സുധിയുടെ വിയോഗമറിഞ്ഞ് നടുങ്ങി മാരാര്‍.. നിറകണ്ണുകളോടെ മഹേഷിന് മുന്‍പില്‍..!!

ബിഗ്‌ബോസ് മലയാളം സീസൺ ഫൈവിന്റെ വിജയിയായി അഖിൽ മാരാർ എത്തിയത് മുതൽ ആരാധകരും ആവേശത്തിലാണ്. സാധാരണക്കാരിൽ സാധാരണക്കാരനായാണ് സംവിധായകൻ കൂടിയായ അഖിലിനെ ബിഗ്‌ബോസ് പ്രേമികൾ കാണുന്നത്. അതുകൊണ്ടുതന്നെ അഖിലിന്റെ വിജയം സ്വന്തം വിജയമായി കണ്ടുകൊണ്ട് ആഘോഷമാക്കി മാറ്റുകയാണ് ആരാധകർ.അഖിലിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഇന്റർവ്യൂ ചെയ്യാൻ മത്സരിക്കുകയാണ് മാധ്യമങ്ങൾ. ഇതിനിടയിൽ ബിഗ്‌ബോസ് ഷോയിൽ അഖിൽ തന്റെ ജീവിതകഥ പറയുന്നതിനിടയിൽ ഒരു രസകരമായ കല്യാണക്കഥ പറഞ്ഞിരുന്നു. അതിൽ അഖിൽ പറഞ്ഞ പേരുകളിൽ ഒന്ന് പാർവതി എന്നായിരുന്നു. ബിഗ്‌ബോസിൽ അഖിൽ പറഞ്ഞ പാർവതി അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖം വൈറൽ ആയി കൊണ്ടിരിക്കുകയാണ്.അഖിൽ പറഞ്ഞ കല്യാണക്കഥയിലെ നായികയാണ് അഖിലിന്റെ അനിയൻ അമലിന്റെ ഭാര്യ പാർവതി.ലക്ഷ്മിയുമായി പ്രണയത്തിലായശേഷം വിവാഹത്തെ കുറിച്ച് ആലോചിക്കുന്ന സമയത്ത് അച്ഛൻ ലക്ഷ്മിയുടെ വീട്ടിൽ വിളിച്ച് വിവാഹ നിശ്ചയത്തെ കുറിച്ച് സംസാരിച്ചു. അവളുടെ വീട്ടുകാരുടെ മറുപടി ജോലിയും കൂലിയുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നവന് കൊടുക്കാൻ ഇവിടെ പെണ്ണില്ല എന്നായിരുന്നു. രാത്രി തന്നെ അവളുടെ വീട്ടിലേക്ക് പോയി അവളെ വിളിച്ചിറക്കി കൊണ്ടുവരാൻ നോക്കി. അവിടെ ചെന്നപ്പോൾ അവിടെ ആകെ അടിയും ബഹളവുമായി. ഇറങ്ങി വരാൻ വിളിച്ചപ്പോൾ അവൾ വരുന്നില്ല എന്ന് പറഞ്ഞു. എല്ലാം അവിടെ അവസാനിച്ചു എന്ന് കരുതി തിരികെ പോയപ്പോൾ അവൾ വിളിച്ച് ഇറങ്ങി വരാം എന്ന് പറഞ്ഞു. അങ്ങിനെ വീട്ടുകാർ ഒക്കെ സമ്മതിച്ചു കല്യാണം ആയി നടത്തി തന്നു.എന്റെ കല്യാണ സമയത്ത് അനിയൻ ഗൾഫിലാണ്.അവനു കുറെ നാളായി ലീവ് ഒന്നും കിട്ടുന്നില്ല നാട്ടിലേക്ക് വരാൻ. കല്യാണ സമയത്ത് എങ്കിലും അവനു വരാൻ വേണ്ടി നാട്ടിൽ നിന്നും മന്ത്രിയെ കൊണ്ട് വരെ വിളിച്ചു പറയിപ്പിച്ചു ലീവ് കിട്ടി. നാട്ടിലെത്തി എന്റെ കല്യാണം കൂടാൻ വന്നവൻ എന്റെ കൂട്ടുകാരന്റെ കാറും എടുത്ത് എങ്ങോട്ടോ പോയി. അവന് പ്രോപ്പർ ആയിട്ട് വണ്ടി ഓടിക്കാൻ അറിയാൻ പാടില്ലാത്തത് കൊണ്ട് എനിക്ക് ആകെ ടെൻഷൻ ആയി.ഞാൻ അവനെ വഴക്ക് പറഞ്ഞുകൊണ്ട് നിൽക്കുമ്പോൾ വൈകുന്നേരം ആയപ്പോൾ കുറെ ആൾക്കാർ വന്നു നിൽക്കുന്നു. അവൻ നാട്ടിലെത്തി അവൻ പ്രേമിച്ച പെണ്ണിനേയും വിളിച്ചു കൊണ്ട് പോയി. അതോടെ അവന്റെ കല്യാണം കഴിഞ്ഞു ഞാൻ എന്റെ ഭാര്യവീട്ടിലേക്ക് താമസവും മാറ്റി.”ചേട്ടൻ ബിഗ്‌ബോസിൽ പറഞ്ഞ കഥയൊക്കെ സത്യമാണ്.അന്ന് ഞാൻ കൊല്ലം ഹോസ്പിറ്റലിൽ ട്രെയിനിങ് ചെയ്യുവായിരുന്നു. പുള്ളിക്കാരൻ രണ്ടു ദിവസം മുൻപ് നാട്ടിൽ വന്നതേ ഉണ്ടായിരുന്നുള്ളു. ജസ്റ്റ് എന്നെ കാണാൻ വന്നത് ആയിരുന്നു. സ്വാഭാവികമായും ചേട്ടന്റെ കല്യാണം കഴിഞ്ഞിട്ട് അനിയൻ ഇവിടെ കാണണമല്ലോ.എല്ലാവരും അനിയനെ നോക്കുമ്പോൾ അനിയനെ ഇവിടെ കാണുന്നില്ല.അങ്ങിനെ ചോദിച്ചപ്പോൾ ആണ് അനിയൻ എന്നെ കാണാൻ വന്നെന്നു പറഞ്ഞത്.ശരിക്കും അതാണ് സംഭവം. വിളിച്ചോണ്ട് വന്ന കാര്യങ്ങൾ ഒക്കെ പിന്നീടുള്ള കാര്യങ്ങളാണ്. ചേട്ടൻ സപ്പോർട്ടീവ് ആയിരുന്നോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല, പാരയൊന്നും ആയിരുന്നില്ല” -പാർവതി പറയുന്നു.

“ബിഗ്‌ബോസിൽ ഈ കഥ ചേട്ടൻ പറഞ്ഞ ശേഷം എനിക്ക് പുറത്തേക്കിറങ്ങണ്ടായിരുന്നു.പുറത്തിറങ്ങുമ്പോൾ ആൾക്കാരെല്ലാം ഇത് സത്യമാണോ എന്ന് ചോദിക്കുവായിരുന്നു. ചേട്ടൻ ഇത് പറഞ്ഞ സമയത്ത് ഞാൻ ശരിക്കും വല്ലാണ്ടായിപ്പോയി. പെട്ടെന്ന് ഈ കഥ പറയും എന്ന് ഞാൻ വിചാരിച്ചില്ല. എന്റെ ഭർത്താവിന് ജോലി ഉള്ളത് കൊണ്ടാണ്, നാട്ടിലേക്ക് വരാൻ പറ്റാത്ത സാഹചര്യം ആയത് കൊണ്ടാണ് ഇപ്പോൾ വരാത്തത്.ചേട്ടൻ വിളിച്ചിരുന്നു ബിഗ്‌ബോസിൽ നിന്നും ഇറങ്ങിയതിനുശേഷം. രണ്ടുപേരും തമ്മിൽ സംസാരിക്കുകയൊക്കെ ചെയ്തിരുന്നു.രണ്ടുവയസിന്റെ പ്രായവ്യത്യാസമേ ഉള്ളു രണ്ടുപേരും തമ്മിൽ. അമൽ രാജ് എന്നാണ് ഭർത്താവിന്റെ പേര്.അനിയനും ചേട്ടനും ഏതാണ്ടൊക്കെ ഒരുപോലെയാണ്.രണ്ടുപേരും ഉള്ളിലുള്ളത് ഒന്നും മനസ്സിൽ വച്ചോണ്ടിരിക്കില്ല.ഉള്ളിലുള്ളത് ഒക്കെ തുറന്നുപറയും, അതുകൊണ്ടുതന്നെ പലർക്കും അത് ഇഷ്ടപ്പെടാറില്ല.ചേട്ടൻ ടീവിപ്രോഗ്രാമുകളിലും ഡിബേറ്റുകളിലുമൊക്കെ നന്നായി പ്രതികരിക്കുന്ന ആളായത് കൊണ്ട് ആളുകൾക്ക് ഒരു വിരക്തിയുണ്ടായിരുന്നു.ചേട്ടന്റെ ഒർജിനൽ സ്വഭാവം എല്ലാവര്ക്കും മനസിലായത് ബിഗ്‌ബോസിൽ വന്നതിനുശേഷം ആയിരുന്നു. അതിലൊരുപാട് സന്തോഷമുണ്ട്, ബിഗ്‌ബോസിൽ കണ്ട അതേ വ്യക്തിയാണ് ചേട്ടൻ.ഉള്ളിലൊന്നും വെയ്ക്കാതെ പക്കാ ഒർജിനൽ ആയിട്ടാണ് ചേട്ടൻ അവിടെ നിന്നത്, അതുകൊണ്ടുതന്നെ കപ്പടിക്കും എന്നുറപ്പായിരുന്നു. ഇത്തിരി ദേഷ്യം കൂടുതലാണ് എന്നുമാത്രമേ ഉള്ളു അല്ലാതെ പുറത്തു എങ്ങിനെ ആയിരുന്നോ അങ്ങിനെതന്നെയായിരുന്നു അകത്തും. അനിയന് ഈ സമയത്ത് നാട്ടിൽ വന്നോന്നു ചേട്ടനെ കെട്ടിപിടിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട്. നാട്ടിൽ വരാൻ പറ്റാത്തതിന്റെ വിഷമത്തിലാണ്.
പാർവതിയുടെ വീഡിയോ കണ്ടിട്ട് അഖിലിന്റെ സ്വന്തം അനിയത്തി സംസാരിക്കുന്ന പോലെയാണ് സംസാരിക്കുന്നത് എന്നും അനിയന്റെ ഭാര്യയാണെന്ന് പറയില്ല എന്നുമാണ് ആരാധകർ പറയുന്നത്.”ആ ചേട്ടൻ വിളിയിലുണ്ട് ഒരു അനിയത്തിയ്ക്ക് ചേട്ടനോടുള്ള സ്‌നേഹവും ബഹുമാനവും,ഈ കുട്ടി സംസാരിക്കുന്നത് കേട്ടാൽ ഭർത്താവിന്റെ ചേട്ടനെ കുറിച്ചാണെന്ന് തോന്നുകയില്ല സ്വന്തം കൂടപ്പിറപ്പിനെപ്പോലെയാണ് പറയുന്നത്,അഖിലിനെയും ഭാര്യ ലക്ഷ്മിയെയും രണ്ടു പെൺമക്കളെയും അമലിനെയും പാർവതിയെയും രണ്ടു ആണ്മക്കളെയും അച്ഛന്റെയും അമ്മയുടെയും ഒപ്പം കാണാൻ ആഗ്രഹമുണ്ട് എന്ന് തന്നെയാണ് ഒട്ടുമിക്ക ആരാധകരും അഭിപ്രായപ്പെടുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *