വാശിയെന്ന് പറഞ്ഞാല്‍ ഇതാണ്! 16ലക്ഷം കടവും തീര്‍ത്ത് 50ലക്ഷത്തിന്റെ വീടും പണിത 33കാരി കൈയടിച്ച് കേരളം

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പാലക്കാട്ട്കാരി സരിതയുടെ ഒരു ഫെയ്സ്ബുക് പോസ്റ്റാണ് അച്ഛൻ ഉണ്ടാക്കിയ ലക്ഷങ്ങളുടെ കടം തീർത്തു സ്വന്തം പ്രയത്നം കൊണ്ട് ചോർന്ന് ഒലിക്കുന്ന കൂരയിൽ നിന്നും വലിയ ഇരു നില വീട്ടിലേക്ക് താമസം മാറ്റിയ സന്തോഷമാണ് സരിത പങ്കു വെക്കുന്നത്.പെണുങ്ങളെ കൊണ്ട് വല്ലതും പറ്റുമോ എന്ന ചോദ്യം ചോദിക്കുന്നവർക്ക് ഒരു മാത്യകയാണ് സരിതയുടെ പോസ്റ്റ്.പോസ്റ്റ് ഇങ്ങനെ.താഴെ ഫോട്ടോയിൽ കാണുന്ന എന്റെ അച്ഛൻ പണിത കുഞ്ഞു വീട്ടിൽ ആണ് 2023 ജനുവരി 30 വരെ ഞാൻ താമസിച്ചതും ….വലിയ സ്വപ്നങ്ങൾ ഞാൻ കണ്ടതും അവിടെ നിന്ന് 2023 ഫെബ്രുവരി 1ന് മുകളിൽ കാണുന്ന 1877Sqft ഇൽ ഞാൻ പണിത പുതിയ വീട്ടിലേക് താമസം മാറി 31 മതേ വയസ്സിൽ Being a Lady ഇങ്ങനെ ഒരു Achievement ഞാൻ സ്വന്തം ആക്കിയെങ്കിൽ അതിന് പിന്നിൽ തീർച്ചയായും ഒരുപാട് വർഷത്തെ കാത്തിരിപ്പും അധ്വാനവും ആണ് പെൺകുട്ടിയെ എന്തിന് കോളേജിൽ വിട്ട് പഠിപ്പിക്കുന്നു അവളെ വീട്ടിലെ പണികൾ പഠിപ്പിക്കു.

ഇവളൊക്കെ പഠിച്ച് എന്ത് നേടാനാ എന്നെല്ലാം ഉള്ള അവഹേളനങ്ങൾ കുടുംബക്കാരിൽ നിന്ന് കേട്ടിട്ടും അതിനൊന്നും ചെവികൊടുക്കാതെ എനിക്ക് വിദ്യാഭ്യാസം നൽകിയ അച്ഛനും അമ്മയും ആണ് എന്റെ HEROSവീട് പണിയലും അച്ഛൻ അമ്മമാരെ നല്ലപോലെ നോക്കാനും ആൺ മക്കളെ കൊണ്ടേ കഴിയു എന്നുള്ള എന്റെ ചില കുടുംബക്കാരുടെ ചിന്താഗതി മാറ്റാൻ… ഇതെല്ലാം ഒരു പെൺകുട്ടിക്കും കഴിയും എന്ന് PROVE ചെയ്യാൻ കഴിഞ്ഞത് ഞാൻ നേടിയെടുത്ത വിദ്യാഭ്യാസം ഒന്ന് കൊണ്ട് മാത്രം ആണ് Blessed To Be A Successful Woman at the Age of 33

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *