടുത്തിയ റോയ്സ് പിന്നീട് മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതിനെ കുറിച്ച് റിമിയുടെ വാക്കുകൾ ഇങ്ങനെ:ഞങ്ങൾ പരസ്പര സമ്മത പ്രകാരം ആണ് വിവാഹ ബന്ധം വേർപെടുത്തിയത്. അദ്ദേഹം മറ്റൊരു വിവാഹം ചെയ്തതിൽ ഞാൻ ഏറെ സന്തോഷവതി ആണ്. അദ്ദേഹം അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ അതിൽ ഏറെ ദുഖിക്കുന്നത് താൻ ആയിരുന്നേനെ എന്നായിരുന്നു റിമി പറഞ്ഞത്.അതേ സമയം താൻ രണ്ടാം വിവാഹം കഴിക്കുന്നതിനെകുറിച്ചും റിമി ടോമി മനസ്സ് തുറന്നു. താൻ ഇപ്പോൾ ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും തനിക്കു അതിനോട് താല്പര്യം ഇല്ല എന്നും ആയിരുന്നു റിമി പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *