24 വർഷത്തിന് ശേഷം രജിനികാന്തിനൊപ്പം അഭിയിക്കാൻ രമ്യ വാങ്ങിയ പ്രതിഫലം; റിപ്പോർട്ടുകൾ ഇങ്ങനെ

24 വർഷത്തിന് ശേഷം രജിനികാന്തിനൊപ്പം അഭിയിക്കാൻ രമ്യ വാങ്ങിയ പ്രതിഫലം; റിപ്പോർട്ടുകൾ ഇങ്ങനെ
തമന്ന ഭാട്ടിയ, ജാക്കി ഷ്റോഫ്, മോഹൻലാൽ, ശിവ രാജ്കുമാർ, സുനിൽ, വിനായകൻ, യോഗി ബാബു എന്നിവരും ജയിലറിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജയിലറിലെ കാവാലാ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്.ജയിലറിലെ രമ്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ജയിലറിന്റെ റിലീസിന് മുന്നോടിയായി രജിനികാന്ത് ഹിമാലയത്തിലേക്ക് പോയിരുന്നു.മോഹൻലാലും ചിത്രത്തിൽ തകർത്തഭിനയിച്ചു എന്നാണ് ആരാധകർ പറയുന്നത്
നായികയായും സഹനടിയായും വില്ലത്തിയായുമൊക്കെ ഏകദേശം 25 വർഷത്തിന് മുകളിലായി സിനിമ പ്രേക്ഷകർ കാണുന്ന മുഖമാണ് രമ്യ കൃഷ്ണന്റേത്. ഓടി നടന്ന് സിനിമകളൊന്നും ചെയ്യുന്ന കൂട്ടത്തിലല്ല രമ്യ. ശക്തമേറിയ ഒരുപാട് കഥാപാത്രങ്ങളെ ഇതിനോടകം രമ്യ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം രജിനികാന്തിനൊപ്പം വീണ്ടും സ്ക്രീനിലെത്തിയിരിക്കുകയാണ് രമ്യ. ചിത്രത്തിലെ രമ്യയുടെ കഥാപാത്രം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുകയാണിപ്പോൾ.പടയപ്പയ്ക്ക് ശേഷം വീണ്ടും സ്ക്രീനിലെത്തുമ്പോൾ സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെയായിരുന്നു ഇരുവരുടേയും കോമ്പോയ്ക്കായി കാത്തിരുന്നത്. ചിത്രത്തിൽ രജിനിയുടെ ഭാര്യയായാണ് രമ്യയെത്തിയത്. എന്നാൽ ജയിലറിലഭിനയിക്കാനായി രമ്യ വാങ്ങിയ പ്രതിഫലമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 80 ലക്ഷം രൂപയാണ് രമ്യ ജയിലറിൽ അഭിനയിക്കാൻ പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 1999 ൽ പുറത്തിറങ്ങിയ പടയപ്പയിൽ അഭിനയിക്കാൻ 12 ലക്ഷമായിരുന്നു രമ്യ പ്രതിഫലം വാങ്ങിയത്. ചിത്രത്തിന് വേണ്ടി രജിനികാന്ത് കോടികൾ പ്രതിഫലം വാങ്ങിയെന്നാണ് സൂചന. ജയിലറിൽ അഭിനയിക്കുന്നതിനായി 150 കോടി രൂപയും താരം നേടിയെന്നാണ് മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ.

തമന്നയും ജയിലറിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. 3 കോടി രൂപയാണ് തമന്ന നേടിയതെന്നും റിപ്പോർട്ടുകൾ വന്നിരുന്നുയ മോഹൻലാലും ശിവരാജ്കുമാറും കോടികൾ വാങ്ങിയതായാണ് വിവരം. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഇതിനോടകം നിരവധി സിനിമകളിൽ രമ്യ അഭിനയിച്ചു കഴിഞ്ഞു. സാധാരണ നടിമാർ തെരഞ്ഞെടുക്കുന്നതിൽ നിന്ന് വ്യത്യസ്തമായുള്ള വേഷങ്ങളാണ് രമ്യ പൊതുവേ തെരഞ്ഞെടുക്കാറ്. നീലാംബരി, ശിവഗാമി ദേവി തുടങ്ങിയ രമ്യയുടെ കഥാപാത്രങ്ങൾ എക്കാലവും സിനിമ പ്രേക്ഷകർ ഓർത്തിരിക്കുന്നവയാണ്.രജിനി സാറിനൊപ്പം ഒരിക്കൽ കൂടി അഭിനയിക്കാനുള്ള അവസരം എന്തിന്റെ പേരിൽ താൻ നിരസിക്കണമെന്ന് കഴിഞ്ഞ ദിവസം രമ്യ ഒരഭിമുഖത്തിൽ ചോദിച്ചിരുന്നു. ഓരോ സിനിമയും എനിക്ക് ഇപ്പോഴും ഒരു പഠന പ്രക്രിയയാണെന്നും രമ്യ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജയിലറിൽ അഭിനയിക്കാൻ തനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ലെന്നും രമ്യ വ്യക്തമാക്കി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *