കല്യാണം കഴിഞ്ഞിട്ട് 3 വർഷം പ്രണയം പറയാതെ പ്രണയിച്ച് ഒന്നായവർ വിശേഷ ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് സർപ്രൈസ് നൽകി ഞെട്ടിച്ച് അർജുൻ

കല്യാണം കഴിഞ്ഞിട്ട് 3 വർഷം പ്രണയം പറയാതെ പ്രണയിച്ച് ഒന്നായവർ! വിശേഷ ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് സർപ്രൈസ് നൽകി ഞെട്ടിച്ച് അർജുൻ.2020 ഫെബ്രുവരി 20നായിരുന്നു അര്‍ജുനും സൗഭാഗ്യയും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. അച്ഛന്റെ അസാന്നിധ്യം അറിയിക്കാതെ കാര്യങ്ങളെല്ലാം ചെയ്ത് മകളുടെ വിവാഹം മുന്നില്‍ നിന്ന് നടത്തിയത് താര കല്യാണായിരുന്നു.ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് അര്‍ജുനും സൗഭാഗ്യയും. പ്രണയിച്ച് വിവാഹിതരായ ഇരുവരും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെയായി ഇവര്‍ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. ചക്കപ്പഴത്തിന്റെ ഷൂട്ടിലാണെങ്കിലും സൗഭാഗ്യയ്‌ക്കൊരു സര്‍പ്രൈസ് കൊടുത്തെന്നും അത് ഇഷ്ടമായോ എന്ന് നമുക്ക് നോക്കാമെന്നും പറഞ്ഞ് അര്‍ജുന്‍ വീഡിയോ പങ്കുവെച്ചിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു സൗഭാഗ്യ പ്രതികരിച്ചത്.ഞങ്ങളങ്ങനെ പ്രൊപ്പോസ് ചെയ്യുകയോ ഇഷ്ടം പറയുകയോ ചെയ്തിട്ടില്ല. ഇത് ഞങ്ങളായിട്ടങ്ങ് മനസിലാക്കി. സൗഭാഗ്യയെ ഇഷ്ടപ്പെടാന്‍ ഒരുപാട് കാരണങ്ങളുണ്ട്. പക്ഷേ, ടീച്ചറിന്റെ മോള്‍ എന്നുള്ളത് കൊണ്ട് ഇഷ്ടം പറയാന്‍ പറ്റിയിരുന്നില്ല. എല്ലാവരും ടീച്ചറിനോട് ഞങ്ങളെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു ഇവര്‍ ഇഷ്ടത്തിലാണോ എന്ന് ചോദിച്ചവരോട് ഇല്ല നല്ല ഫ്രണ്ട്‌സാണെന്നായിരുന്നു ടീച്ചര്‍ പറഞ്ഞത്. ഒരുപാട് ആള്‍ക്കാര്‍ പറഞ്ഞാല്‍ എനിക്കതില്‍ താല്‍പര്യം കുറയും. അതോണ്ട് ഞാന്‍ ഇഷ്ടം പറഞ്ഞില്ലെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്.

ചേട്ടത്തി ഉണ്ടായിരുന്നെങ്കില്‍ എന്റെ ലൈഫ് വേറെ ലെവല്‍ ആയേനെ. എല്ലാത്തിനും സപ്പോര്‍ട്ടായിരുന്നു ചേച്ചി. ഞങ്ങളുടെ വീട്ടില്‍ രണ്ട് പെണ്ണുങ്ങള്‍ വന്നപ്പോഴും കാര്യങ്ങളെല്ലാം നന്നായാണ് പോയത്. നാത്തൂന്‍പോരോ, അമ്മായിഅമ്മപ്പോരോ ഉണ്ടായിരുന്നില്ല. കൊച്ചുകുഞ്ഞായാണ് അവര്‍ എന്നെ കണ്ടത്. ചേട്ടനേക്കാളും 13 വയസിന് ഇളയതാണ് ഞാന്‍. ചേച്ചിയുമായും 10 വയസ് വ്യത്യാസമുണ്ട്. അപ്പോ സൗഭാഗ്യയും അവര്‍ക്ക് കുഞ്ഞിനെപ്പോലെയായിരുന്നു.അമ്മയാണ് ഞങ്ങളോട് ഇങ്ങോട്ട് കല്യാണക്കാര്യം പറഞ്ഞത്. എന്നാല്‍പ്പിന്നെ അടുത്താഴ്ച തന്നെ കെട്ടിയേക്കാമെന്ന് പറഞ്ഞപ്പോള്‍ അയ്യോ, ഇത്രയും പെട്ടെന്നോ എന്നായിരുന്നു അമ്മ ചോദിച്ചത്. വാലന്റൈന്‍സ് ഡേയില്‍ കെട്ടണമെന്നായിരുന്നു വിചാരിച്ചത്. അത് 20 ല്‍ എത്തി. അമ്മയാണ് ചേട്ടന്റെ അച്ഛനെ വിളിച്ച് പറഞ്ഞത്. ഡാന്‍സ് പരിപാടി പോലെയായിരുന്നു കല്യാണം. പ്രേമിച്ച് കറങ്ങിനടന്നിട്ടില്ല. ജോലി ചെയ്യാനായി ഞങ്ങളൊന്നിച്ചായിരുന്നു അല്ലാതെ യാത്രകളായി കറങ്ങാന്‍ പോയിട്ടില്ല.
യൂട്യൂബ് ചാനലിലൂടെയായും സൗഭാഗ്യ വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അര്‍ജുനൊപ്പം ഉരുളക്കുപ്പേരി പരമ്പരയില്‍ സൗഭാഗ്യയും അഭിനയിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല. അഭിനയിക്കാനാവുമോയെന്ന ആശങ്കയുണ്ട്. അതാണ് അവസരങ്ങളൊന്നും സ്വീകരിക്കാത്തതെന്ന് സൗഭാഗ്യ വ്യക്തമാക്കിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *