അധ്യാപകനായ 52 കാരനോട് 20 കാരിയായ വിദ്യാർഥിനിക്ക് പ്രണയം ഒടുവിൽ വിവാഹം ജീവിതം അടിപൊളിയെന്ന് ഇരുവരും ഞെട്ടലോടെ സോഷ്യല്‍ മീഡിയാ

വിദ്യായലയങ്ങളിൽ പ്രത്യേകിച്ച് കോളേജുകളിൽ വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള പ്രണയം പലപ്പോഴും സംഭവിക്കാറുള്ളതാണ്. പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയാറുള്ളത് പോലെ പ്രായമോ നിറമോ ഒന്നും ഇത്തരക്കാർക്ക് ബാധകമാവില്ല. അങ്ങനെ കണ്ണും മൂക്കുമില്ലാത്ത ഒരു പ്രണയമാണ് അടുത്തിടെ വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞിരുന്നത്. 52 കാരനായ അധ്യാപകനെ പ്രണയിച്ച് വിവാഹം കഴിച്ചിരിക്കുകയാണ് 20 കാരിയായ വിദ്യാർഥിനി. പാകിസ്താനിലെ ലാഹോറിൽ നിന്നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.A 20-year-old student fell in love with a 52-year-old teacher and eventually married life.
ബികോം വിദ്യാർത്ഥിനിയായ സോയ നൂറാണ് തന്റെ അധ്യാപകൻ സാജിദ് അലിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ സ്വഭാവമാണ് തന്നെ ആകർഷിച്ചത് എന്നാണ് സോയ പറയുന്നത്. ആദ്യമൊക്കെ വിദ്യാർത്ഥിനിയുടെ പ്രണയാഭ്യർത്ഥന സാജിദ് അലി നിരസിച്ചിരുന്നു എന്നാൽ, അവസാനം അധ്യാപകനും പ്രണയത്തിൽ വീഴുകയായിരുന്നു. അങ്ങനെ ഇരുവരും വിവാഹിതരാവാനും തീരുമാനിക്കുകയും ചെയ്തു. പാകിസ്താനി യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററും ആയ സെയ്ദ് ബാസിത്ത് അലിയോടാണ് ഇരുവരും തങ്ങളുടെ അപൂർവമായ പ്രണയകഥ പങ്കുവച്ചിരിക്കുന്നത്

പ്രണയം പറഞ്ഞ് ആദ്യം ചെന്നപ്പോൾ അധ്യാപകൻ വല്ലാതെ ആയിപ്പോയി എന്നും എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹവും അത് അംഗീകരിക്കുകയും ചെയ്തെന്നും സോയ പറഞ്ഞു.
നമുക്കിടയിൽ 32 വർഷത്തെ പ്രായവ്യത്യാസം ഉണ്ട്. നമുക്ക് പരസ്പരം വിവാഹിതരാവാൻ സാധിക്കില്ല എന്നാണ് സാജിദ് ആദ്യം സോയയോട് പറഞ്ഞത്. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം സാജിദിന് സോയയോടും പ്രണയം തോന്നുകയായിരുന്നു.അതേ സമയം ഇരുവരുടെയും വീട്ടുകാർക്കും ബന്ധുക്കൾക്കും ആ ബന്ധം ആദ്യം അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇരുവരും ബന്ധത്തിൽ ഉറച്ചുനിൽക്കുക ആയിരുന്നു
സാജിദിന്റെ അധ്യാപനം സോയക്ക് ഇഷ്ടമായിരുന്നു. സോയയുടെ പാചകം സാജിദിനും ഇഷ്ടമാണ്. അങ്ങനെ വിവാഹ ശേഷം ആരുടേയും കമന്റുകളെ വകവയ്ക്കാതെ സാജിദും സോയയും ഹാപ്പിയായി ജീവിക്കുകയാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *