ഫോട്ടോ എടുക്കണ്ട’.. ദിലീപിന്റെ മറവിൽ നിന്ന് മാമാട്ടി.. കുഞ്ഞിന്റെ ചിത്രം എടുക്കാൻ സമ്മതിച്ചില്ല..

മീനാക്ഷിയുടെ സാരി ഡിസൈന്‍ ചെയ്തതും കാവ്യ തന്നെയാണോ, അജയ് ദേവ്ഗണിനൊപ്പമുള്ള കുടുംബ ചിത്രങ്ങള്‍ പങ്കുവച്ച് കാവ്യ.കല്യാണ്‍ നവരാത്രി ആഘോഷത്തിന്റെ ഓളങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു മാറിയിട്ടില്ല. പങ്കെടുത്ത താരങ്ങള്‍ ഓരോരുത്തരും ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്ന തിരക്കിലാണ്. അജയ് ദേവ്ഗണിനൊപ്പമുള്ള കുടുംബ ചിത്രം പങ്കുവച്ചെത്തിയിരിക്കുകയാണിപ്പോള്‍ കാവ്യ മാധവന്‍. ഏതാനും ചില കാന്‍ഡിഡ് സിംഗിള്‍ ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്.നവരാത്രി ആഘോഷങ്ങള്‍ കഴിഞ്ഞുവെങ്കിലും, കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷത്തില്‍ പങ്കെടുത്തവരുടെ ഹാങ് ഓവര്‍ മാറിയിട്ടില്ല. മലയാളത്തില്‍ നിന്ന് ഒത്തിരി പ്രമുഖ നടീ – നടന്മാര്‍ എല്ലാം ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ഓരോരുത്തരായി ഫോട്ടോസ് എല്ലാം പങ്കുവയ്ക്കുന്ന തിരക്കിലാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ആരാധകരുടെ വക വീഡിയോസും ഫോട്ടോസും വേറെയും വരുന്നുണ്ട്. മൊത്തത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ നവരാത്രി ആഘോഷം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.നവരാത്രി ആഘോഷത്തില്‍ പങ്കെടുത്തതിന്റെ ഏതാനും ചില ചിത്രങ്ങള്‍ കൂടെ കാവ്യ മാധവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. നേരത്തെ ദിലീപിനൊപ്പം ചടങ്ങിന് വിളക്ക് കൊളുത്തുന്ന ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. തൊട്ടടുത്ത് മീനാക്ഷി നില്‍ക്കുന്നതും കാണാം. ‘കല്യാണ്‍ നവരാത്രി’ എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരുന്നത്. ചിത്രത്തില്‍ അല്പം മാറി ഉണ്ണി മുകുന്ദന്‍ നില്‍ക്കുന്നതും കാണാമായിരുന്നു.

ഇപ്പോഴിതാ ബോളിവുഡ് താരം അജയ് ദേവ്ഗണിനൊപ്പം നില്‍ക്കുന്ന കുടുംബ ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി. രണ്ട് സിംഗിള്‍ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. അജയ് ദേവ്ഗണിന് ഇടവും വലവും കാവ്യയും മീനാക്ഷിയുമാണ് നില്‍ക്കുന്നത്. കാവ്യയോട് ചേര്‍ന്ന് ദിലീപും നില്‍ക്കുന്നു. ചിത്രത്തില്‍ മീനാക്ഷിയുടെ ചിരി വളരെ ആകര്‍ഷണമാണ്. പൊതുവെ ക്യാമറ കണ്ണുകളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന താരപുത്രി ഇത്തരം ചടങ്ങുകള്‍ക്കെല്ലാം പരമാവധി പങ്കെടുക്കാറുണ്ട്.മൂന്ന് ഫോട്ടോസ് ആണ് കാവ്യ രണ്ടാമത് പങ്കുവച്ചിരിയ്ക്കുന്നത്. അതില്‍ രണ്ടെണ്ണം കാവ്യയുടെ കാന്റിഡ് സിംഗിള്‍ ഫോട്ടോകളാണ്. കാവ്യയുടെ സാരി സൗന്ദര്യം കാണിക്കുന്നതാണ് ആ രണ്ട് ചിത്രങ്ങളും. ലക്ഷ്യയാണ് കാവ്യയുടെ സാരി ഡിസൈന്‍ ചെയ്തത് എന്ന് ക്യാപ്ഷനില്‍ നടി സൂചിപ്പിച്ചിട്ടുണ്ട്. മീനാക്ഷിയുടെ സാരിയും ഡിസൈന്‍ ചെയ്തത് കാവ്യയുടെ ലക്ഷ്യ തന്നെയാണോ എന്നാണ് ആരാധകരുടെ ചോദ്യം.ചിത്രങ്ങളില്‍ ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍, സുദേവ് നായര്‍ തുടങ്ങിവരെയും കാണാം. ഫോട്ടോസ് ദിലീപ് – കാവ്യ ഫാന്‍സ് ഗ്രൂപ്പുകള്‍ ഏറ്റെടുത്തുകഴിഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *